കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന്‍റെ വെടിയേറ്റ് വീണപ്പോഴും പിഞ്ചുമകളെ രക്ഷിച്ച് അമ്മ

  • By Meera Balan
Google Oneindia Malayalam News

ജോര്‍ജിയ: കാമുകന്റെ വെടിയേറ്റ് പിടഞ്ഞ് വീഴുമ്പോഴും സ്വന്തം മകളെ മരണത്തില്‍ നിന്ന് സംരക്ഷിച്ച ജോര്‍ജിയക്കാരിയായ അമ്മ പാശ്ചാത്യ മാധ്യമങ്ങളിലെ നായിക. ജോര്‍ജിയക്കാരിയായ ജെസ്സിക്ക അറെന്‍ഡാലേ (37)യാണ് മരണത്തിന് മുന്‍പും ധീരമായി തന്റെ ആറുമാസം പ്രായമുള്ള മകളെ രക്ഷിച്ചത്. കാമുകനില്‍ നിന്ന് കുഞ്ഞിന് വെടിയേല്‍ക്കാതിരിയ്ക്കാന്‍ തലയ്ക്ക് വെടിയേറ്റ ജെസ്സിക്ക കുഞ്ഞിനെ തന്റെ ശരീരത്തിനടിയില്‍ ഒളിപ്പിച്ചു.

മദ്യപിച്ച ശേഷമാണ് ജെസ്സീക്കയുടെ ഭര്‍ത്താവ് ആന്റണി ഡേവിസ് (30) കാമുകിയെയും ഈ ബന്ധത്തില്‍ തനിയ്ക്ക് പിറന്ന കുഞ്ഞിനെയും ആക്രമിയ്ക്കാന്‍ ശ്രമിച്ചത്. ബേസ്ബാള്‍ ബാറ്റ് കൊണ്ട് ഇയാള്‍ ജെസ്സീക്കയെ മര്‍ദ്ദിച്ചിരുന്നു. കുഞ്ഞിനെ മര്‍ദ്ദിയ്ക്കാതിരിയ്ക്കാന്‍ തന്റെ നെഞ്ചോട് ചേര്‍ത്ത് വീട്ടിയെ ടോയ്‌ലറ്റിനുള്ളില്‍ കയറി.

Jessica

എന്നാല്‍ നാവികനും ഇറാഖില്‍ ഉള്‍പ്പടെ സേവനം അനുഷ്ടിച്ചിട്ടുള്‌ല ഡേവിസിന് വാതില്‍ തുറക്കാന്‍ അധികസമം വേണ്ടി വന്നില്ല. വാതില്‍ തുറന്ന ഇയാള്‍ യുവതിയുടെ തലയില്‍ വെടിവച്ചു. ജെസസ്ീക്ക തന്റെ മകളെ തന്റെ ശരീരത്തിനടയിലാക്കി. ജീവന്‍ തന്നില്‍ നിന്ന് അകലുന്ന അവസാന നിമിഷത്തിലും കാമുകന്റെ കണ്ണില്‍ നിന്നും കുഞ്ഞിനെ രക്ഷിയ്ക്കാന്‍ അവര്‍ ശരീരം കുഞ്ഞിന് മുകളിലേയ്ക്കാക്കി.

തുടര്‍ന്ന് കാമുകനും ആത്മഹത്യ ചെയ്തു. പൊലീസെത്തി നോക്കുമ്പോള്‍ ജെസ്സീക്ക വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവരുടെ മൃതദേഹം മാറ്റുന്നതിനിടെയാണ് കമിഴ്ന്ന് കിടന്ന മൃതദേഹത്തിനിടയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തുന്നത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുഞ്ഞിനെ രക്ഷിയ്ക്കാന്‍ ജെസ്സീക്ക കാട്ടിയ ധൈര്യത്തെ ഡേവിസിന്റെ അമ്മയും അഭിനന്ദിച്ചു.

English summary
A woman in Georgia died saving her bay as her boyfriend shot her in the head last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X