പെഷവാര്‍ കൂട്ടക്കൊല, നാല് ഭീകരരെ പാകിസ്താന്‍ തൂക്കിലേറ്റി
ഇസ്ലാമാബാദ്: പെഷവാറിലെ സൈനിക സ്‌കൂളില്‍ ഭീകരാക്രമണം നടത്തിയ നാല് ഭീകരരെയും പാകിസ്താന്‍ തൂക്കിലേറ്റി. ഭീകരാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 150ല്‍ പരം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ മൗലവി അബ്ദുള്‍ സലാം, ഹസ്രത് അലി, മുജീബുര്‍ റഹ്മാന്‍, സബീല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കോഹത് സെന്‍ട്രല്‍ ജയിലിലാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കിയത്.
തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്റെ ആദ്യത്തെ വധശിക്ഷയാണിത്. പെഷവാര്‍ കൂട്ടക്കൊല നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. മൃതദേഹങ്ങള്‍ വൈകിട്ടോടെ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

ശിക്ഷ നടപ്പാക്കുന്നതിനുമുന്‍പ് പ്രതികളുടെ കുടുംബാംഗങ്ങളുമായി ജയില്‍ അധികൃതര്‍ സംസാരിച്ചിരുന്നു. പ്രതികള്‍ക്ക് കുടുബാംഗങ്ങളെ കാണാനുള്ള അവസരവും ഒരുക്കിയിരുന്നു. പ്രതികള്‍ സമര്‍പ്പിച്ചിരുന്ന ദയാഹര്‍ജി കഴിഞ്ഞ മാസം പാക് പ്രസിഡന്റ് തള്ളിയിരുന്നു.
ഭീകരാക്രമണം നടത്തുന്നതിനായി സാമ്പത്തിക സഹായം നല്‍കിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്. വസീറിസ്താനില്‍ പാക് സൈന്യം നടത്തിവരുന്ന ഇടപെടലുകള്‍ക്ക് പ്രതികാരമായിട്ടായിരുന്നു പാക് തീവ്രവാദികള്‍ സ്‌കൂളിനു നേരെ ആക്രമണം നടത്തിയത്.












Click it and Unblock the Notifications