കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ പിടിവിട്ട് പറക്കുന്നു; ശരിവച്ച് ഐഎംഎഫ്, തളരാതെ വന്‍ കുതിപ്പ്!! അമീറിന്റെ തന്ത്രങ്ങളുടെ വിജയം

Google Oneindia Malayalam News

ദോഹ: ഖത്തര്‍ സാമ്പത്തിക വളര്‍ച്ചയില്‍ നടത്തുന്നത് വന്‍ കുതിപ്പ്. അന്താരഷ്ട്ര നാണയ നിധി (ഐഎംഎഫ്) നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഖത്തര്‍ ഭരണകൂടത്തിന്റെ പരിശ്രമ ഫലം. ഈ വര്‍ഷം ഖത്തര്‍ 2.4 ശതമാനം വളര്‍ച്ച നേടുമെന്ന് ഐഎംഎഫ് പറയുന്നു. ഖത്തറിന്റെ സാമ്പത്തിക കുതിപ്പിന് പ്രധാന തടസമായി നിന്നത് സൗദി സഖ്യത്തിന്റെ ഉപരോധമായിരുന്നു.

കഴിഞ്ഞ വര്‍ഷം പകുതിയില്‍ ചുമത്തിയ ഉപരോധത്തില്‍ ഖത്തറിന് നേരിയ തിരിച്ചടിയുമുണ്ടായി. എന്നാല്‍ പിന്നീട് സംഭവിച്ചത് വന്‍ മാറ്റങ്ങള്‍. ഖത്തര്‍ അടുത്ത വര്‍ഷവും സാമ്പത്തിക രംഗത്ത് വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് പറയുന്നത്. ഒട്ടേറെ തൊഴിലവസരങ്ങള്‍ ഖത്തറില്‍ വരുമെന്ന സൂചനാണിത്. വിശദാംശങ്ങള്‍ ഇങ്ങനെ...

2017ല്‍ സംഭവിച്ചത്

2017ല്‍ സംഭവിച്ചത്

2017ല്‍ ഖത്തറിന്റെ വളര്‍ച്ചയില്‍ നേരിയ മങ്ങലുണ്ടായിരുന്നു. 1.6 ശതമാനം വളര്‍ച്ചയാണ് ജിഡിപിയിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്. ഇതുമൂലമുണ്ടായ മങ്ങലായിരുന്നു അന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ വന്‍ കുതിപ്പാണ് ഖത്തര്‍ നടത്തുന്നതെന്ന് ഐഎംഎഫ് പറയുന്നു.

വളര്‍ച്ച 2.4 ശതമാനം

വളര്‍ച്ച 2.4 ശതമാനം

ഈ വര്‍ഷം ഖത്തറിന്റെ ജിഡിപി വളര്‍ച്ച 2.4 ശതമാനം ആകുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. എണ്ണ-പ്രകൃതി വാതക വിലയിലുണ്ടായ വളര്‍ച്ചയാണ് ഖത്തറിന് ഗുണമായത്. ഖത്തറിലേക്ക് പുതിയ നിക്ഷേപകരെ കൊണ്ടുവരാന്‍ ഭരണകൂടത്തിന് സാധിച്ചതും നേട്ടമായെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തുന്നു.

ഒട്ടേറെ പദ്ധതികള്‍

ഒട്ടേറെ പദ്ധതികള്‍

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഖത്തര്‍ ഭരണകൂടം ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കിയത്. നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. പുതിയ സംരംഭം തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി. രാജ്യത്തേക്ക് വിദേശികളെ ആകര്‍ഷിക്കുന്നതിന് വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തിയതും ഖത്തര്‍ ആകര്‍ഷക രാജ്യമായി മാറാന്‍ കാരണമായി.

രണ്ട് വഴികളും അടഞ്ഞു

രണ്ട് വഴികളും അടഞ്ഞു

ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഖത്തര്‍ അല്‍പ്പം പ്രതിസന്ധിയിലായിരുന്നു. സൗദിയിലെ കരാതിര്‍ത്തി വഴിയും യുഎഇ തുറമുഖം വഴിയുമാണ് ഖത്തറിലേക്ക് ചരക്കുകള്‍ എത്തിയിരുന്നത്. ഉപരോധത്തോടെ ഈ രണ്ട് വഴികളും അടഞ്ഞു. തുടര്‍ന്നാണ് പുതിയ വഴികള്‍ ഖത്തര്‍ തേടിയത്. തുര്‍ക്കിയും ഇറാനും ഒമാനും സഹകരിച്ചതോടെ ഖത്തര്‍ അതിവേഗം വളര്‍ച്ച തിരിച്ചുപിടിക്കുകയായിരുന്നു.

