ലൈംഗിക പീഡനം; അമ്മയെയും കാമുകനെയും 15കാരിയായ മകള്‍ കൊലപ്പെടുത്തി
ന്യൂയോര്‍ക്ക്: അമ്മയുടെ കാമുകന്റെ നിരന്തരമായ ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി അമ്മയെയും കാമുകനെയും കൊലപ്പെടുത്തി. ബ്രൂക്ക്‌ലിന്‍ അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. റോസി സാഞ്ചസ്(38), ആന്‍ഡേഴ്‌സന്‍ നുനെസ്(40) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ റോസിയുടെ മകള്‍ ഡെസ്റ്റിനി ഗാര്‍ഷ്യ(15)യ്‌ക്കെതിരെ ഇരട്ടക്കൊലപാതകക്കുറ്റം ചുമത്തി കേസ് ചാര്‍ജ് ചെയ്തിരിക്കുകയാണ്. കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ പെണ്‍കുട്ടിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കും. അമ്മയെയും കാമുകനെയും ആദ്യം വെടിവെച്ചശേഷം പിന്നീട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

അമ്മയുടെ കാമുകനായ ആന്‍ഡേഴ്‌സന്‍ തന്നെ പലവട്ടം ബലാത്സംഗം ചെയ്തിരുന്നതായി പെണ്‍കുട്ടി പോലീസിനോട് സമ്മതച്ചതായി പറയുന്നു. ഈ വിവരം അമ്മയോട് പറഞ്ഞെങ്കിലും അവഗണിക്കുകയായിരുന്നു. അമ്മ മകളെ ശാരീരികമായി ഉപദ്രവിച്ചതായും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
റോസിയെ ബെഡ്‌റൂമിലെ കസേരയിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ചെവിയില്‍ വെടിയേല്‍ക്കുകയും നെഞ്ചില്‍ കത്തികൊണ്ട് കുത്തേല്‍ക്കുകയും ചെയ്തിരുന്നു. ആന്‍ഡേഴ്‌സണെ അടുക്കളയില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. ഇയാളുടെ കൈയ്യില്‍ വെടിയേറ്റിരുന്നു. കൂടാതെ ശരീരത്തിന്റെ പലഭാഗത്തും കുത്തേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിനുശേഷം പെണ്‍കുട്ടി അച്ഛനൊപ്പം താമസിക്കാന്‍ പോയി. പെണ്‍കുട്ടിയുടെ കസിനാണ് പിന്നീട് മൃതദേഹം കണ്ടെത്തുന്നതും പോലീസില്‍ വിവരം അറിയിക്കുന്നതും.












Click it and Unblock the Notifications