Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകര്‍ക്ക് ചായയുമായി എത്തിയ അക്ഷത മൂര്‍ത്തിക്ക് ആദ്യം പ്രശംസ..പിന്നെ വിവാദം; കാരണം

ലണ്ടന്‍: യു.കെ മുന്‍ മന്ത്രി റിഷി സുനകിന്റെ ഭാര്യയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുമായ അക്ഷത മൂര്‍ത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചായയുമായി വന്ന വീഡിയോ വൈറലായിരുന്നു. ആദ്യം അക്ഷതയുടെ സിംപ്ലിസിറ്റിയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു നിരവധിപേര്‍ രംഗത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ അക്ഷിതയുടെ ആ ചായ കപ്പ് വിവാദത്തിലായിരിക്കുകയാണ്. വിവാദത്തിന് കാരണമെന്താണെന്നല്ലേ ... കഥാപാത്രം മറ്റാരുമല്ല..ആ ചായക്കപ്പ് തന്നെ ..

അക്ഷത മൂര്‍ത്തി ചായ കപ്പുകളുമായി നടന്നടുവരുന്നതാണ് വീഡിയോ. എന്നാല്‍ ആ 'എമ്മ ലേസി' എന്ന ബ്രാന്‍ഡിന്റെ ആയിരുന്നു. ഓരോ കപ്പിനും 38 പൗണ്ടാണ് വില.അതായത് 3624.53 രൂപ. ഇതുതന്നെയാണ് വിവാദത്തിന് കാരണമായത്. നിരവധിപേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്തൊരു ധൂര്‍ത്താണ് ഇതെന്നാണ് വിമര്‍ശനം. ബോറിസ് ജോണ്‍സണെ അനുകരിക്കുകയാണോ എന്നും ഇത്രയും പൈലയുണ്ടെങ്കില്‍ സാധരണക്കാര്‍ക്ക് രണ്ട് ദിവസം ഭക്ഷണം കഴിക്കാമല്ലോയെന്നും ചിലര്‍ ചോദിക്കുന്നു.

akshatha

1


38 പൗണ്ട് കൊണ്ട് ഒരു കുടുംബത്തിന് രണ്ട് ദിവസം ഭക്ഷണം കഴിക്കാമെന്നാണ് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തു.അമിത നികുതിയും, കുത്തനെ ഉയരുന്ന ജീവിത ചെലവുമാണ് ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയുടെ ഏറ്റവും വലിയ പോരായ്മായി ജനം കണ്ടിരുന്നത്.അതിനിടെയാണ് പുതിയ വിവാദം.

2


രാജിവെച്ച് ഒഴിഞ്ഞ ബോറിസ് ജോണ്‍സണിന് പകരം താന്‍ യുകെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഋഷി സുനക് പറഞ്ഞിരുന്നു. ആരെങ്കിലും ഈ നിമിഷത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് വീഡിയോയില്‍ ഋഷി സുനക് പറഞ്ഞത്.

3


കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നേതൃത്വവും അദ്ദേഹം ലക്ഷ്യമാക്കുന്നുണ്ട്. ശരിയായ തീരുമാനം എടുക്കേണ്ട സമയമായതിനാലാണ് കണ്‍സേര്‍വേറ്റിവ് പാര്‍ട്ടിയുടെ അടുത്ത നേതാവായും നിങ്ങളുടെ പ്രധാനമന്ത്രിയായും നില്‍ക്കാന്‍ തീരുമാനിച്ചതെന്നും ഋഷി സുനക് ട്വിറ്റിറില്‍ പുറത്തുവിട്ട ക്യാംപെയ്ന്‍ വീഡിയോയില്‍ പറയുന്നു. രാജ്യത്തിന്റെ വിശ്വാസം തിരിച്ചുപിടിച്ച് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തി രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4


മന്ത്രിസഭയിലെ കൂട്ടരാജിക്ക് പിന്നാലെ ആണ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തീരുമാനിച്ചത്. പുതിയ പ്രധാനമന്ത്രി വരും വരെ സ്ഥാനത്ത് തുടരുമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. രാഷ്ട്രീയത്തില്‍ ആരും അനിവാര്യരല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു
മൂന്ന് ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ 50-ലധികം മന്ത്രിമാരും സഹായികളും ചൊവ്വാഴ്ച രാജി വെച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനം ബോറിസ് ജോണ്‍സണ്‍ രാജിവച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് ചാന്‍സലര്‍ ഓഫ് എക്‌സ്ചീക്കര്‍ ഋഷി സുനക്കും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദും രാജി വെച്ചത്. ബോറിസ് സ്ഥാനം ഒഴിഞ്ഞാലും പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷമുള്ളതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് അധികാരം നഷ്ടമാകില്ല.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
    6


    വിമതപക്ഷത്ത് നിന്ന് പുതിയ നേതാവ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിസഭയിലെ രണ്ടാമനാണെന്ന് അറിയപ്പെടുന്ന ഋഷി സുനകും മുതിര്‍ന്ന നേതാവ് സാജിദ് ജാവിദും രാജിവച്ചതോടെയാണ് ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഇവരുടെ രാജിക്ക് പിന്നാലെ നേതാക്കള്‍ രണ്ട് ചേരിയായി തിരിയുകയായിരുന്നു.പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടി അടുത്ത ആഴ്ച ആരംഭിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+