Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോളിവുഡ് താരം ജെയ്‌സണ്‍ സ്റ്റതാം മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു

ലണ്ടന്‍: ഹോളിവുഡിലെ ട്രാന്‍സ്‌പോര്‍ട്ടര്‍ സീരീസുകളിലൂടെ പ്രശസ്തനായ ആക്ഷന്‍ താരം മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. ദി എക്‌സ്പാന്‍ഡബിള്‍സ് 3 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നിന്നാണ് ജെയ്‌സണ്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ട അവസ്ഥയെന്നാണ് ഇതിനെ ജെയ്‌സണ്‍ വിശേഷിപ്പിച്ചത്.

സിനിമയുടെ ചിത്രീകരണത്തിനായുള്ള ടെസ്റ്റ് ഡ്രൈവിംഗിനിടെ ജെയ്‌സണ്‍ ഓടിച്ചിരുന്ന മൂന്നു ടണ്‍ ഭാരമുള്ള ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡോര്‍ തുറന്ന് 60 അടി താഴ്ചയിലേക്കുള്ള കടലിലേക്ക് എടുത്തു ചാടിയിരുന്നില്ലെങ്കില്‍ ജെയ്‌സണ്‍ ഇന്ന് ഓര്‍മ മാത്രമായി തീരുമായിരുന്നെന്ന് അദ്ദേഹത്തിനൊപ്പം അഭിനയിച്ചുകൊണ്ടിരുന്ന സില്‍വസ്റ്റര്‍ സ്റ്റാലന്‍ പറഞ്ഞു.

jason-statham

ഒളിമ്പിക്‌സ് ക്വാളിറ്റിയുള്ള ഡൈവര്‍ ആണ് ജെയ്‌സണ്‍. അതുകൊണ്ടുമാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് സ്റ്റാലിന്‍ സംഭവത്തെക്കുറിച്ച് ഒരു മാധ്യമത്തോട് വിവരിച്ചു. മറ്റൊരെങ്കിലും ആയിരുന്നെങ്കില്‍ രക്ഷപ്പെടുകയില്ലായിരുന്നു. ട്രക്കില്‍ സഹയാത്രികനുണ്ടായിരുന്നെങ്കിലും അപകടം ദുരന്തത്തില്‍ കലാശിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

1990ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇംഗ്ലണ്ടിനുവേണ്ടി ഡൈവിംഗ് മത്സരത്തില്‍ പങ്കെടുത്ത വ്യക്തിയാണ് ജെയ്‌സണ്‍. സ്‌പോര്‍ട്‌സിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിച്ചേരുന്നത്. സംഭവത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പോലും നടുക്കുമാണെന്നാണ് ജെയ്‌സണ്‍ അപകടത്തെക്കുറിച്ച് പ്രതികരിച്ചത്. ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും ഡൈവിംഗില്‍ ഉണ്ടായിരുന്ന കഴിവ് ഉപകാരപ്പെട്ടുവെന്നും ജെയ്‌സണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+