Get Updates
Get notified of breaking news, exclusive insights, and must-see stories!

30 ദിവസത്തിൽ താലിബാൻ കാബൂൾ പിടിച്ചെടുക്കുമെന്ന് യുഎസ് ഇന്റലിജൻസ്: താലിബാൻ ആധിപത്യത്തിൽ വലഞ്ഞ് പെൺകുട്ടികൾ

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ പിടിമുറുക്കിയതോടെ ആയിരക്കണക്കിന് അഫ്ഗാനികളാണ് രാജ്യംവിട്ട് പോകുന്നത്. തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. താലിബാൻ വധുക്കളാവാൻ നിരവധി പെൺകുട്ടികളെയാണ് താലിബാൻ തട്ടിക്കൊണ്ടുപോയിട്ടുള്ളത്. രാജ്യത്തെ പല ചെറുപ്പക്കാരും പോരാട്ടത്തിലേർപ്പെട്ടിരിക്കുകയാണ്. അഞ്ച് ദിവസത്തെ ആക്രമണത്തിന് പിന്നാലെ താലിബാനിലെ അഞ്ച് പ്രവിശ്യാ തലസ്ഥാനങ്ങൾ താലിബാൻ പിടിച്ചടക്കിയതോടെ നിരവധി പേരാണ് ഈ ആഴ്ചയോടെ തലസ്ഥാന നഗരമായ കാബൂളിലേക്ക് എത്തിയിട്ടുള്ളത്.

1

ജയിലിന് സമീപത്ത് മൃതദേഹങ്ങൾ കൂടിക്കിടക്കുന്നത് കണ്ടതായാണ് കുണ്ടൂസ് നഗരം താലിബാൻ പിടിച്ചെടുത്തതോടെ രക്ഷപ്പെപ്പെട്ടെത്തിയ വിധവയുടെ പ്രതികരണം. ആറ് കുട്ടികളുമായാണ് കഴിഞ്ഞ ഞായാറാഴ്ചയാണ് വിധവയായ കാബൂളിലെത്തിയത്. എഎഫ്‌പിയാണ് ഇവരെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം താലിബാനിൽ നിന്നുള്ള പ്രതികാര നടപടികൾ ഭയന്ന് തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തരെന്നാണ് ഇവരുടെ അപേക്ഷ. അമേരിക്ക അഫ്ഗാനിസ്താനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചതോടെ മെയ് ആദ്യം മുതൽ അഫ്ഗാനിസ്താനിൽ താലിബാൻ ആധിപത്യം ഉറപ്പിക്കാൻ ആരംഭിച്ചിരുന്നു. സെപ്തംബർ 11 ഓടെ സൈനിക പിന്മാറ്റം പൂർത്തിയാക്കുമെന്ന് അമേരിക്ക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

2


1996 മുതൽ 2001 സെപ്തംബർ 11 ലെ വേൾഡ് ട്രേഡ് ആക്രമണം വരെ അഫ്ഗാനിസ്ഥാനിലെ
ചെറിയ കുറ്റകൃത്യങ്ങളെ പോലും ഇസ്ലാമിക നിയമങ്ങളുടെ പിൻബലത്തോടെ പരസ്യമായി ചാട്ടവാറുകൊണ്ടും വധശിക്ഷ കൊണ്ടും താലിബാൻ കുപ്രസിദ്ധി നേടിയിരുന്നു. എന്നാൽ ഇതിന് ശേഷമാണ് യുഎസ് സൈന്യം രാജ്യത്ത് ആധിപത്യം സ്ഥാപിക്കുന്നത്.
പ്രത്യേകിച്ച് പ്രതിരോധം നേരിട്ട മേഖലകളിൽ സർക്കാർ ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും യുദ്ധക്കുറ്റങ്ങൾ ചുമത്തി വേട്ടയാടുകയും ചെയ്തിട്ടുണ്ട്.

