• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദിയിലെ രംഗങ്ങള്‍ ശാന്തമാക്കാന്‍ മുഹമ്മദ് രാജകുമാരന്‍; എല്ലാത്തിനും പിന്നില്‍ വന്‍ ലക്ഷ്യങ്ങള്‍...

  • By Desk

റിയാദ്: രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഏവരേയും ഞെട്ടിച്ചുകൊണ്ട് സൗദിയില്‍ അഴിമതിക്കെതിരെ അതി ശക്തമായ നടപടികള്‍ തുടങ്ങിയത്. മൈതിബ് ബിന്‍ അബ്ദുള്ളയും അല്‍ വലീദും അടക്കമുള്ള ശക്തരായ രാജകുമാരന്‍മാര്‍ വരെ അറസ്റ്റിലായി.

ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എന്തെന്നോ, എന്ത് ശിക്ഷയാണ് നല്‍കുകയെന്നോ ഒരു അറിവും ഉണ്ടായിരുന്നില്ല. എന്നാല്‍ പതിയെ പതിയെ അറസ്റ്റിലായ പ്രമുഖരെ പലരേയും മോചിപ്പിക്കാന്‍ തുടങ്ങി. വന്‍ തുക വാങ്ങിയാണ് ഈ മോചനങ്ങള്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും ഒടുവില്‍ അല്‍ വലീദ് ബിന്‍ തലാലും വലീദ് അല്‍ ഇബ്രാഹിമും വരെ മോചിതരായി. ലോക കോടീശ്വരന്‍മാരില്‍ ഒരാളാണ് ബിന്‍ തലാല്‍. സൗദിയിലെ മാധ്യമരാജാവായിരുന്നു വലീദ് അല്‍ ഇബ്രാഹിം. ഇപ്പോഴത്തെ ഈ നീക്കങ്ങള്‍ വെറുതേയല്ലെന്നാണ് റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട്. മുഹമ്മദ് ബിന്‍ സല്‍മാന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാം?

എല്ലാം രഹസ്യം

എല്ലാം രഹസ്യം

അറസ്റ്റിലായ രാജകുമാരന്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള യഥാര്‍ത്ഥ ആരോപണങ്ങള്‍ എന്തൊക്കെയാണ് എന്നത് ഇപ്പോഴും രഹസ്യമായി തുടരുകയാണ്. ഇക്കാര്യങ്ങളൊന്നും തന്നെ ഭരണകൂടം പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ആരെല്ലാം ആണ് അറസ്റ്റ് ചെയ്യപ്പെട്ടത് എന്നത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

സ്വതന്ത്രരാക്കാന്‍

സ്വതന്ത്രരാക്കാന്‍

അറസ്റ്റില്‍ നിന്ന് മോചിപ്പിക്കാന്‍ വന്‍തുകയാണ് ആവശ്യപ്പെട്ടിരുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൈത്തിബ് രാജകുമാരനും അല്‍ വലീദ് രാജകുമാരനും വലീദ് അല്‍ ഇബ്രാഹിമും എല്ലാം മോചിപ്പിക്കപ്പെട്ടത് വലിയ തുക നല്‍കിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ചില കണക്കുകളും പുറത്തുവന്നിരുന്നു,

ആഗോള നിക്ഷേപകര്‍

ആഗോള നിക്ഷേപകര്‍

സൗദിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ് ആഗോള നിക്ഷേപകര്‍. അല്‍ വലീദിനെ പോലെ ഉള്ളവര്‍ അഴിക്കുള്ളിലായത് വലിയ ആശങ്കകള്‍ക്കും വഴിവച്ചിരുന്നു. ഇത് സൗദിയെ നിക്ഷേപ സൗഹൃരാജ്യം അല്ലാത്ത രാജ്യം എന്ന രീതിയില്‍ പോലും വിലയിരുത്താന്‍ വഴിവച്ചിരുന്നു.

എണ്ണ വിട്ടുള്ള കളി

എണ്ണ വിട്ടുള്ള കളി

സൗദി അറേബ്യയുടെ സമ്പദ് ഘടന എണ്ണയില്‍ അധിഷ്ഠിതമാണ്. ഇത് മാറ്റി മറിക്കും എന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെ ആയിരുന്നു ആഗോള നിക്ഷേപകര്‍ നോക്കിക്കണ്ടിരുന്നത്. അതിനിടയിലാണ് ആര്‍ക്കും തൊടാനാവില്ലെന്ന് കരുതിയിരുന്നവര്‍ പോലും അറസ്റ്റിലായത്.

ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍

ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍

അറസ്റ്റിലായ ചില പ്രമുഖരെ ഇപ്പോള്‍ വിട്ടയച്ചതിന് പിന്നില്‍ മറ്റ് ചില ലക്ഷ്യങ്ങളും കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന് ഉണ്ട് എന്നാണ് സൂചന. അടുത്ത മാസങ്ങളില്‍ മുഹമ്മദ് രാജകുമാരന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. ആ സമയത്ത് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കുകയാണത്രെ രാജകുമാരന്റെ ലക്ഷ്യം.

 സൗദിയുടെ പ്രതിച്ഛായ

സൗദിയുടെ പ്രതിച്ഛായ

കോടീശ്വരന്‍മാരായ ബിസിനസ്സുകാരേയും രാജകുമാരന്‍മാരേയും സ്വതന്ത്രമാക്കുന്നത് ആഗോള ബിസിനസ് മേഖലയില്‍ സൗദിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാധ്യമ ഭീമനായ വലീദ് അല്‍ ഇബ്രാഹിമിന് ഭരണകൂടം ക്ലീന്‍ ചിറ്റ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ പ്രതീക്ഷ

പുതിയ പ്രതീക്ഷ

അല്‍ വലീദ് ബിന്‍ തലാല്‍ മോചിതനായതിന് ശേഷം അദ്ദേഹത്തിന്റെ കിങ്ഡം ഹോള്‍ഡിങിന്റെ ഓഹരിവില കുത്തനെ ഉയര്‍ന്നിരുന്നു. ഇത് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു. 20 ശതമാനത്തോളം ആയിരുന്നു ഓഹരി മൂല്യം ഉയര്‍ന്നത്.

എല്ലാം കെട്ടടങ്ങും?

എല്ലാം കെട്ടടങ്ങും?

അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ തത്കാലം നിര്‍ത്തിവക്കുന്ന ഒരു സാഹചര്യമാണ് മുന്നിലുള്ളത്. എന്നാല്‍ വിദേശ പര്യടനത്തിന് ശേഷം എംബിഎസ് തിരിച്ചെത്തിയാല്‍ പിന്നീട് എന്ത് സംഭവിക്കും എന്ന് പറയാന്‍ സാധിക്കില്ല. അല്‍ വലീദിന്റെ കാര്യത്തില്‍ പോലും ചില തീരുമാനങ്ങള്‍ ഉണ്ടായേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
The decision to release some of the most powerful people in the kingdom comes ahead of a planned trip by Prince Mohammed to the United States and European capitals in February and March, according to diplomats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more