പലസ്തീന്‍ ഐക്യം: വാക്കു പാലിച്ച് ഹമാസ്, അതിര്‍ത്തികളുടെ നിയന്ത്രണം ഫത്ഹിന് കൈമാറി

  • Posted By:
Subscribe to Oneindia Malayalam

ഗാസ: ഫലസ്തീന്‍ അനുരഞ്ജന കരാറിന്റെ ഭാഗമായി നല്‍കിയ വാഗ്ദാനങ്ങള്‍ ഹമാസ് വിഭാഗം പാലിച്ചുതുടങ്ങി. അതിര്‍ത്തി ചെക്‌പോയിന്റുകളുടെ നിയന്ത്രണം ഫത്ഹിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറുമെന്ന് നേരത്തേ നടത്തിയ പ്രഖ്യാപനമാണ് ഹമാസ് പാലിച്ചത്. അഞ്ച് അതിര്‍ത്തി ക്രോസിംഗുകളുടെ നിയന്ത്രണമാണ് ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തത്. ഒക്ടോബര്‍ 12ന് ഈജിപ്തിന്റെ നേതൃത്വത്തില്‍ കെയ്‌റോയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നു.

ഓഫ് സ്പിന്നറായി ഞെട്ടിച്ച് ലസിത് മലിംഗ; വിക്കറ്റുകളും വീഴ്ത്തി

ഉപാധികളൊന്നുമില്ലാതെയാണ് ഹമാസ് അതിര്‍ത്തികളുടെ നിയന്ത്രണം കൈമാറിയതെന്ന് ഫത്ഹ് വക്താവ് ഉസാമ ഖവാസ്മി പറഞ്ഞു. 2007ല്‍ ഗസയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുക്കുന്നതിന് മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ചുപോയി എന്ന സവിശേഷത മാത്രമേ കൈമാറ്റത്തിനുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്ത് അതിര്‍ത്തിയിലെ കറം അബൂസലം, റഫ, ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ബെയ്ത്ത് ഹനൂന്‍, കര്‍നി, സുഫ എന്നീ കാര്‍ഗോ ക്രോസിംഗുകളാണ് കൈമാറിയത്. ഏറെ നാളായി ഈജിപ്ത്യന്‍ അധികൃതര്‍ അടച്ചിട്ടിരിക്കുകയായിരുന്ന റഫാ അതിര്‍ത്തി നവംബര്‍ പകുതിയോടെ തുറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഫലസ്തീന്‍ അതോറിറ്റി സിവില്‍ അഫയേഴ്‌സ് മന്ത്രി ഹുസൈന്‍ അല്‍ ശെയ്ഖ് പറഞ്ഞു.

hamaslogo

അതിര്‍ത്തികളുടെ കൈമാറ്റം നടന്നതോടെ ഗസയിലേക്കും പുറത്തേക്കുമുള്ള ജനങ്ങളുടെയും ചരക്കുകളുടെയും നീക്കം വേഗത്തിലാവുമെന്നും ഗസയുടെ നരകതുല്യമായ ജീവിതത്തിന് അത് അറുതിയാവുമെന്നും കരുതുന്നതായി ഫത്ഹ് വക്താവ് പറഞ്ഞു. ഹമാസ് വക്താവ് ഹസം ഖാസിമും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഗസയിലെ ഫലസ്തീനികളുടെ ജീവിതം കൂടുതല്‍ എളുപ്പമാവുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ അതിര്‍ത്തികളില്‍ ഇസ്രായേലിന്റെ നിയന്ത്രണം നിലനില്‍ക്കുന്നിടത്തോളം കാരണം കാര്യങ്ങളില്‍ വലിയ മാറ്റമുണ്ടാവില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നവംബര്‍ 21ന് കെയ്‌റോയില്‍ വച്ച് നടക്കുന്ന അടുത്തവട്ട ചര്‍ച്ചയില്‍ ഗസയുടെ സുരക്ഷാനിയന്ത്രണം ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് അതിര്‍ത്തി ചെക്ക്‌പോയിന്റുകളുടെ നിയന്ത്രണം ഹമാസ് സര്‍ക്കാറിന് കൈമാറിയിരിക്കുന്നത്.

English summary
Hamas has handed over administrative control of five border crossings in Gaza to the Palestinian Authority

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്