Get Updates
Get notified of breaking news, exclusive insights, and must-see stories!

ജർമ്മനിയില്‍ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഓടിച്ചു കയറ്റി: കുട്ടി ഉള്‍പ്പെടെ 2 മരണം, 68 പേർക്ക് പരിക്ക്

ബെർലിന്‍: ജർമ്മനിയില്‍ ക്രിസ്മസ് മാർക്കറ്റലുണ്ടായ കാർ ആക്രമണത്തില്‍ കുട്ടിയുള്‍പ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് കാർ ഓടിച്ചു കയറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കാർ ഓടിച്ച സൗദി പൗപരനായ താലിബ് എന്ന വ്യക്തിയെ ജർമ്മന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഭീകരാക്രമണ സാധ്യതയും പൊലീസ് മുന്നോട്ട് വെക്കുന്നുണ്ട്. അപകടത്തില്‍ 60 -ലേറെ പേർക്ക് പരിക്കേറ്റു. ഇതില്‍ 15 -ലേറെ പേരുടെ നില ഗുരുതരമാണ്.

ബെർലിനിൽ നിന്ന് 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈസ്റ്റേൺ ജർമനിയിലെ മാഗ്‍ഡെബർഗ് നഗരത്തിലുള്ള ക്രിസ്മസ് മാർക്കറ്റില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറിയ കാർ നിർത്താതെ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് പോയി. ഇതാണ് ഭീകരാക്രമണ സാധ്യത സംശയിക്കാന്‍ കാരണം. നിരവധി ആംബുലന്‍സുകളും ഫയർ എഞ്ചിനുകളും സംഭവ സ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

german-

'സംഭവത്തില്‍ 2006 മുതൽ ജർമ്മനിയിൽ കഴിയുന്ന സൗദി അറേബ്യയിൽ നിന്നുള്ള ഒരു ഡോക്ടറെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും ഇത് ഒരു വലിയ ദുരന്തമാണ്. അദ്ദേഹം തനിച്ച് നടത്തിയ ആക്രമമാണ് ഇതെന്നാണ് ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നത്' പ്രാദേശിക ഭരണാധികാരിയായ റെയ്‌നർ ഹാസെലോഫ് വ്യക്തമാക്കി.

സംഭവത്തില്‍ സൗദി അറേബ്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. 'ജർമ്മൻ നഗരമായ മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ നടന്ന ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു' സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ജർമ്മൻ ജനതയോടും ഇരകളുടെ കുടുംബങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും വിദേശകാര്യ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.

അതേസമയം, 2016 ല്‍ ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ ആക്രമണത്തില്‍ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റായിരുന്നു (ഐഎസ്) അന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ജർമ്മനിയെ നടുക്കിയ ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് മാർക്കറ്റുകളിലെത്തുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫൈസർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആക്രമണം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോർട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+