അയൺ ഡോം: ഇസ്രായേലിന്റെ പേരുകേട്ട പ്രതിരോധ സംവിധാനങ്ങളെ ഹമാസ് വീഴ്ത്തിയത് എങ്ങനെ
ജറുസലേം: ഗാസ മുനമ്പില്‍ നിന്നും കേവലം 20 മിനിട്ടിനുള്ളില്‍ 5000 റോക്കറ്റുകളാണ് ഇസ്രായേല്‍ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം ഹമാസ് തൊടുത്തുവിട്ടത്. ഇസ്രായേലിന്റെ ശക്തമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയെല്ലാം മറികടന്ന് ഇസ്രായേല്‍ മണ്ണില്‍ പതിച്ച റോക്കറ്റുകള്‍ കനത്ത ആള്‍നാശമാണ് ഉണ്ടാക്കിയത്. 50 വർഷം മുമ്പ് യോങ്കിപ്പൂർ യുദ്ധത്തിനു ശേഷം ഇസ്രായേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയായും കഴിഞ്ഞ ദിവസത്തെ ആക്രമണം മാറി.
ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ ശക്തമായി തിരിച്ചടി തുടങ്ങിയെങ്കിലും എങ്ങനെയാണ് ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങളെ ഹമാസ് മറികടന്നതെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇസ്രായേലിലുടനീളം ഹമാസിന്റെ മിസൈലുകള്‍ പതിച്ചിട്ടുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ ഇസ്രായേലിന്റെ അയൺ ഡോം സിസ്റ്റം വീണ്ടും പ്രവർത്തനക്ഷമമായി. "ഇത് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഒരു പേൾ ഹാർബർ മോഡല്‍ നിമിഷമാണ്" എന്നാണ് ഇസ്രായേല്‍ പോലും ഹമാസ് ആക്രമണത്തെ വിശേഷിപ്പിക്കുന്നത്.

എന്താണ് അയൺ ഡോം
അയൺ ഡോം റോക്കറ്റുകളെ നശിപ്പിക്കുന്ന കാഴ്ച കണ്ടായിരുന്നു കഴിഞ്ഞ ദിവസം പല ഇസ്രായേലികളും ഉണർന്നത്. വലിയ തോതിലുള്ള ആക്രമണമാണ് അയൺ ഡോം സിസ്റ്റത്തെ മറികടക്കാന്‍ ഹമാസിനെ സഹായിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. റോക്കറ്റ് ആക്രമണങ്ങൾ, മോർട്ടാറുകൾ, പീരങ്കി ഷെല്ലുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ (യുഎവികൾ) എന്നിവയെ ചെറിയ പരിധിയില്‍ നേരിടാൻ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുള്ള ഒരു ഗ്രൗണ്ട് ടു എയർ ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റമാണ് അയൺ ഡോം സിസ്റ്റം.
വ്യോമ പ്രതിരോധ സംവിധാനത്തിന് ഏകദേശം 70 കിലോമീറ്റർ പരിധിയാണുള്ളത്. മൂന്ന് കേന്ദ്ര ഘടകങ്ങള്‍ ചേർന്നാണ് ഒരു അയൺ ഡോം സിസ്റ്റം യൂണിറ്റ് രൂപീകരിക്കുന്നത്. ഡിറ്റക്ഷൻ ആൻഡ് ട്രാക്കിംഗ് റഡാർ, ബാറ്റിൽ മാനേജ്മെന്റ് ആൻഡ് വെപ്പൺസ് കൺട്രോൾ, 20 താമിർ മിസൈലുകളുള്ള മിസൈൽ ലോഞ്ചർ എന്നിവയാണ് ഈ ഘടകങ്ങള്‍. 2011 മുതലാണ് ഇസ്രായേല്‍ അയണ്‍ ഡോം സിസ്റ്റം സുരക്ഷയ്ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയത്.
2006 ലെ ലെബനൻ സംഘർഷത്തിൽ, ഹിസ്ബുള്ള ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തുവിടുകയും ഹൈഫ ഉൾപ്പെടെ നിരവധി വടക്കൻ പ്രദേശങ്ങൾ ആക്രമിക്കപ്പെടുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ ആക്രമണമാണ് ഇസ്രായേലിനെ സ്വന്തം വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.
