കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളും; 10,000ത്തോളം പേർ തെറിക്കും?

Google Oneindia Malayalam News

ദില്ലി: ട്വിറ്ററിനും ആമസോണിനും പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളും. ഇതിനായി പുതിയ പെർഫോമൻസ് മാനേജ്മെന്റ് സിസ്റ്റം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ജീവനക്കാരുടെ പ്രകടനം വിലയിരുത്തി ജോലിയിൽ അലസത കാണിക്കുന്നവരെ പിരിച്ചുവിടാനാണ് നീക്കം. കുറഞ്ഞത് പതിനായിരത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .

oogle-1583814470-1666712597.jpg -P

2023 ന്റെ തുടക്കത്തോടെയാകും പുതിയ മാനേജ്മെന്റ് സിസ്റ്റം അവതരിപ്പിക്കുക. ഇത് വഴി ജീവനക്കാരുടെ പ്രകടനത്തെ മാനേജർമാർക്ക് റേഅററ് ചെയ്യാൻ സാധിക്കും. മാത്രമല്ല ഇതുവഴി ബോണസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനും കമ്പനിക്ക് കഴിയും. ദയനീയ പ്രകടനം കാഴ്ച വെക്കുന്ന കമ്പനിയിലെ 10,000 ത്തോളം ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കാനാണ് മാനേജർമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിൽ ജീവനക്കാരുടെ പിരിച്ചുവിടൽ സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും മാസങ്ങൾക്ക് മുൻപ് സിഇഒ സുന്ദർ പിച്ചൈ വരാനിരിക്കുന്ന പിരിച്ചുവിടലുകളെ കുറിച്ച് സൂചന നൽകിയിരുന്നു. പല ജീവനക്കാരും മികച്ച നിലയിൽ ജോലിയെടുക്കുന്നില്ലെന്ന ആക്ഷേപം പിച്ചെ പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

അതേസമയം അടിത്ത അമസോൺ, ട്വിറ്റർ, മെറ്റ എന്നിവർ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടിരുന്നു. 7500 ജീവനക്കാരെ ഉടൻ പിരിച്ചുവിടുമെന്നാണ് ട്വിറ്റർ മേധാവി ഇലോൺ മസ്ക് അടുത്തിടെ പ്രഖ്യാപിച്ചത്. അമസോൺ 10,000 ജീവനക്കാരേയും മെറ്റ 11,000 ജീവനക്കാരേയും പിരിച്ച് വിടുമെന്നാണ് റിപ്പോർട്ടുകൾ.

'ബിജെപി അനുകൂലിയെങ്കിലും ഞാന്‍ ദേശീയവാദി, രാജ്യത്തിനെതിരെ സംസാരിക്കില്ല'; ഉണ്ണി മുകുന്ദൻ'ബിജെപി അനുകൂലിയെങ്കിലും ഞാന്‍ ദേശീയവാദി, രാജ്യത്തിനെതിരെ സംസാരിക്കില്ല'; ഉണ്ണി മുകുന്ദൻ

'ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം'; കുറിപ്പുമായി ഐസക്'ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം'; കുറിപ്പുമായി ഐസക്

എരുമേലിയിൽ ഭക്തരുടേയും തദ്ദേശീയരുടേയും ആരോഗ്യസംരക്ഷണം ഉറപ്പാക്കും: നിയമസഭാ പരിസ്ഥിതി സമിതിഎരുമേലിയിൽ ഭക്തരുടേയും തദ്ദേശീയരുടേയും ആരോഗ്യസംരക്ഷണം ഉറപ്പാക്കും: നിയമസഭാ പരിസ്ഥിതി സമിതി

English summary
Google is about to lay off employees; About 10,000 people may lose job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X