കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പില്‍ നിന്ന് ലഭിച്ച പ്രതിഫലം മുഴുവന്‍ ദാനം ചെയ്തു; കാരുണ്യദീപമായി ഹക്കീം സിയേഷ്

Google Oneindia Malayalam News

റബാത്ത്: ചിലര്‍ അങ്ങനെയാണ്... അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തും. പണത്തിനും ആര്‍ഭാടത്തിനും അപ്പുറത്ത് ചില കരുതലുണ്ടാകും. ലോകകപ്പ് ഫുട്‌ബോള്‍ കിരീടം അര്‍ജന്റീന നേടുകയും മെസ്സിയെ കായിക ലോകം വാഴ്ത്തുകയും ചെയ്യുന്നതിനിടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിറയുന്നത് ഹക്കീം സിയേഷിന്റെ പേരു കൂടിയാണ്.

മൊറോക്കോയുടെ ഈ താരം ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഭാഗമായി തനിക്ക് ലഭിച്ച പ്രതിഫലം മുഴുവനായി ദാനം ചെയ്യുകയാണ്. മൊറോക്കോയിലെ ദരിദ്ര ജനതയുടെ ആവശ്യങ്ങള്‍ക്കായി മുഴുവന്‍ പണവും ചെലവഴിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു...

1

തന്റെ രാജ്യത്തെ ജനങ്ങളാണ് തനിക്ക് വലുത് എന്ന് വ്യക്തമാക്കുകയാണ് ഹക്കീം സിയേഷ്. സെമി ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് കളംവിട്ട മൊറോക്കോയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അറബ് ലോകത്ത് നിന്ന് സെമി ഫൈനല്‍ വരെ എത്തുന്ന ആദ്യത്തെ രാജ്യമാണ് മൊറോക്കോ. ഇവരുടെ പ്രകടനത്തെ അറബ് രാഷ്ട്ര നേതാക്കള്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

2

277575 ഡോളറാണ് (ഏകദേശം 22 കോടിയിലധികം രൂപ) 29കാരനായ ഹക്കീം സിയേഷിന് ലോകകപ്പില്‍ നിന്ന് പ്രതിഫലമായി ലഭിച്ചത്. ഈ തുക തീര്‍ച്ചയായും ഞാന്‍ മൊറോക്കോയിലെ പാവപ്പെട്ടവര്‍ക്കായി വിതരണം ചെയ്യുമെന്ന് സിയേഷ് പറഞ്ഞു. മൊറോക്കോയ്ക്ക് വേണ്ടി കളിച്ചത് പണത്തിനല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് രാജ്യത്തിന്റെ ജേഴ്‌സി അണിഞ്ഞതെന്നും ഹക്കീം സിയേഷ് പറഞ്ഞു.

3

2015ലാണ് ഹക്കീം സിയേഷ് മൊറോക്കോയുടെ ദേശീയ ടീമില്‍ അംഗമായത്. ഇതുവരെ തനിക്ക് കിട്ടിയ എല്ലാ പ്രതിഫലവും അദ്ദേഹം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിലെ ജീവനക്കാര്‍ക്കും അദ്ദേഹത്തിന്റെ സഹായം ലഭിക്കാറുണ്ട്. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വേണ്ടിയാണ് സിയേഷ് ബൂട്ട് കെട്ടുന്നത്.

4

ഹക്കീം സിയേഷ് തന്റെ പ്രതിഫലം മുഴുവന്‍ ദാനം ചെയ്യുമെന്ന വിവരം ആദ്യം പുറത്തുവിട്ടത് മാധ്യമപ്രവര്‍ത്തകന്‍ ഖാലിദ് ബെയ്ദൂന്‍ ആണ്. മൊറോക്കോ സര്‍ക്കാരിലേക്കും വലിയ തുക സംഭാവന ചെയ്യുന്ന വ്യക്തിയാണ് ഹക്കീം സിയേഷ്. മൊറോക്കോയിലെ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കും ആശുപത്രി നിര്‍മാണത്തിനും സിയേഷ് നേരത്തെ പണം നല്‍കിയിരുന്നു.

ലോകകപ്പ് കഴിഞ്ഞ പിന്നാലെ വന്‍ വിവാദം; ഖത്തര്‍ കലിപ്പില്‍... ബെല്‍ജിയവുമായുള്ള ബന്ധം തുലാസില്‍ലോകകപ്പ് കഴിഞ്ഞ പിന്നാലെ വന്‍ വിവാദം; ഖത്തര്‍ കലിപ്പില്‍... ബെല്‍ജിയവുമായുള്ള ബന്ധം തുലാസില്‍

5

മൊറോക്കോ ടീമിന്റെ പ്രകടനം ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെമി ഫൈനല്‍ വരെ അവരെത്തിയത് അപ്രതീക്ഷിതമായാണ്. മികച്ച പ്രകടനമാണ് ടീമംഗങ്ങള്‍ പുറത്തെടുത്തത്. ലോകകപ്പ് ഫുട്‌ബോളില്‍ സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കന്‍, അറബ് രാജ്യമാണ് മൊറോക്കോ. സൗദി അറേബ്യയും ഖത്തറും യുഎഇയുമുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഭരണകര്‍ത്താക്കള്‍ മൊറോക്കോയെ അഭിനന്ദിച്ചിരുന്നു.

താജ്മഹലിന് നികുതി ചുമത്തി; ജപ്തി ചെയ്യുമെന്ന് മുന്നറിയിപ്പ്, ചരിത്രത്തിലാദ്യം... ഇതിമാദുദ്ദൗലക്കും നോട്ടീസ്താജ്മഹലിന് നികുതി ചുമത്തി; ജപ്തി ചെയ്യുമെന്ന് മുന്നറിയിപ്പ്, ചരിത്രത്തിലാദ്യം... ഇതിമാദുദ്ദൗലക്കും നോട്ടീസ്

English summary
Hakim Ziyech Donated His World Cup Earnings to Charity in Morocco; Appreciates Acts Of Footballer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X