• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് തീര്‍ഥാടകരുടെ ആരോഗ്യവും സുരക്ഷയും സൗദിയുടെ കയ്യില്‍ ഭദ്രം...

Google Oneindia Malayalam News

റിയാദ്: ഹജ്ജ് സീസണില്‍ തീര്‍ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പൂര്‍ണമായി സജ്ജമായി സൗദി അറേബ്യ. തങ്ങളുടെ ആരോഗ്യ സേവനങ്ങള്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൗദി വ്യക്തമാക്കി. തീര്‍ഥാടകര്‍ക്കിടയില്‍ പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്ന പകര്‍ച്ചവ്യാധികളോ രോഗങ്ങളോ പൊട്ടിപ്പുറപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ അബ്ദാല്‍ പറഞ്ഞു.

സൗദി അറേബ്യയിലെ മൗണ്ട് അറാഫത്തിലെ തീര്‍ഥാടകരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി ഫഹദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ജലാജെല്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകരുടെ എണ്ണം ഏകദേശം 900,000 ആണ്, അതില്‍ ഏകദേശം 780,000 വിദേശ തീര്‍ഥാടകരും സൗദി അറേബ്യയില്‍ നിന്നുള്ള 120,000 തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നുവെന്ന് കിംഗ്ഡം ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെള്ളിയാഴ്ച വ്യക്തമാക്കി.

ഈ വര്‍ഷത്തെ ഹജ്ജ് വ്യാഴാഴ്ച ആരംഭിച്ച് ജൂലൈ 12 ന് അവസാനിക്കും.ഹജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം കഴിഞ്ഞദിസമായിരുന്നു കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ ഹജ്. 2021ല്‍ വിശുദ്ധ നഗരമായ മക്കയില്‍ ഏകദേശം 60,000 തീര്‍ഥാടകരാണ് എത്തിയതെങ്കില്‍ 2019ല്‍ ഇത് 2.5 ദശലക്ഷമായിരുന്നുവെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

മക്കയിലും മദീനയിലും ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന വിവിധ പ്രദേശങ്ങളിലും സൗദി അധികൃതര്‍ 23 ആശുപത്രികള്‍, 147 ക്ലിനിക്കുകള്‍, 1,080 ഐസിയു കിടക്കകള്‍ ഉള്‍പ്പെടെ 4,654 കിടക്കകളുള്ള 147 ക്ലിനിക്കുകള്‍ എന്നിവ തയാറാക്കിയിട്ടുണ്ട്. ഉഷ്ണ കാലാവസ്ഥ ആയതുകൊണ്ടുതന്നെ തീര്‍ഥാടകര്‍ക്കായി പ്രത്യേക സംവിധാനത്തോടെ 230 കിടക്കകള്‍ നീക്കിവെക്കാനും ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദിലീപ് നടി കേസ്: തിരക്കഥയും സംഭാഷണവുമൊക്കെ എഴുതിയവരെ എനിക്ക് അറിയാം: ബാലചന്ദ്രകുമാർദിലീപ് നടി കേസ്: തിരക്കഥയും സംഭാഷണവുമൊക്കെ എഴുതിയവരെ എനിക്ക് അറിയാം: ബാലചന്ദ്രകുമാർ

ആരോഗ്യ മേഖലകളില്‍ വിവിധ സേവനങ്ങള്‍ക്കായി 25,000 സേവകര്‍ അടങ്ങുന്ന ഒരു ടീം തന്നെ ഹജ്ജ് സീസണില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ മേഖലകളില്‍ തീര്‍ഥാടകര്‍ക്ക് സഹായം നല്‍കുന്നതിനായി തയ്യാറാണ്.

ആ ഫോണ്‍ ദിലീപിന് കൈമാറിയോ എന്നുള്ളതും അന്വേഷിക്കണം: ഈ ഘട്ടത്തില്‍ സാധ്യമല്ലെന്നും ടിബി മിനിആ ഫോണ്‍ ദിലീപിന് കൈമാറിയോ എന്നുള്ളതും അന്വേഷിക്കണം: ഈ ഘട്ടത്തില്‍ സാധ്യമല്ലെന്നും ടിബി മിനി

ഇന്ത്യയില്‍ നിന്നും 79645 വിശ്വാസികളാണ് ഇത്തവണ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 5765 പേരും മലയാളികള്‍ ആണ്. അസീസിയ്യയിലാണ് ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ തീര്‍ത്ഥാടകരും കഴിഞ്ഞിരുന്നത്.
ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ 56637 പേരും കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി എത്തിയവരാണ്.

Recommended Video

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  ഇന്ത്യന്‍ ഹാജിമാരെ സാഹയിക്കുന്നതിന് 370 വോളണ്ടിയര്‍മാരുമുണ്ട്. ഒരോ സംസ്ഥാനങ്ങളില് നിന്നുള്ളവര്‍ക്കും അവരുടെ ഭാഷ സംസാരിക്കുന്നവരാണ് സഹായത്തിനെത്തിയിട്ടുള്ളത്.ആകെ 750 ഉദ്യോഗസ്ഥരാണ് ഇന്ത്യന്‍ ഹാജിമാരുടെ സേവനത്തിനായി ഉള്ളത്.

  English summary
  holy hajj 2022: saudi arabia provided complete heathcare facilities for hajj piligrims
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X