ഇസ്രായേൽ - ഗാസ യുദ്ധം: ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ്
ഗാസ: സെൻട്രൽ ഗാസയിലെ അൽ - മഗാസി അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 70 പേർ കാെല്ലപ്പെട്ടതായി ഹമാസ്. നിരവധി വീടുകൾ നശിപ്പിക്കപ്പെട്ടതായും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്ടോബർ 7 ന് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ മരണ സംഖ്യ സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണ സമയത്ത് നിരവധി കുടുംബങ്ങൾ പ്രദേശത്ത് ഉണ്ടായിരുന്നതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ബെത്‌ലഹേമിൽ ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കപ്പെട്ടു, അവിടെ ലാറ്റിൻ ഗോത്ര പിതാവ് ഗാസയിലെ പലസ്തീനികളോട് ഐക്യദാർഢ്യ സന്ദേശം അർപ്പിച്ചു.

File Pic
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒക്ടോബർ 7 മുതൽ ഗാസയിൽ 20,000- ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. കൂടുതലും കുട്ടികളും സ്ത്രീകളും ആണ്. 54,000 പേർക്ക് ആക്രമണത്തിൽ പരിക്ക് പറ്റിയതായും പറയുന്നു. ശനിയാഴ്ച അതിന്റെ മാരകമായി ദിവസങ്ങളിൽ ഒന്നായിരുന്നു. യുദ്ധം തുടരുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് നെതന്യാഹു പറഞ്ഞു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ക്രിസ്മസ് രാവ് കുർബാനയലിൽ അധ്യക്ഷത വഹിച്ച ഫ്രാൻസിസ് മാർപാപ്പ മിഡിൽ ഈസ്റ്റിൽ സമാധാനത്തിനായി അഭ്യർത്ഥിച്ചു. യു എസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ പൗരന്മാരെ സംരക്ഷിക്കേണ്ടതിന്റെ നിർണായക ആവശ്യം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications