• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരകയറുമോ ലങ്ക? പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ധനമന്ത്രിയായി നിയമിച്ച് ഗോതബായ രാജപക്സെ

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ രാജ്യത്തിന്റെ ധനമന്ത്രിയായി പ്രസിഡന്റ് ഗോതബായ രാജപക്സെ നിയമിച്ചു. പ്രസിഡന്റിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധനം, സാമ്പത്തിക സ്ഥിരത, ദേശീയ നയങ്ങള്‍ എന്നിവയുടെ മന്ത്രിയായി 73 കാരനായ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

മേയ് 12 നാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തത്. ദ്വീപ് രാഷ്ട്രം അതിന്റെ ചരിത്രത്തിലെ അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിന് മുന്‍പ് അഞ്ച് തവണ പ്രധാനമന്ത്രിയായിട്ടുള്ള നേതാവാണ് റനില്‍ വിക്രമസിംഗെ. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ സര്‍വകക്ഷി ഇടക്കാല സര്‍ക്കാരിനെ നിയമിക്കാനുള്ള ഗോതബായ രാജപക്സെയുടെ നീക്കത്തിന് പിന്നാലെയാണ് റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായത്.

നേരത്തെ ഗോതബായ രാജപക്സെയുടെ സഹോദരന്‍ മഹിന്ദ രാജപക്‌സയായിരുന്നു ലങ്കന്‍ പ്രധാനമന്ത്രി. രണ്ടാഴ്ച കൊണ്ട് വിക്രമസിംഗെ രാജ്യത്തിന്റെ വിദേശബന്ധങ്ങള്‍ പുനഃസ്ഥാപിച്ചു, ഭരണഘടനയുടെ 21 ഭേദഗതികളുടെ കരട് ഉപയോഗിച്ച് ഭരണഘടനാ നവീകരണത്തിനുള്ള നടപടികള്‍ സ്വീകരിച്ചു, ഇന്ധന വിതരണം ഉറപ്പാക്കി, ഇടക്കാല ബജറ്റിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി എന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നത്.

18 കാരന്റെ ആക്രമണത്തില്‍ നടുങ്ങി അമേരിക്ക; ചിത്രങ്ങള്‍

225 അംഗ അസംബ്ലിയില്‍ തന്റെ സീറ്റ് മാത്രമുള്ള വിക്രമസിംഗെ, തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള തന്റെ അടിയന്തര ദൗത്യത്തില്‍ പിന്തുണയ്ക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ആശ്രയിക്കുന്നു. ഈ വര്‍ഷം അന്താരാഷ്ട്ര കടം തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ശ്രീലങ്ക ഏപ്രില്‍ പകുതിയോടെ പാപ്പരത്തം പ്രഖ്യാപിച്ചിരുന്നു. രാജപക്സെ മെയ് 20-ന് ഒമ്പത് മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചെങ്കിലും ധനമന്ത്രിയെ നിയമിച്ചിരുന്നില്ല.

നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, നടിക്ക് അവസരം നല്‍കിയതിന് ആരോപണം; വിജയ് ബാബുനടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, നടിക്ക് അവസരം നല്‍കിയതിന് ആരോപണം; വിജയ് ബാബു

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  വിദ്യാഭ്യാസം, തുറമുഖം, ഷിപ്പിംഗ്, ആരോഗ്യം, നീതിന്യായം, വ്യാപാരം തുടങ്ങി ഏതാനും വകുപ്പുകളുടെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണ മെയ് 23-ന് രാജപക്സെ എട്ട് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചപ്പോഴും ധനമന്ത്രിയെ നിയമിച്ചിരുന്നില്ല. രണ്ടാം തവണ മന്ത്രിസഭാ വിപുലീകരണ വേളയില്‍ ഉള്‍പ്പെടുത്തിയ പുതിയ മന്ത്രിമാര്‍ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുനയുടെയും സഖ്യകക്ഷികളായ എസ് എല്‍ എഫ ്പിയുടെയും വടക്കന്‍ തമിഴ് ന്യൂനപക്ഷ പാര്‍ട്ടിയായ ഇ പി ഡി പിയുടെയും പ്രതിനിധികളാണ്.

  English summary
  Gotabaya Rajapaksa has appointed Prime Minister Ranil Wickremesinghe as Finance Minister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X