മാറുന്ന സമവാക്യങ്ങൾ... അന്ന് അമേരിക്ക, ഇന്ന് ചൈന; പാകിസ്താനും താലിബാനും! കാലം മാത്രം മാറുന്നു, കളിമാറുന്നില്ല

അഫ്ഗാനിസ്ഥാനില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം പിടിച്ചപ്പോള്‍ അതില്‍ ഏറ്റവും അധികം വെറിപൂണ്ടത് അമേരിക്കയും പാക്‌സിതാനും ആയിരുന്നു. അയല്‍ രാജ്യമെന്ന ഭയം പാകിസ്താനുണ്ടായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി എന്നതായിരുന്നു അമേരിക്കയുടെ പ്രശ്‌നം. ഇതിന് പിറകെ സോവിയറ്റ് യൂണിയന്‍ സൈന്യം അഫ്ഗാനിലെത്തി കമ്യൂണിസ്റ്റ് സര്‍ക്കാരിന് വേണ്ടി നിലകൊള്ളുക കൂടി ചെയ്തപ്പോള്‍ അമേരിക്ക കൂടുതല്‍ വെറിപിടിച്ച അവസ്ഥയില്‍ ആയി.

പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

അഫ്ഗാനിസ്ഥാനില്‍ പിഡിപിഎ നയിച്ച കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആളും അര്‍ത്ഥവും ആയുധവും നല്‍കി സഹായിച്ചത് അമേരിക്ക ആയിരുന്നു. പാകിസ്താന്‍ വഴിയായിരുന്നു അമേരിക്കയുടെ നീക്കങ്ങളെല്ലാം. അക്കാലത്ത് അമേരിക്കയുടെ ഏറ്റവും വിശ്വസ്തരായിരുന്നു പാകിസ്താന്‍. ആഭ്യന്തര യുദ്ധത്തില്‍ സര്‍ക്കാരിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് സൈനിക പരിശീലനം വരെ അന്ന് നല്‍കിയിരുന്നു.

2

അഫ്ഗാന്‍ മുജാഹിദ്ദീനുകള്‍ എന്നറിയപ്പെട്ടിരുന്നു സര്‍ക്കാര്‍ വിരുദ്ധ പക്ഷം പ്രതിരോധ കക്ഷികള്‍ എന്നും അറിയപ്പെട്ടിരുന്നു. താലിബാന്‍ സ്ഥാപകനായ മുല്ല ഒമര്‍ ഈ സേനയുടെ ഭാഗമായിരുന്നു. അന്ന് അമേരിക്കയുടേയും പാകിസ്താന്റേയും പരിശീലനവും പണവും നേടിയ ആളായിരുന്നു മുല്ല ഒമര്‍. എന്നാല്‍, മുജഹിദ്ദീനുകളുമായി ഒത്തുപോകാന്‍ മുല്ല ഒമറിന് കഴിഞ്ഞില്ല.

3

അഫ്ഗാനിസ്ഥാനില്‍ താലിബാന് വേരോട്ടമുണ്ടാക്കാന്‍ ആകുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചതില്‍ അമേരിക്കയ്ക്കും പാകിസ്താനും വലിയ പങ്കുണ്ട്. താലിബാന്‍ തങ്ങള്‍ക്കൊരു ഭീഷണിയാകുമെന്ന സ്ഥിതി വന്നപ്പോള്‍ മാത്രമാണ് അവര്‍ക്കെതിരെ തിരിയാന്‍ അമേരിക്ക നിര്‍ബന്ധിതരായത്. ഒസാമ ബിന്‍ലാദന്‍ വിഷയത്തില്‍ താലിബാന്‍ തന്ത്രപരമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ അവരുടെ ഭരം 2001 ല്‍ അവസാനിക്കില്ലായിരുന്നു.

4

ഇപ്പോള്‍ അമേരിക്കയുടെ അഫ്ഗാന്‍ താത്പര്യങ്ങള്‍ എല്ലാം ഏറെക്കുറേ അവസാനിച്ചുകഴിഞ്ഞു. രണ്ട് പതിറ്റാണ്ടുകൊണ്ട് 90 ബില്യണ്‍ ഡോളറുകളും കുറച്ച് സൈനികരും ആണ് അമേരിക്കയുടെ നഷ്ടം. അല്‍ ഖ്വായ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന്‍ തണലാവില്ലെന്ന ഉറപ്പ് താലിബാനില്‍ നിന്നും വാങ്ങിയാണ് അമേരിക്കന്‍ സൈന്യം മടങ്ങിപ്പോകുന്നത്. അതും അഫ്ഗാന്‍ ജനതയെ വലിയ ഒരു ദുരന്തത്തിലേക്ക് തള്ളിയിട്ടുകൊണ്ട്.

