Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസംഗത്തിനിടെ ഒബാമ കരഞ്ഞത് ചര്‍ച്ചയായി, ഉള്ളി ഉപയോഗിച്ചതാണെന്ന് ആരോപണം

വാഷിങ്ടണ്‍: സ്‌കൂളിലെ വെടിവയ്പ്പിനെ അനുസ്മരിച്ച് പ്രസംഗിക്കുന്നതിനിടെ കണ്ണീര്‍ വരാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചെന്ന് ആരോപണം. അന്തര്‍ദേശീയ മാധ്യമമായ ഫോക്‌സ് ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയത്. തോക്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണത്തില്‍ ഏര്‍പ്പെടുത്തണമെന്ന് പ്രസംഗിക്കുന്നതിനിടയിലാണ് പ്രസിഡണ്ട് കരഞ്ഞത്.

വെടിവയ്പ്പില്‍ അന്നു കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് ചിന്തിക്കുന്ന ഓരോ നിമിഷവും തനിക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. 012 ല്‍ യു എസിലെ സാന്‍ഡി ഹുക്ക് സ്‌കൂളില്‍ നടന്ന വെടിവയ്പ്പിനെ അനുസ്മരിച്ചുകൊണ്ടായിരുന്നു ബരാക് ഒബാമയുടെ പ്രസംഗം. 20 കുട്ടികളാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

cryobama

ഫോക്‌സ് ന്യൂസ് മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരം ആരോപണം ഉയര്‍ന്നു വന്നത്. നേതാക്കളുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങളില്‍ വിശ്വസിക്കാനാവില്ലെന്ന് ഫോക്‌സ് ന്യൂസ് അവതാരിക ആന്‍ഡ്രിയ ടാന്‍ഡടറോസ് പറഞ്ഞു. വികാരാധീനരായി നേതാക്കള്‍ കരയുന്നത് വിശ്വസിക്കാനാവുന്നില്ല ഒബാമ ഉള്ളിയോ മറ്റെന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടോയെന്ന് താന്‍ നോക്കിയിരുന്നുവെന്നും അവതാരിക പറയുന്നു.

എന്നാല്‍ ഒബാമയുടേത് രാഷ്ട്രീയ നാടകമാണെന്ന് മറ്റൊരു അവതാരിക മെലിസ ഫ്രാന്‍സിസ് പറഞ്ഞു. ഇതേ സമയം ഫോക്‌സ് ന്യൂസ് ലേഖകര്‍ നേരത്തെയും മോശം പരാമര്‍ശം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+