3

സർക്കാരിന് വേണ്ടി പ്രവർത്തിച്ചെന്ന പേരിൽ ഒരു ബാർബറെയാണ് താലിബാൻ മൂന്ന് ദിവസം മുമ്പ് വകവരുത്തിയത്. മൂന്ന് ദിവസം മുമ്പ് കുണ്ടൂസിൽ നിന്ന് കാറോടിച്ച് പോകുന്നതിനിടെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. "നാലോ അഞ്ചോ വർഷം മുമ്പ് സർക്കാർ ജോലി രാജിവെച്ച ആളുകളെപ്പോലും താലിബാൻ വകവരുത്തിയിട്ടുണ്ട്. തന്റെ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി മറ്റൊരു അഫ്ഗാൻ പൌരൻ പറയുന്നു. അഫ്ഗാനിസ്താനിൽ അന്വേഷണം നടത്തേണ്ട തരത്തിലുള്ള യുദ്ധ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ അടക്കമുള്ള സംഘടനകൾ പറയുന്നത്. ഈ വർഷം മാത്രം 359,000 -ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി ഐക്യരാഷ്ട്രസംഘടനയുടെ അന്താരാഷ്ട്ര കുടിയേറ്റ സംഘടന അറിയിച്ചു.

4

അഫ്ഗാനി പെൺകുട്ടികളെ താലിബാൻ പോരാളികളുടെ വിധവയാക്കുന്നതാണ് മറ്റൊരു രീതി. ഒരു കുടുംബത്തിൽ രണ്ട് പെൺകുട്ടികളുണ്ടെങ്കിൽ ഒരാളെ താലിബാൻ പോരാളിയുടെ ഭാര്യയാക്കാൻ കൊണ്ടുപോകും ആൺകുട്ടികളുണ്ടെങ്കിൽ ഒരാളെ താലിബാൻ പോരാളിയാക്കാനും കൊണ്ടുപോകും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇത്തരത്തിൽ വിവാഹം കഴിപ്പിക്കുന്നതായുള്ള വാർത്തകളാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുവരുന്നത്. ഇവരിൽ വേറെ വിവാഹമുറപ്പിച്ച പെൺകുട്ടികൾ വരെ ഉൾപ്പെടുന്നുണ്ട്.

5

അഫ്ഗാനിസ്ഥാനിലെ മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങളും ഒരു പ്രാദേശിക സൈനിക ആസ്ഥാനവും താലിബാൻ മിന്നലാക്രമണത്തിലൂടെ പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കും ആക്രമണം വ്യാപിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ ആക്രമണം അഴിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. പതിറ്റാണ്ടുകളായി നീണ്ട യുദ്ധത്തിനുശേഷം അമേരിക്കയും നാറ്റോയും തമ്മിൽ സൈനിക പിന്മാറ്റത്തിൽ ധാരണയായതോടെ രാജ്യത്തിന്റെ രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും വിമതരുടെ നിയന്ത്രണത്തിലാണ്.

6


വടക്കുകിഴക്ക് ബഡാക്ഷൻ, ബാഗ്ലാൻ പ്രവിശ്യകളുടെയും പടിഞ്ഞാറ് ഫറ പ്രവിശ്യകളുടെയും തലസ്ഥാനങ്ങൾ നഷ്ടമായതോടെ കുണ്ടൂസിലെ ഒരു പ്രധാന അടിത്തറ നഷ്ടപ്പെട്ടെങ്കിലും, മുന്നേറ്റത്തിന്റെ വേലിയേറ്റം തടയാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ശക്തമായിട്ടുണ്ട്. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി, താലിബാന്റെ അധീനതയിലുള്ള പ്രദേശത്താൽ ചുറ്റപ്പെട്ട ബാൽഖ് പ്രവിശ്യയിൽ നിന്ന് നിന്ന് വിമതരെ പിന്തിരിപ്പിക്കാൻ സൈന്യത്തിൽ നിന്ന് സഹായം തേടിയിട്ടുണ്ട്. ഇതിന് മുന്നോടിയായി അദ്ദേഹം തന്റെ സൈനിക ഉദ്യോഗസ്ഥരെയും മാറ്റി നിയമിച്ചിട്ടുണ്ട്.

