നിലവിലെ സ്ഥിതി ഭയാനകം; ഇന്ത്യയുടെ സൈനിക സഹായം ഭാവിയില്‍ പ്രതീക്ഷിക്കുന്നെന്ന് അഫ്ഗാനിസ്ഥാന്‍
ദില്ലി: താലിബാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഭാവിയില്‍ അഫ്ഗാനിസ്ഥാന്‍ഡ ഇന്ത്യയുടെ സൈനിക സഹായം പ്രതീക്ഷിക്കുന്നെന്ന് അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാന്‍ അംബാസഡര്‍ ഫരീദ് മുമുന്ദ്‌സെയാണ് ഇന്ത്യയുടെ സൈനിക സഹായം പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യയുടെ സൈനിക സംഘത്തെ നേരിട്ട് അയയ്ക്കുന്ന സഹായമല്ല അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷിക്കുന്നതെന്നും മറിച്ച് പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയവയാണെന്നും അദ്ദേഹം അറിയിച്ചു.
Recommended Video

ഓഗസ്റ്റ് അവസാനത്തോടെ യുഎസ് രണ്ട് ദശാബ്ദക്കാലം നിലനിര്‍ത്തിയിരുന്ന സൈന്യത്തെ പിന്‍വലിക്കാനിരിക്കെ, താലിബാന്‍, അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റ് പ്രതിനിധികള്‍ രാജ്യത്തിന്മേല്‍ നിയന്ത്രണം വര്‍ദ്ധിപ്പിക്കുന്നതിനിടയില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി ഭായനകാണെന്ന് വ്യക്തമാക്കിയ ഫരീദ് മുമുന്ദ്‌സെ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഇപ്പോള്‍ പോരാട്ടത്തിലാണെന്ന് പറഞ്ഞു. 376 ജില്ലകളില്‍ 150ലും അഫ്ഗാന്‍ സേന താലിബാനുമായി പോരാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് അവിടെ നിന്ന് പാലായനം ചെയ്തിരിക്കുന്നത്. നാലായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഫരിയാബ് പ്രാവിശ്യയില്‍ 22 സര്‍ക്കാര്‍ സൈനികരെ താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തിെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന സഹായത്തെ പറ്റിയും അദ്ദേഹം പറഞ്ഞു. സൈനിക പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും അടക്കം ഇന്ത്യ തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും ഫരീദ് മുമുന്ദ്‌സെ വ്യക്തമാക്കി.












Click it and Unblock the Notifications