സ്വര്‍ണം, എണ്ണ ഇങ്ങോട്ട് അയക്കൂ; കാറും പാലും തരാം, 'ബാര്‍ട്ടര്‍' മോഡല്‍ ഓഫറുമായി ഇന്ത്യ
അമേരിക്ക ഇറക്കുമതി ചുങ്കം 50 ശതമാനമാക്കി ഉയര്‍ത്തിയതോടെ വ്യാപാര മേഖലയില്‍ പുതിയ വഴികള്‍ തേടുകയാണ് ഇന്ത്യ. യുഎഇ മോഡലില്‍ ഖത്തറുമായി സ്വതന്ത്ര വ്യാപാര കരാര്‍ ആലോചിക്കുന്നുണ്ട്. ഒമാനുമായി വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കും. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ച അടുത്ത മാസം മുതല്‍ സജീവമാക്കാന്‍ തീരുമാനിച്ചു.
കൂടാതെ യൂറേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര ചര്‍ച്ചയും ഉടന്‍ തുടങ്ങും. ഇതിന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് ധാരണയായി. പ്രധാനമന്ത്രി ജപ്പാനും ചൈനയും സന്ദര്‍ശിച്ചതും വ്യാപാര ലക്ഷ്യത്തോടെയാണ്. അമേരിക്ക ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ സാധിച്ചാല്‍ ഇന്ത്യയുടെ കുതിപ്പിന് ലോകം സാക്ഷിയാകും. എന്നാല്‍ അമേരിക്കയുടെ വെല്ലുവിളി മറികടക്കുക എന്നത് ലളിതമായ കാര്യവുമല്ല. ഈ വേളയിലാണ് ആഫ്രിക്കയുമായി പുതിയ ധാരണ ഉരുത്തിരിയുന്നത്...

ഇന്ത്യയും ആഫ്രിക്കയും വ്യാപാര രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന നിര്‍ദേശമാണ് വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ മുന്നോട്ട് വച്ചിരിക്കുന്നത്. സിഐഐ ഇന്ത്യ-ആഫ്രിക്ക ബിസിനസ് കോണ്‍ക്ലേവില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മറ്റു രാജ്യങ്ങളുമായുള്ള ബിസിനസുകളില്‍ പ്രയാസം നേരിടുന്ന ഉല്‍പ്പന്നങ്ങള്‍ ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള വ്യാപാരം 82 ബില്യണ്‍ ഡോളറിന്റേതാണ്. 2030 ആകുമ്പോഴേക്കും ഇത് ഇരട്ടിയാക്കി മാറ്റാം എന്നാണ് ഇന്ത്യയുടെ ആലോചന. ധാതു സമ്പത്ത്, കാര്‍ഷിക മേഖല, സാങ്കേതിക വിദ്യ, നിര്‍മാണ രംഗം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാം എന്ന വാഗ്ദാനമാണ് ഇന്ത്യ നല്‍കുന്നത്. ലോകത്തെ പുതിയ സാഹചര്യം ഇരുവര്‍ക്കും ഗുണപരമാക്കി മാറ്റാമെന്നും മന്ത്രി പറഞ്ഞു.
പുതിയ വ്യാപാര പദ്ധതി ഇങ്ങനെ
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ ആഫ്രിക്കയിലാണ്. സ്വര്‍ണവും വജ്രവും പെട്രോളിയം ഉല്‍പ്പന്നങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കാം. പകരമായി പാലും പാലുല്‍പ്പന്നങ്ങളും കാറും ഇന്ത്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക് അയക്കാന്‍ സാധിക്കും. കൊബാള്‍ട്ടും ചെമ്പും യഥേഷ്ടം ആഫ്രിക്കയിലുണ്ട്. ഇന്ത്യയ്ക്ക് ബാറ്ററി നിര്‍മാണത്തിന് അവശ്യം വേണ്ടതാണ് ഇവ.
മൗറീഷ്യസില്‍ പാലിന് വളരെ ആവശ്യക്കാരുണ്ട്. മതിയായ തോതില്‍ കിട്ടാത്തതിനാല്‍ വലിയ വില കൊടുക്കേണ്ടി വരികയും ചെയ്യുന്നു. ഇന്ത്യയ്ക്ക് വന്‍തോതില്‍ പാല് മൗറീഷ്യസിലേക്ക് അയക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ മൗറീഷ്യസിലെ വില വര്‍ധനവ് കുറയ്ക്കാം. നിലവില്‍ ആഫ്രിക്ക ഇറക്കുമതി ചെയ്യുന്നത് 20 ബില്യണ്‍ ഡോളറിന്റെ കാറുകള്‍ ആണ്. ഇതില്‍ 10 ശതമാനം മാത്രമാണ് ഇന്ത്യയുടെ പങ്ക്. ഇത് വര്‍ധിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിക്കും.
പിയൂഷ് ഗോയലിന്റെ നിര്‍ദേശം നടപ്പാകുകയാണെങ്കില്‍ വാണിജ്യ മേഖലയില്‍ ഇന്ത്യയ്ക്ക് മുമ്പില്‍ പുതിയ വിപണി തുറന്നുകിട്ടും. അമേരിക്കയും ചൈനയും യൂറോപ്യന്‍ രാജ്യങ്ങളുമാണ് ആഫ്രിക്കന്‍ വിപണി ഭരിക്കുന്നത് എന്ന് പറയാം. ഇന്ത്യയ്ക്ക് കൂടി ഇടിച്ചുകയറാന്‍ സാധിച്ചാല്‍ അത് കയറ്റുമതി രംഗത്ത് നേട്ടമാകും. അമേരിക്ക ഉയര്‍ത്തിയ താരിഫ് ഭീഷണി മറികടക്കാനുള്ള പലവിധ ശ്രമങ്ങളാണ് ഇന്ത്യ നടത്തിവരുന്നത്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്












Click it and Unblock the Notifications