കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം ഇപ്പോഴില്ല; അപൂര്‍വ രോഗം രണ്ട് തവണ; ഞെട്ടിച്ച് ഗെയിം ഓഫ് ത്രോണ്‍സ് നായിക

Google Oneindia Malayalam News

നടി എമിലിയ ക്ലര്‍ക്കിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമാകുന്നു. ഇവരുടെ മസ്തിഷ്‌കവുമായി ബന്ധപ്പെട്ട രോഗത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്. നടി എമിലിയ ക്ലര്‍ക്ക് തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അതേസമയം ഗെയിം ഓഫ് ത്രോണ്‍സ് എന്ന വമ്പന്‍ ഒടിടി സീരീസിലൂടെ അതിപ്രശസ്തയായ നടിയാണ് എമിലിയ ക്ലര്‍ക്ക്.

മാനസ മൈനേ പാടി നടക്കില്ല; യോഗ്യത സ്‌നേഹിക്കുന്നവര്‍ക്ക് അറിയാം, ദില്‍ഷയ്ക്ക് റോബിന്റെ മറുപടി വൈറല്‍മാനസ മൈനേ പാടി നടക്കില്ല; യോഗ്യത സ്‌നേഹിക്കുന്നവര്‍ക്ക് അറിയാം, ദില്‍ഷയ്ക്ക് റോബിന്റെ മറുപടി വൈറല്‍

താന്‍ മരണത്തിന്റെ വക്കിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. സുപ്രധാന ചിത്രങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ രോഗത്തിന്റെ പിടിയിലായിരുന്നുവെന്ന് എമിലിയ പറയുന്നു. നടിയുടെ വെളിപ്പെടുത്തല്‍ പല ആരാധകരെയും സങ്കടത്തിലാക്കിയിരിക്കുകയാണ്. പലരും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ലുക്കില്‍ നിന്ന് ആരും കണ്ണെടുക്കില്ല, മേക്കപ്പ്‌ലെസ്സില്‍ ക്യൂട്ടായി കീര്‍ത്തി സുരേഷ്, മാളവികയുടെ കമന്റ് വൈറല്‍

1

രണ്ട് ബ്രെയിന്‍ അന്യൂറിസമാണ് നടി കടന്നുപോയതെന്ന് വെളിപ്പെടുത്തുന്നു. ഗെയിം ഓഫ് ത്രോണ്‍സിലെ ഡെനീര്‍സ് ടര്‍ഗാരിന്‍ എന്ന കഥാപാത്രത്തിലൂടെ എമിലിയ ക്ലര്‍ക്ക് ലോകപ്രശസ്തയായത്. താന്‍ ഗെയിം ഓഫ് ത്രോണ്‍സ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഈ രോഗമുണ്ടായിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് മാത്രമാണ് അതിനെ അതിജീവിക്കാനായത്. ഇപ്പോള്‍ തനിക്ക് നല്ല രീതിയില്‍ സംസാരിക്കുന്നത് സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്. തലച്ചോറിലെ രക്തക്കുഴലുകളില്‍ വീക്കമാണ് അന്യൂറിസം. എമിലിയക്ക് വന്ന രോഗം കൃത്യമായി പരിശോധിക്കുന്നുണ്ടെങ്കില്‍ പോലും വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.

2

തനിക്ക് വന്നത് അപൂര്‍വമായൊരു രോഗമാണെന്ന് എമിലിയ സ്ഥിരീകരിക്കുന്നു. വളരെ കുറച്ച് പേര്‍ മാത്രമാണ് ഈ രോഗത്തെ അതിജീവിച്ചത്. വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഈ രോഗത്തെ തുടര്‍ന്നുണ്ടാവും. മസ്തിഷ്‌കത്തിലെ രക്തധമനികള്‍ക്ക് വല്ലാത്തൊരു ദൗര്‍ബല്യം ബ്രെയിന്‍ അന്യൂറിസങ്ങള്‍ കൊണ്ടുണ്ടാവാം. മസ്തിഷ്‌കത്തിനകം ബലൂണ്‍ പോലെ വീര്‍ക്കുകയും, അതിനുള്ളില്‍ രക്തം നിറയുകയും ചെയ്യും. ഇത് ബലൂണ്‍ പോലെ വീര്‍ത്ത ഭാഗം പൊട്ടുകയാണെങ്കില്‍ മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടാവും. അത് മരണത്തിലേക്ക് വരെ നയിക്കുന്ന അപകടകരമായ അവസ്ഥയാണ്. ഇതിനെയാണ് താല്‍ക്കാലികമായി താന്‍ തരണം ചെയ്തതെന്ന് എമിലിയ ക്ലര്‍ക്ക് പറയുന്നു.