5

പാകിസ്താനും അമേരിക്കയും തമ്മില്‍ കുറച്ച് കാലങ്ങളായി അത്ര നല്ല ബന്ധമല്ല. ഒസാമ ബിന്‍ ലാദന്‍ പാകിസ്താനില്‍ വച്ചാണ് അമേരിക്കന്‍ സീലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്നായിരുന്നു പാകിസ്താന്‍- അമേരിക്ക ബന്ധത്തില്‍ വിള്ളല്‍ വീണത്. ഇപ്പോള്‍ പാകിസ്താന്റെ ഏറ്റവും അടുത്ത ബന്ധം അമേരിക്കയല്ല, അയല്‍വാസികളും ലോകത്തിലെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനയാണ്.

6

താലിബാന്‍ എന്നും പാകിസ്താന് ഭീഷണിയാണ്. അതുകൊണ്ട് തന്നെ തലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കുമ്പോള്‍ തന്ത്രപരമായ നിലപാടാണ് പാകിസ്താന്‍ സ്വീകരിക്കുന്നത്. മുമ്പ് അമേരിക്കന്‍ സൈന്യം താലിബാന് പിന്തണ നല്‍കിയപ്പോള്‍, ഇപ്പോള്‍ ചൈന താലിബാനെ സ്വാഗതം ചെയ്തിരിക്കുകയാണ്. ലോകം ഇത് ഭീതിയോടെ ആണ് വീക്ഷിക്കുന്നത്.

7

ചൈനെ സംബന്ധിച്ചിടത്തോളം താലിബാന്‍ മറ്റൊരു വെല്ലുവിളിയാണ്. രാജ്യത്തെ ഉയ്ഗ്യൂര്‍ ന്യനപക്ഷത്തിന് താലിബാന്റെ പിന്തുണ ലഭിക്കുമോ എന്ന ആശങ്ക അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍, തങ്ങളുടെ ഭാഗത്ത് നിന്ന് ചൈനയ്ക്ക് മേല്‍ ഒരു തരത്തിലും ഉള്ള നീക്കങ്ങള്‍ ുണ്ടാവില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ചൈന തൃപ്തരായി. മാത്രമല്ല, തൊട്ട് അയല്‍ രാജ്യത്തെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിനും അവസാനമായിരിക്കുകയാണ്.

8

ആദ്യം താലിബാന്‍ ഉള്‍പ്പെടെയുള്ള വിഘടന ശക്തികള്‍ക്കും പിന്നീട് തങ്ങളാല്‍ സ്ഥാപിക്കപ്പെട്ട പാവ സര്‍ക്കാരുകള്‍ക്കും ആയി അമേരിക്ക കോടികള്‍ ചെലവിട്ടിരുന്നു. അതിന് സമാനമോ അതില്‍ കൂടുതലോ ആയ പദ്ധതികള്‍ ആണ് താലിബാന്‍ ഭരിക്കുന്ന ഈ കാലത്ത് ചൈനയുടെ മനസ്സിലെ പദ്ധതികള്‍. അത് തങ്ങള്‍ക്കും താലിബാനും ഒരുപോലെ ഗുണം ചെയ്യുമെന്നുംചൈന കരുതുന്നു.

9

താലിബാന്റെ ഏറ്റവും വലിയ ഇരകള്‍ പാകിസ്താനികളാണ്. പാക് താലിബാന്‍ അവിടെ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചതിന് പിറകെ പാകിസ്താനിലേക്കും താലിബാന്‍ യുദ്ധവുമായി എത്തുമോ എന്നതായിരുന്നു പാകിസ്താന്റെ ഭയം. അമേരിക്കക്കൊപ്പമാണ് ഇപ്പോഴും പാകിസ്താന്‍ എങ്കില്‍, അതിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. എന്നാല്‍ ചൈനയുമായുള്ള മികച്ച ബന്ധം. ഇത്തരമൊരു ആശങ്ക തന്നെ ഇല്ലാതാക്കുകയാണ്.

സാരിയില്‍ ക്യൂട്ട് ലുക്കുമായി അനുപമ പരമേശ്വരന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+