Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ്; ആശങ്ക ഒഴിയാതെ ഇറ്റലി!! 24 മണിക്കൂറിനിടെ 743 മരണം!! അടുത്ത ആഘാത മേഖല അമേരിക്കയാകാം

റോം;ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18,891 ആയി. നാല് ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരികരിച്ചത്. അതിനിടെ വീണ്ടും ആശങ്കയേറ്റി ഇറ്റലിയിൽ കൊവിഡ് മരണ നിരക്ക് കുത്തനെ കൂടി. ചൊവ്വാഴ്ച മാത്രം മരിച്ചത് 743 പേരാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 6820 ആയി. തിങ്കളാഴ്ചയും ഞായറാഴ്ചയും ഇറ്റലിയിൽ മരണ നിരക്ക് കുറഞ്ഞിരുന്നു.

ശനിയാഴ്ച റെക്കോഡ് മരണ നിരക്കായിരുന്നു ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. 793 പേരായിരുന്നു മരിച്ചത്. എന്നാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മരണ നിരക്ക് കുറഞ്ഞു. ഞായറാഴ്ച 651 പേരും തിങ്കളാഴ്ച 601 പേരുമായിരുന്നു മരിച്ചത്. ഇതോടെ ഇറ്റലി മഹാമാരിയിൽ നിന്ന് കരകയറുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഈ പ്രതിക്ഷകളെയെല്ലാം തകിടം മറച്ചാണ് ഏറ്റവും കൂടിയ രണ്ടാമത്തെ പ്രതിദിന മരണ നിരക്ക് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

corona1-1

അതേസമയം ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം പത്തിരട്ടിയാകാൻ സാധ്യത ഉണ്ടെന്ന് സിവിൽ പ്രൊട്ടക്ഷൻ ഏജൻസി മേധാവി ആഞ്ജലോ ബൊറോല്ലി പറഞ്ഞു. നിലവിൽ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ വിവരങ്ങൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇനിയും റിപ്പോർട്ട് ചെയ്യാതെ വീടുകളിൽ കഴിയുന്നവർ ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 69,176 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കർശന നിയന്ത്രണക്കിടയിലും മരണ സംഖ്യ ഉയരുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നാണ് അധികൃതർ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഇറ്റലി സമ്പൂർണമായും ലോക്ക് ഡൗണിലാണ്. അതേസമയം നിലവിലെ ലോക്ക് ഡൗൺ കൊണ്ട് മാത്രം കാര്യങ്ങൾ നിയന്ത്രണ വിധേയമാകില്ലെന്നും ജി‌പി‌എസ്, സ്മാർട്ട്‌ഫോണുകൾ എന്നിവ ഉപയോഗിച്ച് ജനങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു.

അതേസമയം മരണ നിരക്ക് കുത്തനെ ഉയർന്നതോടെ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർക്ക് 3000 യൂറോ (2,47,776 ഇന്ത്യൻ രൂപ) പിഴ ഈടാക്കുമെന്ന് പ്രധാനമന്ത്രി യുസപ്പെ കോണ്ടോ അറിയിച്ചു. നേരത്തേ ഇത് 206 യൂറോയായിരുന്നു. അതേസമയം മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ വൈറസ് മരണ നിരക്ക് ക്രമാതീതമായി ഉയരുകയാണ്.

സ്പെയിനിൽ ചൊവ്വാഴ്ച മാത്രം മരിച്ചത് 514 പേരാണ്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2696 ആയി. പുതിയ 6,600 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 39,673 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതേസമയം യുഎസിൽ പതിനായിരത്തോളം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 53,000 പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 703 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ചൊവ്വാഴ്ച മാത്രം 163 പേരാണ് മരിച്ചത്.

Recommended Video

cmsvideo
    വൈറസ് ഉണ്ടാക്കിയത് അമേരിക്കയെന്ന് ഇറാന്‍ | Oneindia Malayalam

    ഇതിനിടെചൈനയ്ക്കും ഇറ്റലിയ്ക്കും ശേഷം ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമായി അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഫ്രാൻസിൽ മരണം 1100 ആയി. ബ്രിട്ടണിൽ മരണം 422 ആയി ഉയർന്നു. ചൊവ്വാഴ്ച മാത്രം 87 പേരാണ് ഇവിടെ മരിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ന്യൂസിലാന്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണട്്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+