എണ്ണവിലയില്‍ വന്‍ ഉയര്‍ച്ച

എണ്ണവിലയില്‍ വന്‍ ഉയര്‍ച്ച

എണ്ണവിലയില്‍ വന്‍ ഉയര്‍ച്ച വന്നത് ഈ സാഹചര്യത്തില്‍ ഖത്തറിന് നേട്ടമായി. സ്വാഭാവികമായും പ്രകൃതി വാതകത്തിനും വില വര്‍ധിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ വാതകം കൈവശം വെക്കുന്ന രാജ്യമാണ് ഖത്തര്‍. ആഗോള വിപണയില്‍ വില വര്‍ധിച്ചതോടെ ഖത്തറിന്റെ കയറ്റുമതി ലാഭകരമാകുകയും ചെയ്തു.

സ്വന്തമായി ഖത്തര്‍ ഒരുക്കുന്നു

സ്വന്തമായി ഖത്തര്‍ ഒരുക്കുന്നു

പാലുല്‍പ്പന്നങ്ങള്‍ സ്വന്തമായി ഖത്തര്‍ ഒരുക്കുകയാണിപ്പോള്‍. വിദേശത്ത് നിന്ന് പശുക്കളെ ഇറക്കി. കൂടാതെ രാജ്യത്തെ കൃഷി കൂടുതല്‍ പ്രോല്‍സാഹിപ്പിച്ചു. യൂറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നും നേരിട്ട് ഇറക്കുമതി തുടങ്ങി. ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളുമായി വരെ അടുത്ത സഹകരണം ഖത്തര്‍ ഭരണകൂടം ഉറപ്പാക്കിയതും നേട്ടമായി.

ഇനിയും വര്‍ധിക്കും

ഇനിയും വര്‍ധിക്കും

ഖത്തറിന്റെ ജിഡിപിയില്‍ ഇനിയും വര്‍ധന വരാനാണ് സാധ്യതയെന്ന് ഐഎംഎഫ് പറയുന്നു. അടുത്ത വര്‍ഷം 3.1 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രവചിക്കുന്നത്. മാത്രമല്ല, വിദേശ നാണയ കരുതല്‍ സംഭരണം 3600 കോടി ഡോളറായി ഉയരാനും സാധ്യതയുണ്ടെന്ന് ഐഎംഎഫ് പറയുന്നു.

വാറ്റ് നടപ്പാക്കണം

വാറ്റ് നടപ്പാക്കണം

ഖത്തറിലെ സാമ്പത്തിക സാഹചര്യം ഒരു രാജ്യത്തിന് വളരാന്‍ വേണ്ട എല്ലാ വഴികളിലുമാണ് സഞ്ചരിക്കുന്നത്. വാറ്റ് ഖത്തര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. അടുത്ത വര്‍ഷം അവസാനത്തിലോ 2020ന്റെ തുടക്കത്തിലോ വാറ്റ് ഖത്തര്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎംഎഫ് പ്രസ്താവനയില്‍ പറയുന്നു.

മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങള്‍

ഉപരോധ പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ നടപ്പാക്കിയ എല്ലാ പദ്ധതികളും വിജയം കണ്ടു. ഭരണകൂടത്തിന്റെ മികച്ച പ്രവര്‍ത്തനമാണ് ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം കണ്ടത്. വാണിജ്യ മേഖലയിലെ ഉദാരവല്‍ക്കരണം, നിക്ഷേപങ്ങളുടെ വൈവിധ്യവല്‍ക്കരണം, നയരൂപീകരണം എന്നിവയാണ് ഖത്തറില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും ഐഎംഎഫ് പറയുന്നു.

സൗദി ഭരണകൂടം ജാഗ്രതയോടെ; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം, മരണം 30 ആയി!! 4000 പേരെ ഒഴിപ്പിച്ചു സൗദി ഭരണകൂടം ജാഗ്രതയോടെ; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം, മരണം 30 ആയി!! 4000 പേരെ ഒഴിപ്പിച്ചു

English summary
IMF expects Qatar GDP growth to rise to 2.4 percent in 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X