7


നിലവിൽ തലസ്ഥാന നഗരമായ കാബൂളിന് ഭീഷണിയില്ലെങ്കിലും താലിബാൻ ആക്രമണം വേഗത്തിലാക്കുന്നതിനാൽ എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്ന കാര്യത്തിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. അതിശയകരമായ വേഗത അഫ്ഗാൻ സർക്കാരിന് എത്രനാൾ ഗ്രാമപ്രദേശങ്ങളിൽ നിയന്ത്രണം നിലനിർത്താനാകുമെന്ന ചോദ്യങ്ങൾ ഉയർത്തുന്നു. അതേ സമയം തലസ്ഥാനത്തെ സൈനിക വിന്യാസം വർധിപ്പിച്ചിട്ടുണ്ട്.

8


ഉസ്ബകിസ്താൻ, താജികിസ്താൻ രാജ്യങ്ങളുമായുള്ള അഫ്ഗാനിസ്താന്റെ അതിർത്തി പ്രദേശങ്ങൾ താലിബാൻ ഇതിനകം തന്നെ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞിട്ടുണ്ട്. റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്ഗു ആണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. അതിർത്തി പ്രദേശങ്ങളുടെ പൂർണ നിയന്ത്രണം താലിബാൻ കൈക്കലാക്കിയിട്ടുണ്ടെങ്കിലും അതിർത്തി കടന്ന് ഇരുരാജ്യങ്ങളെയും അക്രമിക്കില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷൊയ്ഗു പറഞ്ഞു. അതിനിടെ,

9


90 ദിവസത്തിനുള്ളിൽ താലിബാൻ തലസ്ഥാന നഗരമായ കാബൂൾ പിടിച്ചേക്കുമെന്ന് യു.എസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഫ്ഗാനിൽ നിന്നുള്ള വിദേശ സൈന്യങ്ങളുടെ പിന്മാറ്റത്തെ തുടർന്ന് മെയ് മാസം മുതൽ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സൈനിക നീക്കവുമായി മുന്നോട്ടുപോകുകയാണ് താലിബാൻ. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒമ്പത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ കീഴടക്കിയിട്ടുള്ളത്. ഫൈസാബാദ്, ഫറാ, പുലെ ഖുംറി, സാറെ പുൽ, ഷബർഗാൻ, അയ്ബക്, ഖുന്ദുസ്, തലുഖാൻ, സറൻജ് എന്നീ പ്രവിശ്യകൾ കീഴടക്കിയതായും അഫ്ഗാന്റെ ഗ്രാമീണ മേഖല വൻതോതിൽ പിടിച്ചെടുത്തതായും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.

Recommended Video

cmsvideo
    Taliban capture sixth provincial capital in northern Afghanistan
    10

    താലിബാൻ പിടിമുറുക്കുന്നതിനിടെ അഫ്ഗാനിലേക്ക് പറന്നെത്തിയിരിക്കുകയാണ് പ്രസിഡന്റ് അഷ്റഫ് ഗാനി. താലിബാനുമായി അതിരൂക്ഷമായ പോരാട്ടം നടക്കുന്ന വടക്കൻ നഗരമായ മസാരെ ഷെരീഫിലേക്കാണ് സൈന്യത്തിന് പിന്തുണയുമായി ഗാനി എത്തിയിട്ടുള്ളത്. താലിബാനെതിരെ നാട്ടുസൈന്യങ്ങളെ അണിനിരത്താനുള്ള ശ്രമത്തിലാണ് പ്രസിഡന്റ്. രാജ്യത്ത് ജനാധിപത്യം നിലനിർത്താൻ സർക്കാരിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. താലിബാൻ ഫൈസലാബാദ് കീഴടക്കിയതിന് പിന്നാലെയാമ് ഗാനിയുടെ വരവ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+