വനിത മേധാവിയുടെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ല; പിരിച്ചുവിട്ടെന്ന് മുൻ ഗൂഗിൾ ജീവനക്കാരൻ
താന്‍ വിവാഹിതനാണെന്ന് കൂടി നോക്കാതെയാണ് അവര്‍ തന്നെ ലൈംഗികമായി സമീപിച്ചത്. ആ ദിവസം തന്നെ മറ്റ് ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചു.

ദില്ലി: അടുത്തിടെ ഗൂഗിളില്‍ നിന്നും ജീവനക്കാരെ വ്യാപകമായി പിരിച്ചുവിട്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ചെലവ് വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായും വരാനിരിക്കുന്ന മാന്ദ്യവും കണക്കിലെടുത്താണ് ജീവനക്കാരെ പിരിച്ചുവടാന്‍ ഗൂഗിള്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ മാത്രമല്ല, ആഗോള കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ ഉള്‍പ്പടെ ഇതേ രീതി പിന്തുടര്‍ന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ മരിച്ചതിനെ തുടര്‍ന്ന് അവധിയെടുത്ത ജീവനക്കാരനെ തിരിച്ചെത്തിയതിന് പിന്നാലെ പുറത്താക്കിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

പുതിയ വെളിപ്പെടുത്തല്‍
എന്നാല്‍ ഇപ്പോഴിതാ ഗൂഗിളില്‍ നിന്നും പുറത്താക്കിയ മറ്റൊരു ജീവനക്കാരന്റെ വെളിപ്പെടുത്തലാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. വനിത മേധാവിയുടെ ചില താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നാണ് ഗൂഗിളിലെ ജീവനക്കാരന്‍ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് റയന്‍ ഓളോയെന്ന ജീവനക്കാരന്‍ കോടതിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ടീമിന്റെ മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെയാണ് ഇപ്പോള്‍ കോടതിയില്‍ സമീപിച്ചിരിക്കുന്നത്.

പുറത്താക്കിയതിന്റെ കാരണം
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് റയാനെ ഗൂഗിളില്‍ നിന്ന് പുറത്താക്കിയത്. ഈ സംഭവത്തിന് മുന്നെ കമ്പനി ഒരു അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് വനിത മേധാവിയായിരുന്ന ടിഫനി മില്ലര്‍ തന്നെ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചു. അന്ന് വഴങ്ങാതെ പിന്മാറുകയാണ് ചെയ്തതെന്ന് റയാന്‍ പരാതിയില്‍ പറയുന്നു. ഈ സംഭവത്തെ കുറിച്ച് കമ്പനി അധികൃതരെ അറിയിച്ചെങ്കിലും വേണ്ട നടപടി സ്വീകരിച്ചില്ല.

ഗൂഗിളിനെ പ്രതിയാക്കി
ഇപ്പോള്‍ ഗൂഗിളിനെ പ്രതിയാക്കിയാണ് റയാന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. 2019 ഡിസംബറിലായിരുന്നു ഈ അത്താഴ വിരുന്ന് നടന്നത്. അന്ന് മില്ലര്‍ റയാനെ ലൈംഗികമായ രീതിയില്‍ സ്പര്‍ശിച്ചു. തന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ലെന്നും ഇക്കാര്യം പറഞ്ഞുകൊണ്ടാണ് അവര്‍ തന്റെ വയറില്‍ തടവിയെന്നുമാണ് റയാന്‍ ആരോപിക്കുന്നത്.

ഏഷ്യന്‍ സ്ത്രീകള്‍
തനിക്ക് ഏഷ്യന്‍ സ്ത്രീകളോടാണ് താല്‍പര്യമെന്ന് അവര്‍ക്കറിയാമെന്ന് പറഞ്ഞുവെന്നും റയാന്‍ പരാതിയില്‍ ആരോപിക്കുന്നു. സംഭവം പുറത്തറിഞ്ഞതോടെ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. മാനസികമായി തളര്‍ന്നതോടെയാണ് റയാന്‍ പരാതിയുമായി ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രതികാരത്തിന്റെ ഇര
താന്‍ ലൈംഗിക പീഡനം, ലിംഗ വിവേചനം, വംശീയ വിവേചനം, പ്രതികാരം എന്നിവയുടെ ഇരയായി മാറിയെന്നാണ് റയാന്‍ പറയുന്നത്. അന്ന് ഫുഡ് ആന്‍ ബീവറേജവ് വിഭാഗത്തിലെ സീനിയര്‍ എക്‌സിക്യുട്ടീവായിരുന്നു റയാന്‍. എന്നാല്‍ ടിഫനിയായിരുന്നു ഈ ടീമിന്റെ സൂപ്പര്‍വൈസര്‍. ടിഫനിയുടെ ആ സമയത്തെ പെരുമാറ്റം മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കി.

വിവാഹിതന്‍
താന്‍ വിവാഹിതനും ഏഴ് കുട്ടികളുടെ പിതാവാണ്. ഇതൊക്കെ അറിഞ്ഞുകൊണ്ടാണ് ടിഫനി ആ രീതിയില്‍ സമീപിച്ചത്. ടിഫനിയുടെ പെരുമാറ്റത്തെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്ക് എല്ലാവര്‍ക്കും അറിയാമായിരുന്നു. മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും റയാന്‍ പറയുന്നു.

പാരാതിപ്പെട്ടിട്ടും നടപടിയില്ല
ഈ സംഭവത്തെ കുറിച്ച് കമ്പനിയുടെ എച്ച് ആര്‍ വിഭാഗത്തോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. ഇതുകൂടാതെ 2021 ഡിസംബറില്‍ നടന്ന മറ്റൊരു പരിപാടിക്കിടെ മദ്യപിച്ചെത്തിയ ടിഫനി റയാനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അന്ന് സഹപ്രവര്‍ത്തകരാണ് ടിഫനിയെ പിടിച്ച് മാറ്റിയത്.

നിഷേധിച്ച് ടിഫനി
ഇത് വലിയ വിവാദമായതോടെ ടിഫനി മാപ്പ് പറഞ്ഞു. എന്നാല്‍ വീണ്ടും തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്നും റയാന്‍ പറഞ്ഞു. എന്നാല്‍ റയാന്‍ പറയുന്നതെല്ലാം കള്ളമാണെന്നാണ് ടിഫനി വിശദീകരിക്കുന്നത്. ഈ ആരോപണങ്ങള്‍ എല്ലാം തന്നെ കെട്ടിച്ചമച്ചതാണെന്നും ടിഫനി പറയുന്നു. അതേസമയം, ഈ വിഷയത്തില്‍ ഗൂഗിളിന്റെ പ്രതികരണം ഒന്നും പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications