മഹാത്മാ ഗാന്ധിയുടെ അപൂര്‍വ രേഖാചിത്രം ലേലത്തിന്; വില ലക്ഷങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അപൂര്‍വ രേഖാചിത്രം ലേലത്തിന് വെയ്ക്കുന്നു. മഹാത്മാഗാന്ധി ഇരിക്കുന്ന ചിത്രമാണ് ലേലത്തിന് വെയ്ക്കുന്നത്. ഒപ്പം സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തിന് എഴുതിയ കത്തും ലേലത്തില്‍ വെയ്ക്കുന്നുണ്ട്. ബ്രിട്ടനില്‍ നടക്കുന്ന ലേലത്തില്‍ 8000 മുതല്‍ 12,000 ഡോളര്‍വരെയാണ് ചിത്രത്തിന് പ്രതീക്ഷിക്കുന്നത്.

1931ല്‍ മഹാത്മാ ഗാന്ധി ലണ്ടനില്‍ വട്ടമേശ സമ്മേളനത്തിനെത്തിയപ്പോള്‍ ജോണ്‍ ഹെന്റി ആംഷെയ്റ്റ്‌സ് വരച്ചതാണീ രേഖാചിത്രം. ലണ്ടന്‍ ഈസ്റ്റിലെ കിങ്സ്ലി ഹാളിലായിരുന്ന അന്ന് മഹാത്മാഗാന്ധി താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് രേഖാചിത്രം വരച്ചതെന്ന് ലേലത്തിന് വെയ്ക്കുന്ന കമ്പനി അറിയിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന് അയച്ച കത്തും ലേലത്തിനുണ്ട്.

mahatmagandhi

യുണൈറ്റഡ് ബംഗാളിനെ വിഭജിക്കുന്നതിനെതിരെ ശക്തമായ നിലകൊണ്ടയാളാണ് ശരത് ചന്ദ്രബോസ്. ഇതുമായി ബന്ധപ്പെട്ടായിരുന്നു എഴുത്ത്. മഹാത്മാഗാന്ധി കൊല്ലപ്പെടുത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയതാണ് ഇതെന്ന് കരുതപ്പെടുന്നു. കത്തില്‍ ഗാന്ധിക്ക് സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തോടുള്ള സ്‌നേഹവും കരുതലും വ്യക്തമാക്കുന്നുണ്ട്. 23,000 മുതല്‍ 33,000 ഡോളര്‍വരെയാണ് കത്തിന് നിശ്ചയിച്ചിട്ടുള്ള ലേലത്തുക.


English summary
Gandhi’s rare pencil portrait, letters up for auction in UK
Please Wait while comments are loading...