കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക പീഡനം ഏല്‍ക്കുന്ന പുരുഷന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

എല്ലായിപ്പോഴും സ്ത്രീകള്‍ ലൈംഗിക പീഡനമേല്‍ക്കുന്നതിന്റെ കഥകള്‍മാത്രമാണ് പുറത്തുവന്നുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ സംരക്ഷണത്തിനായി അനവധി നിയമങ്ങളും മിക്ക ഭരണഘടനയിലുണ്ട്. എന്നാല്‍, സമൂഹത്തില്‍ സ്ത്രീകളില്‍ നിന്നും ലൈംഗിക പീഡനമേല്‍ക്കേണ്ടിവരുന്ന പുരുഷന്മാരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു.

ക്യൂന്‍സ് ലാന്റ് സര്‍വകലാശാലയുടെ സാങ്കേതിക വിഭാഗവും റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന വസ്തുത പുറത്തുകൊണ്ടുവന്നത്. ജോലിസ്ഥലത്തും മറ്റും പുരുഷന്മാര്‍ സ്ത്രീകളില്‍ നിന്നും പീഡനം അനുഭവിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. സഹപ്രവര്‍ത്തകരായ സ്ത്രീകളാണ് പീഡപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍.

man-crying

ആറുമാസത്തിനുള്ളില്‍ ലഭിച്ച 282 പരാതികളാണ് പഠനവിഷയമാക്കിയത്. ഇതില്‍ 78 ശതമാനവും സഹപ്രവര്‍ത്തകരായ സ്ത്രീകളാണ്. മേലുദ്യോഗസ്ഥകളാണ് പീഡനത്തില്‍ മുന്‍പന്തിയില്‍. 11 ശതമാനം പരാതിയില്‍ പുരുഷന്മാര്‍ തന്നെ പുരുഷന്മാരെ പീഡിപ്പിക്കുന്നു. പുറത്തുവന്ന കണക്കുകള്‍ പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന് ക്യൂന്‍സ് ലാന്റ് സര്‍വകലാശാല പ്രൊഫസറായ പൗളാ മക്‌ഡൊണാള്‍ഡ് പറഞ്ഞു.

സ്ത്രീകള്‍ സ്ത്രീകളെ പീഡിപ്പിക്കുന്നെന്ന കേസുകളും കുറവല്ല. മിക്ക കേസുകളും സ്വവര്‍ഗ പ്രേമികളുടേതാണ്. പുരുഷന്മാരുടെ ഭൂരിപക്ഷം പരാതികളിലും മേലുദ്യോഗസ്ഥകളെയാണ് ചൂണ്ടിക്കാണിക്കുന്നത്. ജോലിസമ്മര്‍ദ്ദവും മറ്റും കാരണം പരാതിപ്പെടാന്‍ കഴിയാത്ത കേസുകളും ഉണ്ടാകാമെന്ന് പഠനം നടത്തിയവര്‍ വ്യക്തമാക്കുന്നു.

English summary
Sexual harassment cases against men at workplace rising: Study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X