പുതുവര്‍ഷ രാവില്‍ കത്തിയത് 1400 കാറുകള്‍

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: ബ്രിട്ടനിലെ ലിവര്‍പൂളില്‍ കാര്‍ പാര്‍ക്കിങ് സ്ഥലത്തുണ്ടായ തീപ്പിടുത്തത്തില്‍ നശിച്ചത് 1400 കാറുകള്‍. പുതുവര്‍ഷ രാവിലാണ് ഇക്കോ അരീനയോട് ചേര്‍ന്ന കാര്‍ പാര്‍ക്കിങ് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു.

Image

1600 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള കെട്ടിടമാണിത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു കാറില്‍ നിന്ന് തീയുണ്ടാകുകയും മറ്റു കാറുകളിലേക്ക് അതിവേഗം പടരുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിന്റെ മൂന്നാം നിലയിലുണ്ടായിരുന്ന കാറില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് മേയര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ആദ്യത്തെ നിലയില്‍ കുതിര പ്രദര്‍ശനം നടക്കുന്നുണ്ടായിരുന്നു. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കുതിരകളെയെല്ലാം തിടുക്കത്തില്‍ മാറ്റി.

സമീപ കെട്ടിടത്തിലുണ്ടായിരുന്നവരെയും ഒഴിപ്പിച്ചു. തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ കുതിയ പ്രദര്‍ശനം റദ്ദാക്കി. ദുരൂഹതയൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ആര്‍ക്കും കാര്യമായ പരിക്കില്ല. തിടുക്കത്തില്‍ ഒഴിപ്പിക്കുമ്പോള്‍ സംഭവിച്ച നിസാര പരിക്കുകളേ ഉള്ളൂവെന്നും മേയര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Huge Blaze in London: Destroy 1400 vehicles

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്