Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹഷ് മണി കേസിൽ ട്രംപ് കുറ്റക്കാരൻ; തടവുമില്ല പിഴയുമില്ല, ശിക്ഷ ഒഴിവാക്കാനുള്ള കാരണം അറിയാം..

വാഷിം​ഗ്ടൺ: പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതര ബന്ധം മറച്ച് വെയ്ക്കാൻ പണം നൽകിയെന്ന ഹഷ് മണി കേസിൽ നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാൾ ട്രംപ് കുറ്റക്കാരനാണെന്ന ന്യൂയോർക്ക് ജ്യൂറിയുടെ വിധി ശരി വെച്ച് ന്യൂയോർക്ക് കോടതി. ഔപചാരികമായി വിധി പ്രസ്താവം നടത്തിയെങ്കിലും ജഡ്ജി ജുവാൻ മെർച്ചൻ ട്രംപിനെതിരെയുള്ള ശിക്ഷ വിധിക്കുന്നത് ഒഴിവാക്കി.

കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചെങ്കിലും ജയിൽശിക്ഷയോ പിഴയോ നേരിടേണ്ടി വരില്ലെന്നാണ് വിവരം. നിയുക്ത പ്രസിഡന്റ് ആയിതിനാൽ നിയമം അനുവദിക്കുന്ന പ്രത്യേക പരിരക്ഷ ലഭിക്കുന്നത് കൊണ്ടാണ് ശിക്ഷ ഒഴിവായത്.

trump

ട്രംപിനെതിരെ 34 കുറ്റങ്ങളാണ് ചുമത്തിയത്. രണ്ട് മാസത്തോശം വിചാരണ നടന്നിരുന്നു. എല്ലാ കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി.

4 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിൽ ആണ് ട്രംപിനെ വെറുതെ വിട്ടത്. ഹഷ് മണി കേസിൽ വിധി പറയുന്നത് നിർത്തി വെയ്ക്കണം എന്ന് ആവശ്യപ്പെട്ട് ട്രംപ് നൽകിയ അപേക്ഷ യു എസ് കോടതി തള്ളിയിരുന്നു.

പിന്നാലെയാണ് ന്യൂയോർക്ക് കോടതി ട്രംപിന്റെ ശിക്ഷാ വിധി പ്രഖ്യാപിച്ചത്. ഫ്ലോറിഡയിലെ തന്റെ സ്വകാര്യ വസതിയിൽ നിന്ന് വെർച്വലിയാണ് ട്രംപ് ഹാജരായത്. മുൻ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ ട്രംപിന് ശിക്ഷ വിധിക്കാൻ താല്പര്യമില്ലെന്ന് ന്യൂയോർക്ക് കോടതി പറഞ്ഞിരുന്നു.

ഹഷ് മണി കേസ്:

ഡൊണാൾഡ് ട്രംപുമായി ഉണ്ടായ ബന്ധത്തെക്കുറിച്ച് സ്റ്റോമി കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഈ ബന്ധം മറച്ച് വെയ്ക്കാൻ ട്രംപ് 1. 30 ലക്ഷം ഡോളർ നൽകിയെന്നും ബിസിനസ് രേഖകളിൽ കൃത്രിമം വരുത്തി എന്നുമാണ് കേസ്. 2016 ൽ പ്രസിഡന്റ് തിരഞ്ഞെെടുപ്പിൽ മത്സരിക്കുമ്പോഴാണ് പണം നൽകിയത്.

2006 ൽ ​ഗോൾഫ് മത്സര വേദിയിൽ വെച്ചാണ് ട്രംപിന് കണ്ടതെന്ന് സ്റ്റോമി പറഞ്ഞിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസിലായിരുന്നു ട്രംപ് അന്ന്. ഓർമ്മക്കുറിപ്പുകൾ പുസ്തകമാക്കി ഇറക്കാകിരിക്കാനാണ് 1. 30 ലക്ഷം ഡോളർ‌ നൽകിയതെന്ന് സ്റ്റോമി കോടതിയിൽ പറഞ്ഞു.
അതേ സമയം ഈ കേസും കാര്യങ്ങളും തിരഞ്ഞെടുപ്പിൽ ട്രംപിനെ ബാധിച്ചില്ല. വൻ വിജയമാണ് സ്വന്തമാക്കിയത്. ജനുവരി 20 ന് ആയിരിക്കും ട്രംപ് യു എസ് പ്രസിഡന്റായി സത്യപ്രതിഞ്ജ ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+