Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹപ്രവര്‍ത്തകയാണ്.... മൂന്നുവയസുകാരിയുടെ അമ്മയാണ്.... കാമുകിയാവണം!! ഒടുവില്‍ ഞെട്ടിക്കുന്ന കൊലപാതകം!

സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിനെ യുവാവ് കൊലപ്പെടുത്തി

കാലിഫോര്‍ണിയ: അമേരിക്കയെ ഒന്നടങ്കം ഞെട്ടിച്ച് കഴിഞ്ഞ ദിവസം ഒരു കൊലപാതകം നടന്നിരുന്നു. ഒരു യുവാവിനെ അക്രമികള്‍ കാറിനകത്ത് വെടിവെച്ച് കൊന്ന സംഭവമായിരുന്നു. ക്രൂരമായ കൊലപാതകത്തില്‍ പോലീസ് കടുത്ത അന്വേഷണമാണ് നടത്തിയത്. പക്ഷേ കൊലയാളിയെ കുറിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ യുവാവിന്റെ ഭാര്യ പറഞ്ഞ ഒരൊറ്റ വാക്കില്‍ നിന്ന് കൊലയാളി കണ്ടെത്തിയിരിക്കുകയാണ് പോലീസ്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് പക്ഷേ പോലീസ് പിന്നീട് അറിഞ്ഞത്.

സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ ജോലിക്കാരാണ് കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയും കെവിന്‍ പ്രസാദ് എന്ന ഈ യുവാവും. ഇവരോടൊപ്പം ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടിയാണ് ഭര്‍ത്താവിനെ കൊന്നുകളഞ്ഞതെന്ന് പോലീസ് പറയുന്നു. ഭീകരമായ രീതിയിലുള്ള കൊലപാതകമാണ് ഇത്. ആറ് വെടിയുണ്ടകളാണ് ഇയാളുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്.

കാമുകിയായി വേണം

കാമുകിയായി വേണം

കെവിന്‍ പ്രസാദ് യുവതിയുമായി വളരെ അടുപ്പമുള്ളയാളായിരുന്നു. ഇവരെ കാമുകിയായി വേണമെന്ന് കെവിന്‍ ആഗ്രഹിച്ചിരുന്നു. ഇത് അവരെ അറിയിച്ചിരുന്നു. മാസങ്ങളോളം ഇവരുടെ പിറകേ നടക്കുകയും ചെയ്തിരുന്നു. സഹപ്രവര്‍ത്തകനല്ലേ എന്ന നിലയില്‍ ഇതൊക്കെ സഹിച്ചെന്ന് യുവതി പറയുന്നു. അതേസമയം യുവതി ഇയാളോട് ഇക്കാര്യം നടക്കില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്നു. തനിക്ക് കാമുകനുണ്ടെന്നും ഉടന്‍ തന്നെ വിവാഹം ചെയ്യുമെന്നും ഈ ബന്ധത്തില്‍ മൂന്നു വയസുള്ള കുട്ടിയുണ്ടെന്നും യുവതി കെവിനോട് പറഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നും ഇയാള്‍ ഇതേ ആവശ്യവുമായി യുവതിയുടെ പിന്നാലെയായിരുന്നു.

ഭര്‍ത്താവിനെ ഉപേക്ഷിക്കണം

ഭര്‍ത്താവിനെ ഉപേക്ഷിക്കണം

പലപ്പോഴായി ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ കെവിന്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇതിനെ എല്ലായ്‌പ്പോഴും യുവതി എതിര്‍ത്തിരുന്നു. മാര്‍ക് മാങ്കകട്ട് എന്നായിരുന്നു യുവതിയുടെ ഭര്‍ത്താവിന്റെ പേര്. അതേസമയം തനിക്ക് കാമുകനുണ്ടെന്ന് അറിയിച്ചിട്ടും ഒരിക്കല്‍ പോലും ഇയാള്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് യുവതി പറയുന്നു. കെവിന്‍ മാന്യനെ പോലെയാണ് പെരുമാറിയത്. ഒരിക്കല്‍ പോലും ദേഷ്യം പുറത്ത് പ്രകടിപ്പിച്ചിരുന്നില്ല. അത് കൊണ്ട് ഇയാളെ മാര്‍ക്കിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയിക്കേണ്ടതില്ലെന്നായിരുന്നു യുവതി പോലീസിനോട് പറഞ്ഞിരുന്നത്.

