
ജനുവരി 1 മുതല്‍ 18-25 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സൗജന്യമായി കോണ്ടം! സ്ഥലമറിയാന്‍ ക്യൂ
ഒരു മെഡിക്കല്‍ ഷോപ്പില്‍ പോയി പേടി കൂടാതെ .. നാണക്കേട് തോന്നാതെ കോണ്ടം വാങ്ങാന്‍ പറ്റുന്നവര്‍ എത്ര പേരുണ്ട് എന്ന് ചോദിച്ചാല്‍, ഒരുപക്ഷേ എണ്ണം വളരെ കുറവായിരിക്കും. കാരണം കോണ്ടം വാങ്ങുന്നവര്‍ക്ക് നേരെ ഇപ്പോഴും തുറിച്ച്‌നോട്ടം കുറവല്ല, വിവാഹിതര്‍ പോലും കോണ്ടം വാങ്ങാന്‍ മടിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല.
എന്നാല്‍ 18 മുതല്‍ 25 വയസ്സുവരെ പ്രായമുള്ള ആളുകള്‍ക്ക് ഇനി കോണ്ടം സൗജ്യനമായി ലഭിക്കും. എന്നാല്‍ എല്ലാ സ്ഥലത്തും അല്ല കേട്ടോ..എവിടെ നിന്നാണ് 18-25 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് കോണ്ടം സൗജന്യമായി കിട്ടുക എന്നറിയണ്ടേ..എന്തുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്നും... വിശദമായി തന്നെ അറിയാം.

അനാവശ്യ ഗര്‍ഭധാരണം കുറയ്ക്കുന്നതിന് വേണ്ടിയാണ് 18 മുതല്‍ 25 വരെ പ്രായമുള്ളവര്‍ക്ക് ഫാര്‍മസികള്‍ സൗജന്യമായി കോണ്ടം നല്‍കാനുള്ള തീരുമാനത്തില്‍ഡ എത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് ഇക്കാര്യം വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ''ഗര്‍ഭനിരോധനത്തിനുള്ള ഒരു ചെറിയ വിപ്ലവമാണിത്,'' ഫോണ്ടെയ്ന്‍-ലെ-കോംറ്റെയില്‍ നടന്ന ആരോഗ്യ സംവാദത്തില്‍ മാക്രോണ്‍ പറഞ്ഞു.
'ഫാര്‍മസികളില്‍, ജനുവരി 1 മുതല്‍ 18 മുതല്‍ 25 വരെ പ്രായമുള്ളവര്‍ക്ക് കോണ്ടം സൗജന്യമായിരിക്കും.' അദ്ദേഹം പറഞ്ഞു.
പ്ലസ്ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍! ഹാജർ എടുത്തിട്ടും ആരും അറിഞ്ഞില്ല, സംഭവമിങ്ങനെ

ഫ്രഞ്ച് ആരോഗ്യ അധികാരികളുടെ അഭിപ്രായത്തില്‍, രാജ്യത്ത് 2020ലും 2021ലും എസ്ടിഡികളുടെ നിരക്ക് 30 ശതമാനം ഉയര്‍ന്നു.
ഈ വര്‍ഷം ആദ്യം, ഫ്രഞ്ച് സര്‍ക്കാര്‍ 25 വയസ്സിന് താഴെയുള്ള എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ജനന നിയന്ത്രണം വാഗ്ദാനം ചെയ്യാന്‍ തുടങ്ങി, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം യുവതികള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുന്നത് തടയാന്‍ 18 വയസ്സിന് താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി വിപുലീകരിച്ചു, വാര്‍ത്താ ഏജന്‍സി AFP റിപ്പോര്‍ട്ട് ചെയ്തു.

എയ്‌ഡ്‌സിന്റെയും മറ്റ് ലൈംഗികമായി പകരുന്ന രോഗങ്ങളുടെയും (എസ്‌ടിഡി) വ്യാപനത്തെ ചെറുക്കുന്നതിനുള്ള ഒരു നടപടിയെന്ന നിലയിൽ, ഈ ഒരു രീതി അവതരിപ്പിക്കുന്നത്. ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കവെ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു: 'ഞങ്ങള്‍ ഈ വിഷയത്തില്‍ അത്ര ധാരണയുള്ളവരല്ല. യാഥാര്‍ത്ഥ്യം സിദ്ധാന്തത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. നമ്മുടെ അധ്യാപകരെ കൂടുതല്‍ നന്നായി പഠിപ്പിക്കേണ്ട ഒരു മേഖലയാണിത്.' മാക്രോൺ പറയുന്നു,

എക്‌സ് റേറ്റഡ് സിനിമാ പ്രേമികൾക്കിടയിൽ കോണ്ടം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും എച്ച്‌ഐവി പടരുന്നത് തടയുന്നതിനുമുള്ള ഒരു കാമ്പെയ്‌നിന്റെ ഭാഗമായി, ഫ്രഞ്ച് സർക്കാർ 1998-ൽ അഞ്ച് ഹ്രസ്വ ലൈംഗിക ചിത്രങ്ങൾ കമ്മീഷൻ ചെയ്‌തിരുന്നു. അഞ്ച് മുതൽ എട്ട് മിനിറ്റ് വരെയുള്ള ഓരോ ചിത്രത്തിലും വ്യത്യസ്തമായ ഒരു സാഹചര്യം ഉണ്ടായിരുന്നു..
കാമുകൻ വിവാഹിതൻ, കാമുകി വീട്ടുകാർക്കൊപ്പം പോയി, കാമുകൻ പോയി പുഴയിൽ ചാടി, ട്വിസ്റ്റ്