ഭക്ഷണത്തിൽ വിഷം കലർന്നോ...? ഇന്ത്യൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പെൺകുട്ടി മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ബ്രിട്ടണ്‍: ഇന്ത്യന്‍ റെസ്റ്റോറന്‌റില്‍ നിന്ന് ഭക്ഷണം കഴിച്ച 15കാരി മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് 2 പേരെ ലകാന്‍ഷേര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാലെ മരണകാരണം വ്യക്തമാകൂ.

ദുരൂഹമരണം

നഗരത്തിലെ ഇന്ത്യന്‍ ടേക്ക് എവേ കൗണ്ടറില്‍ നിന്ന് ഭക്ഷം വാങ്ങി കഴിച്ച പെണ്‍കുട്ടിയാണ് മരിച്ചത്. പ്രദേശത്തെ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു മെഗാന്‍ ലേ. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കിടന്ന ശേഷം മരിച്ചു.

മരണകാരണം വ്യക്തമല്ല

ഭക്ഷണത്തിന്‌റെ അലര്‍ജി ആണോ, അല്ലെങ്കില്‍ വിഷാംശം കലര്‍ന്നിരുന്നോ എന്ന കാര്യം വ്യക്തമല്ല. മെഗാനിന്‌റെ പോസറ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല.

2 പേര്‍ അറസ്റ്റില്‍

സംഭവുമായി ബന്ധപ്പെട്ട് 2 പേരെ ലകാന്‍ഷേര്‍ പൊലീസ് അറസ്റ്റ് ചെയ്തു. റസ്റ്റോററ്റിലെ ജീവനക്കാരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് പൊലീസ് മൊഴി എടുത്തു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ മരണം സംബന്ധിച്ച് വ്യക്തത കൈവരൂ എന്ന് പൊലീസ് അറിയിച്ചു.

 ഭക്ഷണത്തില്‍ വിഷം കലര്‍ന്നോ...?

ഭക്ഷണത്തില്‍ വിഷം കലര്‍ന്നോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പഴകിയ ഭക്ഷണം വിതരണം ചെയ്താല്‍ ഇംഗ്ലണ്ടില്‍ ശിക്ഷ കനത്തതാണ്. റസ്‌റ്റോററ്റ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.

English summary
Two men have been arrested in connection with the death of a teenage girl who died of an apparent allergic reaction after eating at an Indian takeaway.
Please Wait while comments are loading...