കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിദ്വീപിലും രക്ഷയില്ല..സിംഗപൂരിലേക്ക് പറക്കാൻ ഗോട്ടബയ രാജ്പക്സെ

Google Oneindia Malayalam News

കൊളംബോ; ജനരോഷം ഭയന്ന് മാലിദ്വീപിലെത്തിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ സിംഗപൂരിലേക്ക്. മാലിയിൽ പ്രതിഷേധം ശക്തമായതോടെയാണ് സിംഗപൂരിൽ അഭയം പ്രാപിക്കാനുള്ള തീരുമാനം. എന്നാൽ ഭാര്യ ലോമ രജപക്‌സെയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരോടുമൊപ്പം സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ പോകാനായി വിമാനത്താവളത്തില്‍ എത്തിയെങ്കിലും രക്ഷാ കാരണങ്ങളാല്‍ യാത്ര പുറപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. സ്വകാര്യ വിമാനത്തിൽ സിംഗപൂരിലേക്ക് പോകാനായ ഗോട്ടബയയുടെ തീരുമാനം.സിംഗപൂരിൽ എത്തി രാജിപ്രഖ്യാപിച്ചേക്കുമെന്നും സ്വീരീകരിക്കാത്ത വിവരങ്ങൾ ഉണ്ട്.

gotabaya-rajapaksa4-15743370-1657353284.jpg -Properties Reuse Image

ആദ്യം അമേരിക്കൻ വിസയ്ക്കായിരുന്നു ഗോട്ടബയ ശ്രമിച്ചത്. ആ നീക്കം അടഞ്ഞതോടെ യുഎഇയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും ആ പദ്ധതിയും ഉപേക്ഷിക്കേണ്ടി വന്നു.തുടർന്നായിരുന്നു ബുധനാഴ്ച പുലർച്ചെ 3 മണിക്കാണ് കൊളംബോയിൽ നിന്ന് വ്യോമസേനയുടെ എഎൻ 32 വിമാനത്തിൽ ഗോട്ടബയ രാജപക്സെയും ഭാര്യയും ഉൾപ്പെ 13 പേർ മാലിദ്വീപിൽ എത്തിയത്. രാജിവെയ്ക്കാത്തതിനാൽ തന്നെ ഗോട്ടാബയ ശ്രീലങ്കൻ പ്രസിഡന്റ് ആണെന്നും അതിനാൽ അഭയം നൽകാതിരിക്കാൻ ആകില്ലെന്നുമായിരുന്നു മാലിദ്വീപ് സർക്കാർ സ്വീകരിച്ച നിലപാട്.

ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെത്തും; പ്രക്ഷോഭകാരികളെ നേരിടാന്‍ വിക്രമസിംഗെശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെത്തും; പ്രക്ഷോഭകാരികളെ നേരിടാന്‍ വിക്രമസിംഗെ

അതേസമയം മാലി ദ്വീപിൽ കടുത്ത പ്രതിഷേധമായിരുന്നു ഗോട്ടബയയ്ക്ക് നേരിടേണ്ടി വന്നത്. സർക്കാരിന്റെ തീരുമാനത്തിനെതിരെ മുഖ്യപ്രതിപക്ഷമായ പ്രോഗ്രസീവ് പാർട്ടി വലിയ പ്രക്ഷോഭം തന്നെ ഉയർത്തി. ഇതോടെ നിൽക്കകള്ളിയില്ലാതെയാണ് സിംഗപൂരിലേക്ക് പോകാനുള്ള തീരുമാനം. സിംഗപൂരിലേക്ക് പറക്കാനായി രാജ്പാക്സെ സ്വകര്യ വിമാനം ആവശ്യപ്പെട്ടെന്നും അദ്ദേഹത്തിന് സൗകര്യങ്ങൾ ഒരുക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.

ബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളും

അതിനിടെ ലങ്കയിൽ ഇന്നലെ സർവ്വകക്ഷി യോഗം ചേർന്നു. പാർലമെന്റ് സ്പീക്കറെ ആക്ടിംഗ് പ്രസിഡന്റായി നിയമിക്കാൻ യോഗം തീരുമാനിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് സർവകക്ഷി സർക്കാർ രൂപീകരിക്കണമെന്നാണ് ആക്ടിംഗ് പ്രസിഡന്റ് കൂടിയായ റനില്‍ വിക്രമസിംഗെ നിർദ്ദേശിച്ചു. സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ സ്വീകാര്യനായ പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സ്പീക്കർ മഹിന്ദ യാപ അബേവർധനയെ അറിയിച്ചിട്ടുണ്ട്.

ജുലൈ 20 ന് രാജ്യത്ത് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക.വിക്രമസിംഗെയുടെ മാറ്റത്തെ രാജപക്സെ കുടുംബത്തിന്റെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുനയുടെ അംഗങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ വിക്രമസിംഗെ സ്ഥാനാർത്ഥി ആയേക്കും. പ്രതിപക്ഷ നേതാവായ സജിത്ത് പ്രമദാസ ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്ന മറ്റൊരു പേര്.

Recommended Video

cmsvideo
പ്രധാനമന്ത്രിയെ പ്രസിഡന്റാക്കി ഗോതബായയുടെ ചരടുവലി | *World

English summary
Gotabaya Rajpakse flew to Singapore as protest rise in Maldives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X