3

2011ലാണ് തന്റെ മസ്തിഷ്‌കത്തില്‍ അന്യൂറിസങ്ങള്‍ ആദ്യമായി കണ്ടെത്തുന്നത്. ഗെയിം ഓഫ് ത്രോണ്‍സിന്റെ ആദ്യ സീസണ്‍ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് രോഗം തേടിയെത്തിയതെന്ന് അവര്‍ പറയുന്നു. തനിക്ക് ഇതൊരു സ്‌ട്രോക്കിന് കാരണമായി. എന്തോ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. രണ്ടാമത്തെ തവണയും ഇത്തരമൊരു സംഭവം 2013ലുണ്ടായി. അതോടെ ഓപ്പറേറ്റ് ചെയ്ത് കളയുക മാത്രമായിരുന്നു മാര്‍ഗം. അന്ന് മസ്തിഷ്‌കതതില്‍ നടത്തിയ സ്‌കാനിംഗുകളില്‍ ബലൂണ്‍ പോലെ വീര്‍ത്തത് ഇരട്ടിയായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതൊരു ഭയപ്പെടുത്തുന്ന സാഹചര്യമായിരുന്നു. ഈ ഭാഗം പൊട്ടിപ്പോകാനും രക്തസ്രാവത്തിനുള്ള സാധ്യത വളരെ കൂടുതലായിരുന്നു.

4

ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ച് എമിലിയ വെളിപ്പെടുത്തിയത്. ആ സര്‍ജറിക്ക് ശേഷം തന്റെ മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം ഇപ്പോഴും പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണെന്നും നടി പറഞ്ഞു. എന്റെ മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം പ്രവര്‍ത്തനരഹിതമാണെന്ന് പറയുമ്പോള്‍ എത്രത്തോളം ഗുരുതരമാണ് കാര്യമെന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. ഒരു ഭാഗം ഇപ്പോഴും മിസിംഗ് ആണ്. സംസാരിക്കാന്‍ പറ്റുന്നത് തന്നെ വലിയ കാര്യമാണ്. ഇപ്പോള്‍ ജീവിതം സാധാരണ ഗതിയില്‍ ആസ്വദിക്കുകയാണ്. ഒരു പ്രത്യാഘാതങ്ങളും തന്നെ തേടി വരുന്നില്ലെന്നും എമിലിയ ക്ലര്‍ക്ക് പറഞ്ഞു.

5

ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയാം. ഈ രോഗത്തില്‍ നിന്ന് അതിജീവിച്ച വളരെ ചെറിയൊരു ന്യൂനപക്ഷത്തില്‍ വരുന്നയാളാണ് ഞാന്‍. ഇപ്പോള്‍ ചെറിയൊരു ഭാഗം മിസിംഗാണ്. അത് ആലോചിക്കുമ്പോള്‍ ചിരി വരും. കുറച്ച് നേരത്തേക്ക് തന്റെ മസ്തിഷ്‌കത്തിലെ ഭാഗങ്ങളിലേക്ക് ഇത് കാരണം രക്തമെത്തില്ല. അത് പോയിരിക്കുകയാണ്. അതുകൊണ്ട് തലച്ചോറിലേക്ക് രക്തമെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരും. മറ്റ് ധമനികള്‍ വഴിയാണ് രക്തമെത്തുക. തലച്ചോറില്‍ ഇപ്പോള്‍ മിസിംഗ് ആയി നില്‍ക്കുന്നത് ഇനിയൊരിക്കലും തിരിച്ചുവരില്ല. ഈ രീതിയില്‍ തന്നെയായിരിക്കും തന്റെ തലച്ചോറ് ഇനി പ്രവര്‍ത്തിക്കുകയെന്നും എമിലിയ ക്ലര്‍ക്ക് വ്യക്തമാക്കി.

6

2019ല്‍ നടിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ആരാധകരാകെ ഞെട്ടിപ്പോയ സംഭവമായിരുന്നു ഇത്. വളരെ ബുദ്ധിമുട്ടിയാണ് ഈ രോഗത്തില്‍ നിന്ന് രക്ഷപ്പെടുന്നതെന്ന് ആ സമയം എമിലിയ പറഞ്ഞിരുന്നു. മാര്‍വലിന്റെ സീക്രട്ട് ഇന്‍വേഷന്‍ എന്ന സീരീസിലാണ് എമിലിയ ഇപ്പോള്‍ അഭിനയിക്കുന്നത്. അതേസമയം ഡോക്ടര്‍മാര്‍ പറയുന്നത് യാതൊരു മുന്നറിയിപ്പും ഇല്ലാതെ വരുന്നതാണ് ബ്രെയിന്‍ അന്യൂറിസങ്ങള്‍ എന്നാണ്. ജീവന് തന്നെ ഭീഷണിയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മസ്തിഷ്‌കാഘാതം വരെ സംഭവിക്കാം. പല അന്യൂറിസങ്ങളും പ്രശ്‌നക്കാരല്ല. എന്നാല്‍ കൈവിട്ടാല്‍ വലിയ ബുദ്ധിമുട്ടാണ്.

ദിലീപിനെ പ്ലാന്‍ ചെയ്ത് ഒരു സംഘം കുടുക്കുന്നു.... ഇവരാണ് ആ ആളുകള്‍, ശാന്തിവിളയുടെ മറുപടി വൈറല്‍ദിലീപിനെ പ്ലാന്‍ ചെയ്ത് ഒരു സംഘം കുടുക്കുന്നു.... ഇവരാണ് ആ ആളുകള്‍, ശാന്തിവിളയുടെ മറുപടി വൈറല്‍

English summary
game of thrones actor emilia clarke reveals her rare brain disease and missing brain, remarks viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X