സ്വര്‍ണം ഇവിടെയുണ്ട്; കണ്ടെത്തിയത് 10 ടണ്‍, 500 കേന്ദ്രങ്ങളില്‍ അടുത്ത 300 ടണ്‍ പ്രതീക്ഷ
ഹനോയ്: സ്വര്‍ണത്തില്‍ ലോട്ടറി അടിച്ചിരിക്കുകയാണ് വിയറ്റ്നാമിന്. സ്വര്‍ണം ഏറെയുള്ള 12 ഇടങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് സര്‍ക്കാര്‍. സ്വര്‍ണം മാത്രമല്ല, വെള്ളിയും ഇവിടെയുണ്ട്. 10 ടണ്‍ സ്വര്‍ണമാണ് ഇവിടെയുള്ളതത്രെ. 16 ടണ്‍ വെള്ളിയും. അമേരിക്കയുമായി അടുത്തു നിന്നിരുന്ന വിയറ്റ്നാമുമായി ചൈന സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കഴിഞ്ഞ ദിവസം ഹാനോയിലെത്തി വിയറ്റ്നാമിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തി. ഇതാകട്ടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. അമേരിക്ക ചൈനക്കെതിരെ വലിയ ചുങ്കം ചുമത്തിയ പിന്നാലെയാണ് ചൈനീസ് പ്രസിഡന്റ് വിയറ്റ്നാമിലെത്തിയത്. സ്വര്‍ണം ഉള്‍പ്പെടെ ഇവിടെയുള്ള പ്രകൃതി വിഭവത്തിലാണ് അമേരിക്കക്കും ചൈനയ്ക്കും കണ്ണ്...

വിയറ്റ്നാമിന്റെ പല ഭാഗങ്ങളിലും ഭൂമിക്കടിയില്‍ സ്വര്‍ണ ശേഖരമുണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കേന്ദ്രങ്ങളാണ് ഇങ്ങനെ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ വിശദമായ പരിശോധന 30 ഇടങ്ങളില്‍ നടത്തി. ഇവിടെയാണ് 12 സ്വര്‍ണം, വെള്ളി ഖനികള്‍ കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് വിയറ്റ്നാം ഭരണകൂടം.
വിയറ്റ്നാമിന്റെ മിഡ് സെന്‍ട്രല്‍ ജിയോളജിക്കല്‍ ഡിവിഷന് ആണ് സ്വര്‍ണ ശേഖരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 300 ടണ്‍ സ്വര്‍ണം ഭൂമിക്കടിയിലുണ്ട് എന്നാണ് ഭൗമ നിരീക്ഷകരുടെ അനുമാനം. വടക്കന്‍ വിയറ്റ്നാമിലെ മലനിരകളിലും മധ്യ പ്രവിശ്യകളിലുമാണ് ഇവ. ഈ മേഖലയില്‍ കഴിഞ്ഞ ജനുവരി മുതലാണ് വിശദമായ സര്‍വ്വെ ആരംഭിച്ചത്.
ഗോള്‍ഡ് ടെറിട്ടറി
ക്വാങ് നാം, ക്വാങ് ഗായ്, ബിന്‍ ദിന്, ഫുയെന് എന്നീ പ്രവിശ്യകളിലാണ് സ്വര്‍ണ ശേഖരം കൂടുതലുള്ളതത്രെ. ഇവിടെ വിശദമായ പരിശോധന നടത്തും. ക്വാങ് നാം പ്രവിശ്യയിലെ ബോങ് മിയു പ്രദേശത്താണ് വന്‍തോതില്‍ സ്വര്‍ണമുള്ളത്. ഗോള്‍ഡ് ടെറിട്ടറി എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്. പ്രവിശ്യയുടെ പ്രധാന വരുമാന മാര്‍ഗമായി സ്വര്‍ണ ഖനികള്‍ മാറിയിരിക്കുകയാണ്. ഒപ്പം തൊഴില്‍ അവസരങ്ങളും കൂടുതലായി സൃഷ്ടിക്കപ്പെടുന്നുണ്ട്.
ബോങ് മിയു ഗോള്‍ഡ് മൈനിങ് കമ്പനിയാണ് ഇവിടെ ഖനനം നടത്തുന്നത്. 1992 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിക്ക് 2016ലാണ് ഖനനത്തിനുള്ള ലൈസന്‍സ് ലഭിച്ചത്. സ്വര്‍ണ ഖനികള്‍ കൂടുതലായി കണ്ടെത്തുന്നു എന്ന വാര്‍ത്തകള്‍ വന്ന പിന്നാലെ ചൈന വിയറ്റ്നാമുമായി അടുക്കാന്‍ ശ്രമിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കഴിഞ്ഞ ദിവസം ഹനോയ് സന്ദര്‍ശിച്ചതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം.
അമേരിക്കയുടെ തന്ത്രങ്ങള്‍ പൊളിക്കുക എന്ന ലക്ഷ്യവും ചൈനക്കുണ്ട്. ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. എങ്കിലും ചൈനയെയോ വിയറ്റ്നാമിനെയോ കുറ്റപ്പെടുത്തില്ല എന്നും ട്രംപ് പറഞ്ഞു. അടുത്തിടെ അമേരിക്ക വിയറ്റ്നാമിനെതിരെ 46 ശതമാനം ചുങ്കം ചുമത്തിയിരുന്നു. ഇതേ തുടര്‍ന്നുള്ള അമര്‍ഷമാണ് ചൈനയെയും വിയറ്റ്നാമിനെയും ഒന്നിപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
-
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications