കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള കൂറ്റന്‍ കെട്ടിടത്തില്‍ തീപിടിത്തം; നിയന്ത്രണവിധേയം

Google Oneindia Malayalam News

ദുബായ്: ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ആളപായം ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെയാണ് ദുബായിലെ ഡൗണ്‍ടൗണിലെ ഉയര്‍ന്ന കെട്ടിടങ്ങളിലൊന്നില്‍ തീപിടിത്തമുണ്ടായത്. അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

സംഭവം അറിഞ്ഞ് അസോസിയേറ്റഡ് പ്രസ് ജേണലിസ്റ്റ് സ്ഥലത്ത് എത്തുമ്പോഴേക്കും തീ അണച്ചിരുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എമിറേറ്റിലെ സര്‍ക്കാര്‍ പിന്തുണയുള്ള ഡെവലപ്പറായ എമാര്‍ 8 ബൊളിവാര്‍ഡ് വാക്ക് എന്ന ടവറുകളുടെ ഭാഗമായ കെട്ടിടത്തില്‍ തീപിടുത്തത്തില്‍ നാശനഷ്ടം സംഭവിച്ച ചിത്രങ്ങള്‍ പുറത്ത് വന്നു.

1

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ദുബായിലെ 35 നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അതേസമയം ദുബായ് പൊലീസും സിവില്‍ ഡിഫന്‍സും തീപിടുത്തം സംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. എമിറേറ്റ്‌സ് അധികൃതരും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

'മേക്കപ്പും വസ്ത്രാലങ്കാരവും സ്ത്രീയാണെങ്കില്‍ ഓക്കെ... എഡിറ്ററാണെങ്കില്‍ ചോദ്യം വരും'; ഐശ്വര്യ ലക്ഷ്മി'മേക്കപ്പും വസ്ത്രാലങ്കാരവും സ്ത്രീയാണെങ്കില്‍ ഓക്കെ... എഡിറ്ററാണെങ്കില്‍ ചോദ്യം വരും'; ഐശ്വര്യ ലക്ഷ്മി

2

2015 ലെ പുതുവത്സര രാവില്‍ ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ദുബായിലെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ഹോട്ടലുകളിലും വസതികളിലും ഒന്നായ അഡ്രസ് ഡൗണ്‍ടൗണില്‍ തീ പടര്‍ന്നിരുന്നു. ഇതിന് ശേഷം രാജ്യത്ത് ഉപയോഗിക്കുന്ന അഗ്നിപ്രതിരോധ മാര്‍ഗങ്ങളുടെയും മറ്റ് വസ്തുക്കളുടെയും സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.

'നട്ടെല്ല് വളച്ച് മിണ്ടാതിരിക്കാനില്ല'; ഗവര്‍ണറുടെ പത്രസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടിവി'നട്ടെല്ല് വളച്ച് മിണ്ടാതിരിക്കാനില്ല'; ഗവര്‍ണറുടെ പത്രസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടിവി

3

2013 ല്‍ 15 മീറ്ററില്‍ കൂടുതല്‍ (50 അടി) ഉയരമുള്ള എല്ലാ പുതിയ കെട്ടിടങ്ങളിലും അഗ്നിപ്രതിരോധ മാര്‍ഗങ്ങള്‍ ആവശ്യമായി വരുന്ന തരത്തില്‍ യു എ ഇ അതിന്റെ കെട്ടിട സുരക്ഷാ കോഡ് പരിഷ്‌കരിച്ചിരുന്നു. എന്നാല്‍ പഴയ കെട്ടിടങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2016 ഓഗസ്റ്റില്‍ യു എ ഇ തലസ്ഥാനമായ അബുദാബിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 28 നില കെട്ടിടത്തിന് തീപിടിച്ച് 10 എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു.

'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന

4

അതേ മാസം ആദ്യം, ദുബായില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗത്തിന് തീപിടിച്ചിരുന്നു. 2016 ജൂലൈയില്‍ ദുബായിലെ റെസിഡന്‍ഷ്യല്‍ 75 നിലകളുള്ള സുലഫ ടവറില്‍ തീപിടുത്തമുണ്ടായിരുന്നു.

English summary
Gulf News: Fire breaks out in huge building near Burj Khalifa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X