പുതിയ ചരിത്രം പിറക്കുന്നു; ഹമാസും ഫത്ഹും അനുരഞ്ജന കരാറില്‍ ഒപ്പുവച്ചു

  • Posted By:
Subscribe to Oneindia Malayalam

കെയ്‌റോ: ചിരവൈരികളായ ഹമാസും ഫഹ്തും ചരിത്രപ്രധാനമായ അനുരഞ്ജനകരാറില്‍ ഒപ്പുവച്ചു. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറില്‍ ഒപ്പുവച്ചത്. 2011ല്‍ ഇരുവിഭാഗവും ഒപ്പുവച്ച ഐക്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു ഹമാസിന്റെയും ഫത്ഹിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റിയുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. കരാര്‍ പ്രകാരം ഈജിപ്തിനും ഗസയ്ക്കും ഇടയിലെ റഫാ അതിര്‍ത്തിയുടെ നിയന്ത്രണം നവംബര്‍ ഒന്നു മുതല്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പ്രസിഡന്‍ഷ്യന്‍ ഗാര്‍ഡ്‌സിന് കൈമാറും. ഇതിനാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഫലസ്തീന്‍ അതോറിറ്റി ഒരുക്കുമെന്ന് ഫത്ഹ് പ്രതിനിധി സംഘം തലവന്‍ അസ്സാം അല്‍ അഹ്മദ് പറഞ്ഞു.

സ്ഫോടനാത്മക വെളിപ്പെടുത്തലുമായി സരിത !! പീഡനം തന്നെ.. കേന്ദ്രത്തിൽ പിടിയുള്ള പ്രമുഖൻ!
എല്ലാവിധ ശത്രുതയും എന്നെന്നേക്കുമായി അവസാനിപ്പിച്ച ശേഷം മാത്രമേ ഫലസ്തീനിലേക്ക് മടങ്ങിവരാവൂ എന്ന് പ്രസിഡന്റ് മഹ്മദൂദ് അബ്ബാസ് ഇരുവിഭാഗത്തിനും നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം അറിയിച്ചു. ഇത്തരമൊരു കരാര്‍ സാധ്യമാക്കിയ ഈജിപ്ത് ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായി ഹമാസ് രാഷ്ട്രീയ വിഭാഗം ഉപാധ്യക്ഷന്‍ സാലിഹ് അല്‍ അറൂരി പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നം ഈജിപ്തിന്റെ കൂടി പ്രശ്‌നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കരാര്‍ പ്രകാരം പാര്‍ലമെന്റ്-പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ ഒരു വര്‍ഷത്തിനകം നടത്തണം. അതിനു മുമ്പ് ഫത്ഹും ഹമാസും ചേര്‍ന്നുള്ള താല്‍ക്കാലിക ഭരണകൂടമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുക. കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു.

egypt

ഉമ്മന്‍ചാണ്ടി ചാണക്യതന്ത്രം മെനയുന്നു; പിണറായിക്കെതിരേ പരാതി, പുറത്തുചാടിക്കാന്‍ വിവരാവകാശവും
ഗസയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഫലസ്തീന്‍ അതോറിറ്റിയുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ ഗസ അഡ്മിനിസ്‌ട്രേറ്റീവ് അതോറിറ്റി ഹമാസ് കഴിഞ്ഞ മാസം പിരിച്ചുവിട്ടിരുന്നു. അതേത്തുടര്‍ന്നാണ് ഐക്യസര്‍ക്കാരുണ്ടാക്കുന്നതിനെ കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി റാമി ഹംദല്ല ഗസ സന്ദര്‍ശിക്കുകയും അവിടെ വച്ച് മന്ത്രിസഭായോഗം ചേരുകയും ചെയ്തിരുന്നു. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഹമാസിന്റെ നിയന്ത്രണത്തിലായിരുന്ന ഗസയ്ക്കതെരിയ നിയന്ത്രണങ്ങള്‍ ഫലസ്തീന്‍ അതോറിറ്റി അവസാനിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടെയുള്ള ഇവിടെയുള്ള വൈദ്യുതി, തൊഴില്‍ തുടങ്ങിയ പ്രതിസന്ധികള്‍ക്ക് പരിഹാരമാവും.

കരാര്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് ഗസയിലും വെസ്റ്റ്ബാങ്കിലും ആയിരങ്ങള്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തി. എന്നാല്‍ കരാറിനോട് കരുതലോടെയാണ് ഇസ്രായേല്‍ പ്രതികരിച്ചത്. കരാര്‍ വിശദമായി പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

English summary
Palestinian political parties Hamas and Fatah signed a reconciliation deal in the Egyptian capital, Cairo, on Thursday, as part of an effort to end a decade-long rift

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്