ഐഫോണ്‍ എടുത്തു; പന്ത്രണ്ടുകാരി അമ്മയെ കൊല്ലാന്‍ ശ്രമിച്ചതായി പരാതി
ഡെന്‍വര്‍: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് മകളുടെ ഐ ഫോണ്‍ എടുത്തുമാറ്റിയ അമ്മയെ മകള്‍ കൊല്ലാന്‍ ശ്രമിച്ചതായി പരാതി. രണ്ടുതവണ മകള്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ചെന്ന് സ്ത്രീ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.
അമേരിക്കയിലെ കൊളറാഡോയിലാണ് അത്യപൂര്‍വ സംഭവം അരങ്ങേറിയത്. രണ്ടു തവണയും വിഷദ്രാവകം കുടിവെള്ളത്തില്‍ കലര്‍ത്തി നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു തവണ വിഷം അകത്തു ചെന്നതിനെ തുടര്‍ന്ന് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച് രണ്ടിനായിരുന്നു ആദ്യതവണ മകള്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ചത്.

പ്രഭാത ഭക്ഷണത്തിന് ഒപ്പം നല്‍കിയ പാനീയത്തില്‍ വിഷദ്രാവകം ഒഴിച്ചു നല്‍കുകയായിരുന്നു. ദ്രാവകത്തിന്റെ മണവും പതയും ശ്രദ്ധയില്‍ പെട്ടതിനാല്‍ ഉടന്‍ സ്ത്രീ അത് മാറ്റുകയും ചെയ്തു. എന്നാല്‍ മറ്റൊരുദിവസം അമ്മയുടെ കിടപ്പുറിയിലെ കുടിവെള്ളത്തിലും വിഷദ്രാവകം കലര്‍ത്തിയതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് മകളെ അമ്മ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിലാണ് ഐഫോണ്‍ എടുത്തു മാറ്റിയതിന് പ്രതികാരമായാണ് വിഷദ്രാവകം ചേര്‍ത്തതെന്ന് മകള്‍ വെളിപ്പെടുത്തിയത്. ഉടന്‍ അവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിയശേഷമാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications