ഇറക്കുമതി തീരുവ കുറച്ചു, ഇനി സ്വര്‍ണം ഒഴുകിയെത്തും, വില കുറയും? ; ഇന്ത്യ-യുഎഇ കരാറിലൂടെ വമ്പന്‍ മാറ്റം
ദുബായ്: വ്യാപാര രംഗത്ത് വളരെ നാളായി ഇന്ത്യയും യുഎഇയും അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണ വിപണികളില്‍ ഒന്നാണ് ഇന്ത്യ. 90 ശതമാനം സ്വര്‍ണവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. യുഎഇയും സ്വിറ്റ്‌സര്‍ലന്റുമാണ് ഇന്ത്യ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ആശ്രയിക്കുന്ന രാജ്യങ്ങള്‍. അടുത്തിടെ ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) നിലവില്‍ വന്നിരുന്നു.
ഇതിന്റെ ഭാഗമായ ഉഭയകക്ഷി വ്യാപാരം വന്‍തോതില്‍ കുതിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയും യു എ ഇയും ആരംഭിച്ച ഈ ഉഭയകക്ഷി വ്യാപാരത്തിലൂടെ വന്‍തോതില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ പോവുകയാണ്. അതിനായി വിപുലമായ നീക്കങ്ങള്‍ ആണ് ഇരുരാജ്യങ്ങളും നടത്തുന്നത്. യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചേക്കാമെന്നിരിക്കെ 2027 സാമ്പത്തിക വര്‍ഷത്തോടെ യുഎഇയിലേക്കുള്ള കയറ്റുമതി 50 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇരു രാജ്യങ്ങളും പരസ്പര കയറ്റുമതി താല്‍പ്പര്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഇളവുകള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് സീറോ ഡ്യൂട്ടി മാര്‍ക്കറ്റ് ആക്സസ് കൂടാതെ (യുഎഇയില്‍ നിലവിലെ ഡ്യൂട്ടി 58 ആണ്) മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപാരത്തിന്റെ 99 ശതമാനം വരുന്ന താരിഫ് ലൈനുകളുടെ 97 ശതമാനത്തിനും യുഎഇ താരിഫ് ഇളവുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിന് ശേഷം സ്വര്‍ണ്ണത്തിനായുള്ള താരിഫ് റേറ്റ് ക്വാട്ട 2022-23ല്‍ 110 മില്യണ്‍ ടണ്ണില്‍ നിന്ന് 2023-24-ല്‍ 140 മില്യണ്‍ ടണ്‍ ആയി വര്‍ധിച്ചു. 5 വര്‍ഷത്തിനുള്ളില്‍ ഇത് ക്രമേണ പരമാവധി 200 മില്യണ്‍ ടണ്ണിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയില്‍ നിന്നും സ്വര്‍ണ്ണം ഇറക്കുമതിക്ക് 15 ശതമാനമായിരുന്നു നിലവിലെ ഇറക്കുമതി തീരുവ. എന്നാല്‍ യുഎഇയുമായി ഒപ്പുവെച്ച പ്രത്യേക കരാര്‍ പ്രകാരം ഇനി 14 ശതമാനം ഇറക്കുമതി തീരുവ നല്‍കിയാല്‍ മതി.
യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ മൊത്തത്തിലുള്ള മൂല്യത്തില്‍ 11.2 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഇത് 31 ബില്യണ്‍ ഡോളറായിരുന്നു. സെപ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടുന്ന ഗോള്‍ഡ് താരിഫ് റേറ്റ് ക്വാട്ടയ്ക്കുള്ള പുതിയ അപേക്ഷകള്‍ ക്ഷണിക്കുന്നതിന് ഒരു പുതിയ വിന്‍ഡോ തുറക്കാന്‍ ഡിജിഎഫ്ടി കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു.
Vastu Tips: ഉപ്പ് കൊണ്ടുവരും വീട്ടില്‍ സമ്പത്തും സമൃദ്ധിയും.. എങ്ങനെയെന്നോ..?
പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പുതിയതും പഴയതുമായ എല്ലാ അപേക്ഷകര്‍ക്കും ഗോള്‍ഡ് താരിഫ് റേറ്റ് ക്വാട്ട അനുവദിക്കുന്നതാണ്. 40 ലക്ഷം വരെ വിറ്റുവരവുള്ള ചെറുകിട ജ്വല്ലറിക്കാര്‍ക്കും സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാന്‍ സാധിക്കുന്ന നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നുണ്ട് എന്നാണ് വിവരം.ഇന്ത്യ പ്രതിവര്‍ഷം 800-900 ടണ്‍ സ്വര്‍ണ്ണമാണ് ഇറക്കുമതി ചെയ്യുന്നത്.












Click it and Unblock the Notifications