കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഫ്രിക്കന്‍ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ വിപ്ലവ നായകന് വിട... റോബര്‍ട്ട് മുഗാബെ അന്തരിച്ചു

Google Oneindia Malayalam News

സിംഗപ്പൂര്‍: മൂന്ന് പതിറ്റാണ്ട് സിംബാബ് വേയുടെ പ്രസിഡന്റ് ആയിരുന്ന റോബര്‍ട്ട് മുഗാബെ അന്തരിച്ചു. 95 വയസ്സായിരുന്നു. സിംഗപ്പൂരിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

ആഫ്രിക്കന്‍ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ വിപ്ലവ നായകനായി വിശേഷിപ്പിക്കപ്പെടുന്ന ആളാണ് മുഗാബെ. 2017 ല്‍ സൈനിക അട്ടിമറിയിലൂടെ ആണ് അദ്ദേഹം സിംബാബ് വെയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത്.

Robert Mugabe

ദക്ഷിണ റൊഡേഷ്യയിലെ കുതാമയില്‍ 1924 ഫെബ്രുവരി 21 ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. വിദ്യാഭ്യാസ കാലത്തിന് ശേഷം അദ്ദേഹം ഉത്തര റൊഡേഷ്യയിലും ഘാനയിലും അധ്യാപകനായി ജോലി ചെയ്തിരുന്നു. ഈ കാലഘട്ടത്തില്‍ ബ്രിട്ടന്റെ കോളനിയായിരുന്നു സിംബാബ് വേ. ഭൂരിപക്ഷം വരുന്ന കറുത്ത വര്‍ഗ്ഗക്കാരേയും അടക്കിഭരിച്ചിരുന്നത് ന്യൂനപക്ഷമായ വെള്ളക്കാര്‍ ആയിരുന്നു.

Rober Mugabe

ഇക്കാലഘട്ടത്തില്‍ മുഗാബെ മാര്‍ക്‌സിസത്തോട് ഏറെ അടുത്തിരുന്നു. ആഫ്രിക്കന്‍ സ്വാതന്ത്യ പോരാട്ടങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടു. തുടര്‍ന്ന് 1964 മുതല്‍ പത്ത് വര്‍ഷത്തോളം രാജ്യദ്രോഹക്കുറ്റത്തിന് ജയില്‍ വാസം അനുഭവിച്ചു. ജയില്‍ മോചനത്തിന് ശേഷം മൊസാംബിക്കിലേക്ക് പോയ മുഗാബെ സിംബാബ് വേ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ നേതൃത്വത്തിലെത്തി. പിന്നീട് വൈദേശിക സര്‍ക്കാരുമായുള്ള നിരന്തര പോരാട്ടമായിരുന്നു നടന്നത്. ബ്രിട്ടനുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ലാന്‍കാസ്റ്റര്‍ ഹൗസ് കരാറില്‍ ഒപ്പിടുകയും സിംബാബ് വേ സ്വതന്ത്ര തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ആയിരുന്നു.

1980 ല്‍ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ മുഗാബെയുടെ നേതൃത്വത്തിലുള്ള സിംബാബ് വേ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍- പീപ്പിള്‍സ് ഫ്രണ്ട് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. മുഗാബെ സിംബാബ് വേയുടെ ആദ്യ പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. റുത്ത വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കടുത്ത മാര്‍ക്‌സിസ്റ്റ് പക്ഷപാതി ആയിരുന്നെങ്കിലും പരമ്പരാഗത സാമ്പത്തിക നയങ്ങള്‍ പിന്‍പറ്റി ആയിരുന്നു അദ്ദേഹം ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചത്.

സിംബാബ്‌വെയില്‍ പുതുയുഗപ്പിറവി... 37 വര്‍ഷത്തെ ഏകാധിപത്യം മതിയാക്കി മുഗാബെ പടിയിറങ്ങിസിംബാബ്‌വെയില്‍ പുതുയുഗപ്പിറവി... 37 വര്‍ഷത്തെ ഏകാധിപത്യം മതിയാക്കി മുഗാബെ പടിയിറങ്ങി

1987 ല്‍ മുഗാബെ സിംബാബ് വേയുടെ പ്രസിഡന്റ് ആയി. പിന്നീട് 2017 ല്‍ സൈനിക അട്ടിമറി വരെ അദ്ദേഹം ആ പദവിയില്‍ തുടരുകയായിരുന്നു. ഇക്കാലത്തിനിടെ വെള്ളക്കാരുടെ കൈവശം ഉണ്ടായിരുന്ന കൃഷി ഭൂമി പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. പലപ്പോഴും ഇത് അക്രമങ്ങളില്‍ ആണ് അവസാനിച്ചത്. മുഗാബെയെ പാശ്ചാത്യ മാധ്യമങ്ങള്‍ ഭരണകൂട ഭീകരതയുടെ പ്രതീകമായിട്ടായിരുന്നു പലപ്പോഴും പരാമര്‍ശിച്ചിരുന്നത്. ഭരണത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ അഴിമതി ആരോപണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും മുഗാബെയില്‍ ആരോപിക്കപ്പെട്ടിരുന്നു.

English summary
Former Zimbabwe President Robert Mugabe dies aged 95. He was the first Prime Minister of Independent Zimbabwe and President for three decades.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X