ദീര്‍ഘമായ ആസൂത്രണം

ദീര്‍ഘമായ ആസൂത്രണം

യുവതി തനിക്കൊപ്പം വരാതിരിക്കുന്നതിന് പ്രധാന കാരണം മാര്‍ക്ക് ആണെന്നാണ് കെവിന്‍ കരുതിയത്. അതുകൊണ്ടാണ് യുവതിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതിയിട്ടത്. ഇതിനായി ദീര്‍ഘമായ ആസൂത്രണങ്ങളാണ് കെവിന്‍ നടത്തിയത്. കഴിഞ്ഞയാഴ്ച്ചയാണ് മാര്‍ക്കിന്റെ കാറിനടുത്തെത്തി ഇയാള്‍ നിറയൊഴിച്ചത്. പോലീസ് കരുതിയത് ശത്രുക്കളാണ് ഇത് ചെയ്തതെന്നാണ്. എന്നാല്‍ മാര്‍ക്കിന് ശത്രുക്കളില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് യുവതിയെ കുറിച്ചുള്ള കാര്യങ്ങള്‍ പോലീസ് ചോദിച്ച് മനസിലാക്കുമ്പോഴാണ് കെവിനെ കുറിച്ചുള്ള കാര്യങ്ങള്‍ പോലീസിന് മനസിലായത്.

ജോലി ഉപേക്ഷിച്ചു.....

ജോലി ഉപേക്ഷിച്ചു.....

യുവതി ജോലി ഉപേക്ഷിച്ച പോവാന്‍ തീരുമാനിച്ചതാണ് കെവിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. ഇതിനായി സുഹൃത്തായി ഡൊണോവന്‍ മാത്യുവിന്റെ സഹായവും ഇയാള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഏപ്രില്‍ 25നായിരുന്നു വിമാനത്താവളത്തില്‍ യുവതിയുടെ അവസാന ദിവസം. കെവിനുമായി നല്ല രീതിയിലാണ് അന്ന് പിരിയുകയും ചെയ്തത്. ലാസ് വേഗാസിലേക്ക് ഭര്‍ത്താവും കുട്ടിയുമൊത്ത് താമസം മാറുകയാണെന്ന് യുവതി കെവിനെ അറിയിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞത് മുതല്‍ കെവിന്‍ വല്ലാത്ത ദേഷ്യത്തിലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞു. അതേസമയം നേരത്തെ തന്നെ മാര്‍ക്കിനെ ഇയാള്‍ക്ക് നേരിട്ട് പരിചയവുമുണ്ടായിരുന്നു.

പിന്തുടര്‍ന്നു കൊലപ്പെടുത്തി

പിന്തുടര്‍ന്നു കൊലപ്പെടുത്തി

മാര്‍ക്കിനെ കൊല്ലുന്നതിന് മുമ്പ് ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നു. പിന്നീട് കെവിന്‍ മടങ്ങുകയും ചെയ്തു. യുവതിയോട് കാലിഫോര്‍ണിയയില്‍ നിന്ന് പോകരുതെന്ന് കെവിന്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി ഇത് നിരസിക്കുകയായിരുന്നു. അതേസമയം മാര്‍ക്കുമായി സംസാരിച്ച ശേഷം കെവിന്‍ പോയെങ്കിലും പിന്നീട് ഇവരുടെ കാറിനെ പിന്തുടരുന്നുകയായിരുന്നു. ഡാലി സിറ്റിയെ വീട് വരെ ഇയാള്‍ മാര്‍ക്കിനെ പിന്തുടര്‍ന്നു. ഭാര്യയുമായി ഇയാള്‍ വീട്ടിലെത്തിയ ശേഷം രാത്രി 10 മണിയോടെ ഗാരേജിലെത്തിയപ്പോഴാണ് കെവിന്‍ മാര്‍ക്കിനെ വെടിവെക്കുന്നത്. മാര്‍ക്ക് കാറിനകത്ത് കയറി എന്നുറപ്പിച്ച ശേഷമായിരുന്നു വെടിയുതിര്‍ത്തത്. ആറ് തവണ വെടിയുതിര്‍ക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+