പുണ്യനഗരമായ മെക്കയിലെ സെക്‌സ് ഷോപ്പ്; ഫേസ്ബുക്കിലും ചര്‍ച്ച കൊഴുക്കുന്നു
മെക്ക: കടുത്ത ഇസ്ലാംമത നിയമത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗദി പോലുള്ള ഒരു രാജ്യത്ത് സെക്‌സ് ടോയ് ഷോപ്പ് യാഥാര്‍ഥ്യമാകുമോ? ഫേസ്ബുക്കിലെ ചില ഗ്രൂപ്പികളിലെ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുകയാണ് ഇക്കാര്യം. സത്രീകള്‍ക്ക് ഒട്ടും സ്വാതന്ത്ര്യം അനുഭവിക്കാന്‍ അനുവദിക്കാത്ത നിയമങ്ങളുടെ കെട്ടുപാടില്‍ ഇത്തരം ഒരു ഷോപ്പ് തുറക്കുന്നത് എങ്ങനെയെന്നതാണ് പലരുടെയും ചോദ്യം.
എന്നാല്‍, അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അവിശ്വസിക്കേണ്ടതില്ലെന്നാണ് പലരുടെയും അഭിപ്രായം. ബ്രിട്ടീഷ് പത്രമായ ഹഫിംഗ്ടണ്‍പോസ്റ്റ്, ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയ മാധ്യമങ്ങളാണ് ഹലാല്‍ സെക്‌സ് ടോയ് ഷോപ്പ് തുടങ്ങുന്നവിവരം പുറത്തുവിട്ടത്. ശരീയത്ത് നിയമങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും കടയുടെ പ്രവര്‍ത്തനം.

ഇസ്ലാം മതവിശ്വാസത്തിന് എതിരായതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് തനിയെ രതിസുഖം നല്‍കുന്ന വൈബ്രേറ്റര്‍, പോര്‍ണോഗ്രാഫിക് കണ്ടന്റുള്ള ഡിവിഡികള്‍ എന്നിവ ഷോപ്പില്‍ വില്‍പ്പനയ്ക്ക് ഉണ്ടാവില്ലെന്നാണ് വിവരം. പകരം ദമ്പതികള്‍ക്ക് ശാരീരിക സുഖം നല്‍കാന്‍ ഉപകാരപ്രദമാകുന്ന വസ്തുക്കളാകും കടയിലൂടെ വില്‍പന നടത്തുക.
ഒരു ഡച്ച് കമ്പനിയാണ് ലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ ഹജ്ജ് കര്‍മത്തിനായി എത്തിച്ചേരുന്ന മെക്കയില്‍ സെക്‌സ് ഷോപ്പ് തുടങ്ങാന്‍ ഒരുങ്ങുന്നത്. മുസ്ലീം വിശ്വാസങ്ങള്‍ക്കനുസൃതമായി എത്തരത്തിലാണ് ഒരു സെക്‌സ് ഷോപ്പ് പ്രവര്‍ത്തിക്കുക എന്നതാണ് അന്താരാഷ്ട്ര സമൂഹം ഉറ്റു നോക്കുന്നത്. സൗദിയിലെ മത പുരോഹിതര്‍ ഷോപ്പിന് അംഗീകാരം നല്‍കിയതിനാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയില്ലെന്ന് സൗദി സ്‌റ്റോര്‍ വക്താവ് അബ്ദുള്‍ അസീസ് ഔരാഗ് പറഞ്ഞു.












Click it and Unblock the Notifications