അയണ്‍ ഡോം പ്രവർത്തിക്കുന്നത് എങ്ങനെ
ഇസ്രയേലിലേക്ക് ഒരു റോക്കറ്റ് തൊടുത്തുവിടുമ്പോൾ, ഡിറ്റക്ഷൻ ആൻഡ് ട്രാക്കിംഗ് റഡാർ ഇത് കണ്ടെത്തി ആയുധ നിയന്ത്രണ സംവിധാനത്തിലേക്ക് വിവരങ്ങൾ കൈമാറുന്നു. ഇവിടെ നിന്നുംറോക്കറ്റിന്റെ പാത, വേഗത, പ്രതീക്ഷിക്കുന്ന ലക്ഷ്യം എന്നിവ മനസ്സിലാക്കും. റോക്കറ്റ് ഒരു ജനവാസ മേഖലയിലയേയോ തന്ത്രപ്രധാനമായ സ്ഥാപനത്തിലേക്കോ നയിക്കുകയാണെങ്കിൽ, ലോഞ്ചർ യാന്ത്രികമായി താമിർ മിസൈലിനെ തൊടുത്തുവിടുകയും റോക്കറ്റ് വായുവിൽ വെച്ച് നശിപ്പിക്കുകയും ചെയ്യും. ഇത്തരത്തില്‍ പത്തോളം അയേണ്‍ ഡോം സംവിധാനമാണ് ഇസ്രായേലിനുള്ളത്.
അയേള്‍ ഡോം സംവിധാനത്തിന് 90 ശതമാനം വിജയനിരക്ക് ഉണ്ടെന്നും ഇതുവരെ 2,000-ലധികം ഇന്റർസെപ്ഷനുകളുമുണ്ടെന്നാണ്
അയൺ ഡോം സിസ്റ്റത്തിന്റെ നിർമ്മാതാക്കളായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം അവകാശപ്പെടുന്നത്. ഈ സംവിധാനത്തിൽ ഒരു പിഴവ് കണ്ടെത്താൻ കുറേ വർഷങ്ങളായി ഹമാസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് ഒരു സാൽവോ റോക്കറ്റ് ആക്രമണം (കുറഞ്ഞ സമയത്തിനുള്ളിൽ ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപണം) ഉപയോഗിച്ച് സിസ്റ്റത്തെ കീഴടക്കുന്നത്.
ഹമാസിന്റെ വിജയം എവിടെ
എല്ലാ റോക്കറ്റുകളേയും പ്രതിരോധിക്കുന്നതിന് അയേണ്‍ ഡോമിന് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ട് ഹമാസ് ഇത്തവണത്തെ ആക്രമണത്തില്‍ മുന്‍ തൂക്കം നേടുകയായിരുന്നു. ഇത്തവണ വെറും 20 മിനിറ്റിനുള്ളിലാണ് 5000 റോക്കറ്റുകള്‍ ഹമാസ് വിക്ഷേപിച്ചത്. ഹമാസ് തങ്ങളുടെ ക്രൂഡ് റോക്കറ്റ് സാങ്കേതികവിദ്യ തുടർച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. വർഷങ്ങളായി ടെൽ അവീവ് ഉൾപ്പെടെയുള്ള ഇസ്രായേലിലെ പ്രധാന നഗരങ്ങളും ജറുസലേമും വരെ അതിന്റെ പരിധി വർദ്ധിപ്പിച്ചിട്ടുണ്ട്.
ഹമാസ് വിക്ഷേപിച്ച ഒരു റോക്കറ്റിന് അതിനെ തടയാൻ തൊടുത്ത താമിർ മിസൈലിനേക്കാൾ വില കുറവാണ്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം, അയൺ ഡോമിന്റെ മൂല്യവും വളരെ വലുതാണ്. ലക്ഷ്യങ്ങളെ നിർവീര്യമാക്കാനും ജീവൻ രക്ഷിക്കാനും ഇതിന് കഴിയുമെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടെങ്കിലും വീണ്ടും സംവിധാനം മെച്ചപ്പെടുത്തുകയാണ് ഇസ്രായേല്‍.
2012ൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ, ഗാസ മുനമ്പിൽ നിന്ന് സിവിലിയൻ, തന്ത്രപ്രധാന മേഖലകളിലേക്ക് തൊടുത്ത 400 റോക്കറ്റുകളിൽ 85 ശതമാനവും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. 2014-ലെ സംഘർഷത്തിനിടെ ഹമാസ് 4,500-ലധികം റോക്കറ്റുകൾ പല ദിവസങ്ങളിലായി തൊടുത്തുവിട്ടിരുന്നു. ഇതില്‍ 800-ലധികം എണ്ണത്തെ പ്രതിരോധിക്കുകയും 735 എണ്ണത്തെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications