ചൈന പോകുന്നത്.... ഹോങ്കോംഗിലെ അവസാന ഗവര്‍ണറുടെ മുന്നറിയിപ്പ്, അവര്‍ ഉന്നമിടുന്നത് അതാണ്!!
ലണ്ടന്‍: ഹോങ്കോംഗിന്റെ സ്വയംഭരണാധികാര വിഷയത്തില്‍ ചൈനയുടെ നീക്കങ്ങള്‍ വലിയ പ്രത്യാഘാതകങ്ങള്‍ ഉണ്ടാക്കുമെന്ന് ഹോങ്കോംഗിലെ അവസാന ഗവര്‍ണറായിരുന്ന ക്രിസ് പാറ്റന്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് എടുത്ത് ചാടിയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ തീരുമാനത്തില്‍ അദ്ദേഹം പുതിയൊരു ശീതയുദ്ധത്തിലേക്ക് ചൈനയെ നയിക്കുന്നത്. സാമ്പത്തിക ഹബ്ബെന്ന ഹോങ്കോംഗിന്റെ പേരാണ് ഇതിലൂടെ ഇല്ലാതാവാന്‍ പോകുന്നത്. ഏഷ്യക്ക് തന്നെ അത് വലിയ നഷ്ടമായിരിക്കുമെന്നും പാറ്റന്‍ മുന്നറിയിപ്പ് നല്കി. നിലവില്‍ അമേരിക്കയും ചൈനയും തമ്മില്‍ ഹോങ്കോംഗിലെ സുരക്ഷാ നിയമം സംബന്ധിച്ച് വലിയ പോര് നടക്കുന്നുണ്ട്.

ഹോങ്കോംഗില്‍ ഷീ ജിന്‍പിംഗ് നടത്തുന്ന നീക്കങ്ങള്‍ ഗുണ്ടായിസം മോഡലില്‍ ഉള്ളതാണ്. ഇത് ഹോങ്കോംഗിലേക്കുള്ള പണത്തിന്റെയും മൂലധനത്തിന്റെയും ഒഴുക് തടയും. ജനങ്ങള്‍ ദുരിതത്തിലേക്കാണ് വീഴുക. വിദേശനിക്ഷേപം തീര്‍ത്തും കുറയാനാണ് ഇത് ഉപകരിക്കുക. ചൈനയിലേക്കാണ് നിക്ഷേപം മുഴുവന്‍ പോവുകയെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് അത്തരം റിസ്കുകള്‍ എടുക്കാന്‍ ആരും തയ്യാറാവില്ലെന്ന് ക്രിസ് പാറ്റന്‍ പറഞ്ഞു. അതേസമയം പാശ്ചാത്യ ലോകം ഷി ജിന്‍പിംഗ് നിഷ്കളങ്കനാണെന്ന തോന്നല്‍ അവസാനിപ്പിക്കണമെന്നും പാറ്റന്‍ ആവശ്യപ്പെട്ടു. ചൈനയുടെ നീക്കങ്ങള്‍ അത്തരത്തില്‍ ഉള്ളതല്ലെന്നും പാറ്റന്‍ പറഞ്ഞു.
ശീതയുദ്ധം എന്ന കാലത്തെ നമ്മള് എന്നോ കടന്നുപോയതാണ്. ഇനി അത്തരമൊരു യുദ്ധം നമുക്ക് ആവശ്യമില്ല. എന്നാല്‍ ഷി ജിന്‍പിംഗ് ഇത്തരമൊരു ശീതയുദ്ധത്തിനാണ് ശ്രമിക്കുന്നത്. അതിനെ നമ്മള് പ്രതിരോധിക്കേണ്ടതുണ്ട്. ചൈന ഇതിലൂടെ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും ക്രിസ് പാറ്റന്‍ പറഞ്ഞു. ഷി ശരിക്കുമൊരു ഏകാധിപതിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്റെ പദവിയെ കുറിച്ചാണ് അദ്ദേഹം എപ്പോഴും ചിന്തിക്കുന്നത്. കൊറോണവൈറസില്‍ ലോകം അദ്ദേഹത്തെ കുറ്റപ്പെടുത്തിയപ്പോഴും വ്യാപാര കരാറിലെ പൊരുത്തക്കേടുകള്‍ പ്രതിരോധത്തിലാക്കിയപ്പോഴും അതിനാണ് ഷി ജിന്‍പിംഗ് ശ്രമിച്ചതെന്നും പാറ്റന്‍ കുറ്റപ്പെടുത്തി.
ഹോങ്കോംഗ്, തായ്വാന് എന്നീ വിഷയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ കരുത്തനായി നില്‍ക്കാനുള്ള ഷിയുടെ തന്ത്രങ്ങള്‍ മാത്രമാണെന്ന് പാറ്റന്‍ ആരോപിച്ചു. എന്നാല്‍ ലണ്ടനിലെ ചൈനീസ് എംബസി ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. ഹോങ്കോംഗ് 1997 വരെ ബ്രിട്ടന്റെ കോളനിയായിരുന്നു. അപ്പോള്‍ പാറ്റണായിരുന്നു അവിടെ ബ്രിട്ടീഷ് ഗവര്‍ണര്‍. 150 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചാണ് ഹോങ്കോംഗ് സ്വതന്ത്ര പ്രവിശ്യയായത്. ഒരു രാജ്യം രണ്ട് ഭരണകൂടം എന്ന കരാറിലാണ് ഹോങ്കോംഗ് പ്രവര്‍ത്തിക്കുന്നത്. ചൈനീസ് മാതൃകയിലേക്ക് ഹോങ്കോംഗിനെയും കൊണ്ടുവരാനാണ് ഷി ജിന്‍ പിംഗ് ശ്രമിക്കുന്നത്. നിരവധി പേര് ഹോങ്കോംഗില്‍ നിന്ന് ഒഴിഞ്ഞു പോകുമെന്നും, താനത് പ്രതീക്ഷിക്കുന്നുണ്ടെന്നും പാറ്റന്‍ പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications