'ആ കരടിയെ അയച്ചത് ദൈവം'; കാട്ടിനുള്ളില്‍ അകപ്പെട്ട 3 വയസ്സുകാരന് തുണയായത് ഒരു കരടി...
ഇനി പറയാൻ പോകുന്ന കാര്യം നിങ്ങള്‍ എത്രത്തോളം വിശ്വസിക്കും എന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ ഇത് നടന്ന സംഭവമാണ്. 2019 ല്‍ ആണ് ഈ സംഭവം നടന്നത്. ഒരു നെഞ്ചിടിപ്പോടെ മാത്രമേ നിങ്ങള്‍ക്ക് ഇത് കേള്‍ക്കാന്‍ കഴിയൂ...
മരങ്ങള്‍ ഇടതൂര്‍ന്ന നില്‍ക്കുന്ന കാട്ടില്‍ ഒറ്റപ്പെട്ട പോയ ഒരു കൊച്ചുകുട്ടി, രണ്ട് രാത്രികള്‍ അവന്‍ ആ കാട്ടിനുള്ളില്‍ തണുത്ത് മരവിച്ചു നിന്നു.. പക്ഷേ അവന്‍ അത്ഭുതകരമായി അവിടെ നിന്ന് രക്ഷപ്പെട്ടു.. ആ രണ്ട് രാത്രികളില്‍ അവന് തുണയായത് ഒരു കരടിയും..ഇനി എന്താണ് ആ സംഭവം എന്ന് വിശദമായി അറിയാം...
pc: Craven County Sheriff's Office

നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള കേസി ഹാത്ത്വേയെ 2019 ജനുവരിയില്‍ കാണാതാവുകയായിരുന്നു. മറ്റ് രണ്ട് കുട്ടികള്‍ക്കൊപ്പം മുത്തശ്ശിയുടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവന്‍. കളി കഴിഞ്ഞ് മറ്റു കുട്ടികള്‍ അകത്തേക്ക് കടന്നു. പക്ഷേ കേസിയെ കണ്ടില്ല. പോലീസിനെ വിവരം അറിയിക്കുന്നതിന് മുമ്പ് വീട്ടുകാര്‍ 45 മിനുട്ടോളം അവനെ അവിടെ തിരഞ്ഞു. പക്ഷേ കാര്യമുണ്ടായില്ല..പിന്നീട് പോലീസില്‍ സംഭവം അറിയിക്കുകയായിരുന്നു...

രക്ഷാപ്രവര്‍ത്തകര്‍ അവനെ അന്വേഷിക്കാൻ തുടങ്ങി. പക്ഷേ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തിരച്ചല്‍ അവസാനിപ്പിക്കേണ്ടി വന്നു. മൂന്ന് പകലും രണ്ട് രാത്രിയും കഴിഞ്ഞ്, രക്ഷാപ്രവർത്തകർക്ക് അവനിലേക്ക് എത്താനുള്ള ചെറിയ സാധ്യത ലഭിച്ചു. അരയോളം ഉയരമുള്ള വെള്ളത്തിലൂടെ അവർ അവന്റെ അടുത്തേക്ക് നടന്നു.

മുൾച്ചെടികളിക്കിടയിൽ കരയുന്ന നിലയിലാണ് കേസിയെ കണ്ടെത്തിയത്. അവൻ തണുത്തു കുതിർന്നിരുന്നുവെങ്കിലും സുരക്ഷിതനായിരുന്നു. അവൻ അമ്മയെ വിളിച്ചായിരുന്നു കരഞ്ഞുകൊണ്ടിരുന്നത്. അന്ന് അവന്റെ പ്രായം മൂന്ന് വയസ്സായിരുന്നു. കാട്ടിൽ എത്തിയപ്പോൾ അവന് ഒരു ഫ്രണ്ടിനെ കിട്ടിയെന്ന് അവൻ പറഞ്ഞു.

ഒരു കരടിയായിരുന്നു അവന്റൊപ്പം ഉണ്ടായിരുന്നു കാട്ടിൽ അകപ്പെട്ട ആ ദിവസങ്ങളിൽ അവൻ ആ കരടിയെ കെട്ടിപ്പിടിച്ചിരുന്നു. "രണ്ട് ദിവസം കരടിയുണ്ടായിരുന്നു എന്ന് അവൻ പറഞ്ഞു," കുട്ടിയെ കണ്ടെത്തിയതിന് ശേഷം കേസിയുടെ അമ്മായി ബ്രെന ഹാത്ത്‌വേ ഫേസ്ബുക്കിൽ കുറിച്ചു. "ദൈവമാണ് അവനെ അയച്ചത് ".. ആ കാട്ടിൽ കരടിയുണ്ട് എന്നത് യാഥാർത്ഥ്യം ആയിരുന്നു. എന്നാൽ കേസിക്കൊപ്പം ഉണ്ടായിരുന്നതിന് തെളിവില്ലെന്നാണ് പോലീസ് പറഞ്ഞത്...












Click it and Unblock the Notifications