മനുഷ്യക്കടത്ത്;സൗദിരാജകുമാരിയ്ക്കെതിരായ കേസ് തള്ളി

42 കാരിയായ മിഷായേല്‍ അലയ്ബാനെതിരെ അവരുടെ വീട്ട് ജോലിക്കാരിയായിരുന്ന കെനിയന്‍ യുവതിയാണ് പരാതി നല്‍കിയത്. പറഞ്ഞുറപ്പിച്ച ശമ്പളത്തെക്കാള്‍ കുറഞ്ഞ വേതനത്തില്‍ അധിക സമയം ജോലിചെയ്യിപ്പിച്ചുവെന്നും സൗദിയില്‍ വച്ച് തന്റെ പാസ്‌പോര്‍ട്ട് തട്ടിയെടുത്തുവെന്നുമാണ് 30 കാരിയായ കെനിയന്‍ യുവതി പൊലീസിനോട് പറഞ്ഞത്.
അഞ്ച് മില്ല്യണ്‍ ഡോളറിന് അലയ്ബാന് ജാമ്യം അനുവദിച്ചിരുന്നു. രാജ്യം വിട്ട് പോകരുതെന്ന് ഇവരോട് നിര്‍ദ്ദേശിച്ചിരുന്നു. കേസ് തള്ളിയതോടെ ഇവരുടെ പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കി. കെനിയന്‍ യുവതിയെക്കൊണ്ട് തുച്ഛമായ വേതനത്തിന് (220 ഡോളര്‍) അടിമപ്പണിചെയ്യിക്കുകയായിരുന്നു രാജകുമാരിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
പന്ത്രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിയ്ക്കാവുന്ന കേസില്‍ നിന്നാണ് മതിയായ തെളിവുകള്‍ ഇല്ലാത്തതിന്റെ അടിസ്ഥാനത്തില്‍ രാജകുമാരിയെ കുറ്റവിമുക്തയാക്കുന്നത്. സൗദി രാജകുമാരന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ നസറിന്റെ ഭാര്യാണ് അലയ്ബാന്‍. കുറ്റവിമുക്തയാക്കപ്പെട്ട വാര്‍ത്ത പുഞ്ചിരിയോടെയാണ് അലയ്ബാന്‍ വരവേറ്റത്.












Click it and Unblock the Notifications