മക്കയിലും മദീനയിലും കനത്ത മഴ! സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി, എന്തും നേരിടാൻ സജ്ജം...

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. മക്ക പ്രവിശ്യയിലെ ജിദ്ദ, ബവാദി, റഹേലി, മദീന മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. കഴിഞ്ഞദിവസം മുതലാണ് ഈ മേഖലകളിൽ ഇടിയോട് കൂടി മഴ പെയ്യാൻ തുടങ്ങിയത്.

എങ്ങനെയും അയ്യപ്പനെ കാണണം! പുരുഷവേഷത്തിൽ മല ചവിട്ടാൻ ശ്രമം, 15കാരി പിടിയിൽ...

കനത്ത മഴയെ തുടർന്ന് മക്കയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. വരുംദിവസങ്ങളിൽ സൗദിയിലെ കൂടുതൽ മേഖലകളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും കിഴക്കൻ മേഖലകളിലും ഒരുപോലെ ഇടിയോട് കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ച വരെ സൗദിയിൽ കനത്ത വെയിലും ചൂടുമാണ് അനുഭവപ്പെട്ടിരുന്നത്. ഇതിനെ തുടർന്ന് രാജ്യത്തെ പള്ളികളിൽ മഴയ്ക്കായി പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിച്ചിരുന്നു.

ഇടിയും കാറ്റും...

ഇടിയും കാറ്റും...

ജിദ്ദ, മക്ക, മദീന, തായിഫ്, തുടങ്ങിയ മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. ഇടിയോട് കൂടിയാണ് മഴ പെയ്യുന്നത്. ഈ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയെ തുടർന്ന് ജിദ്ദയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

ഓഫീസുകൾക്കും....

ഓഫീസുകൾക്കും....

കനത്ത മഴ തുടരുന്നതിനാൽ മക്ക, മദീന, ജിദ്ദ മേഖലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഒട്ടേറ വ്യവസായ-വാണിജ്യ സ്ഥാപനങ്ങളും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജിദ്ദയിലെ മിക്ക ഓഫീസുകളും ചൊവ്വാഴ്ച തുറന്നു പ്രവർത്തിച്ചില്ല.

കിഴക്കൻ മേഖലകളിലും....

കിഴക്കൻ മേഖലകളിലും....

മക്ക പ്രവിശ്യയിലെ തീരദേശ മേഖലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. സൗദിയിലെ കിഴക്കൻ മേഖലകളിലും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റടിക്കാനും സാദ്ധ്യതയുള്ളതിനാൽ പഴക്കം ചെന്ന കെട്ടിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

പ്രതിരോധിക്കാൻ...

പ്രതിരോധിക്കാൻ...

ജിദ്ദയിലും സമീപപ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കാനായി അധികൃതർ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി നിരവധി തൊഴിലാളികളെയും വിന്യസിച്ചു. 2009ലെ വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതിയുണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മുനിസിപ്പാലിറ്റി അധികൃതരും സർക്കാരും ജാഗ്രത പുലർത്തുന്നുണ്ട്.

വെയിൽ...

വെയിൽ...

നവംബർ ആദ്യം വാരം വരെ സൗദിയിൽ ചുട്ടുപൊള്ളുന്ന വെയിലാണ് അനുഭവപ്പെട്ടിരുന്നത്. വേനൽ കടുത്തതോടെ സൗദിയിലെ പള്ളികളിൽ മഴയ്ക്കായി പ്രത്യേക പ്രാർത്ഥന സംഘടിപ്പിക്കണമെന്ന് സൽമാൻ രാജാവ് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സൗദിയിൽ മഴ തുടങ്ങിയത്. ഒരാഴ്ചയോളം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

English summary
heavy rain in jeddah and makkah.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്