ഗള്‍ഫില്‍ നാളെ ചെറിയ പെരുന്നാള്‍, ഒമാന്‍ ഒഴികയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: മാസപ്പിറവി കണ്ടു. ഒമാന്‍ ഒഴികയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ 30 വ്രതങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഒമാനില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ചന്ദ്രപ്പിറവി വീക്ഷിക്കാനായി നിയോഗിച്ച സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഔഖാഫ് മതകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. കര്‍ണാടകത്തിലെ ഭട്കലില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ്. അതേസമയം കേരളത്തില്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍. വിവിധ ഖാസിമാരും ഹിലാല്‍ കമ്മിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.

 eid

കോഴിക്കോട് വലയി ഖാസി, പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, കാന്തപുരം എപി അബുബക്കര്‍ മുസിലിയാര്‍, ഹിലാല്‍ കമ്മിറ്റി അധ്യക്ഷന്‍ എന്നിവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച സംസ്ഥാനത്തെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Gulf eid ul fithar on sunday.
Please Wait while comments are loading...