Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃഗങ്ങള്‍ക്കും ദുഖമുണ്ട്,വികാരതീവ്രമായ യാത്രമൊഴി

റോട്ടര്‍ഡാം: മൃഗങ്ങള്‍ക്ക് വികാരങ്ങള്‍ ഇല്ലെന്ന് കരുതുന്നവര്‍ ഉണ്ടാകും. എന്നാല്‍ മനുഷ്യനെക്കാള്‍ ചില നേരങ്ങളില്‍ തന്റെ മനസിലുള്ള വികാരത്തെ പ്രകടമാക്കാന്‍ മൃഗങ്ങള്‍ക്ക് കഴിയും. നെതര്‍ലന്റിലെ റോട്ടര്‍ഡാം മൃഗശാലയില്‍ മരണാസന്നനായി കഴിയുന്ന മൃഗശാല ജീവനക്കാരന് അദ്ദേഹം പിരപാലിച്ചിരിരുന്ന ജിറാഫുകള്‍ നല്‍കിയ യാത്രാമോഴി വികാരതീവ്രമായി. കണ്ട് നിന്നവരുടെ കണ്ണുനനയിച്ചു ആ മിണ്ടാപ്രാണികളുടെ സ്‌നേഹം.

റോട്ടര്‍ഡാമിലെ ദെയാഗര്‍ദെ ബ്‌ളിറോപ് മൃഗശാലയില്‍ ജീവനക്കാരനായിരുന്നു മറിയോ എന്ന 54 കാരന്‍. തന്റെ ജീവിതത്തിലെ ഏറിയ പങ്കും അയാള്‍ ചെലവഴിച്ചത് മൃഗശാലയില്‍ തന്നെയാണ്. കുറച്ചുനാളുകളായി കാന്‍സര്‍ പിടിപെട്ട് മരണാസന്നനായി കഴിയുകയാണ് മറിയോ.

Giraffe

മരണം ഏത് നിമിഷവും സംഭവിയ്ക്കാമെന്ന് ഉറപ്പിച്ച് കഴിയുന്ന ഈ മനുഷ്യന്റെ അന്ത്യാഭിലാഷമായിരുന്ന താന്‍ ജീവനെപ്പോലെ സ്‌നേഹിച്ച ജിറാഫുകളെ കാണുക എന്നത്. ആശുപത്രി അധികൃതരോട് അദ്ദേഹം തന്റെ ആഗ്രഹം പറഞ്ഞു. തുടര്‍ന്ന് ആംബുലന്‍സ് വിഷ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ സഹായോത്തോടെ ഇദ്ദേഹത്തെ മൃഗശാലയിലെത്തിച്ചു.

മറിയോ വളര്‍ത്തി വലുതാക്കിയ ഓരോ ജിറാഫും അദ്ദേഹത്തെ കാണാന്‍ എത്തി. നിശബ്ദരായി ഓരോരുത്തരും മറിയോയെ നോക്കി നിന്നു. കൂട്ടത്തിലൊരു ജിറാഫ് കഴുത്ത് നീട്ടി മറിയോയുടെ കവിളത്ത് ചുംബിച്ചു. ആ സമയം മറിയോയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൃഗങ്ങളുടെ സ്‌നേഹം കണ്ട് കണ്ണ് നിറഞ്ഞാണ് ഈ കാഴ്ച കണ്ട് നിന്നവര്‍ മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+