പാകിസ്താനില്‍ ചര്‍ച്ച ഭീകരവാദവും ട്രംപുമല്ല; ഇമ്രാന്‍ ഖാന്റെ മൂന്നാം കല്യാണം!!

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താന്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു, മുംബൈ ആക്രമണ കേസിലെ പ്രതി ഹാഫിസ് സഈദിന് വേണ്ട പിന്തുണ നല്‍കുന്നു, കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരേ ആക്രമണം നടത്തുന്നു... ഇതെല്ലാം പുറത്തുള്ള ചര്‍ച്ച. എന്നാല്‍ എന്താണ് പാകിസ്താന്‍ രണ്ടുദിവസമായി ചര്‍ച്ച ചെയ്യുന്നത്. പാകിസ്താന്‍ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്ത പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്റെ മൂന്നാം കല്യാണമായിരുന്നു. അതിലെന്താണ് ഇത്രവലിയ വാര്‍ത്തയെന്ന് അദ്ദേഹത്തിന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിക്കാര്‍ ചോദിക്കുന്നു. ഒടുവില്‍ ഇമ്രാന്‍ ഖാന്റെ വാക്താവും അതേ ചോദ്യം ഉന്നയിച്ചു. ഈ വാര്‍ത്തയില്‍ വല്ല കാര്യമുണ്ടോ? ഉണ്ടെന്ന് വായനക്കാര്‍ പറയുന്നു. പുറത്തുവന്ന വാര്‍ത്ത ഇങ്ങനെ...

മൂന്നാം കല്യാണം

മൂന്നാം കല്യാണം

ഇമ്രാന്‍ ഖാന്‍ മൂന്നാം കല്യാണത്തിന് ഒരുങ്ങുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. കല്യാണം കഴിഞ്ഞെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ക്കിടെ ഇമ്രാന്‍ ഖാന്റെ വിശദീകരണവുമെത്തി.

ആലോചന തുടങ്ങി

ആലോചന തുടങ്ങി

വിവാഹത്തെ കുറിച്ച് ആലോചന തുടങ്ങിയിട്ടുണ്ടെന്ന് ഇമ്രാന്‍ഖാന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ബുശ്‌റ മനേക എന്ന സ്ത്രീയെ വിവാഹം ചെയ്യാനാണ് ആലോചിക്കുന്നത്. ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നുവെന്നും പ്രസ്താവനയില്‍ വിശദമാക്കി.

അനുചിതം

അനുചിതം

എന്നാല്‍ എന്തിനാണ് ഇതൊരു പൊതുവിഷയമാക്കിയതെന്ന ചോദ്യവും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ ചോദിക്കുന്നു. വിവാഹം സ്വകാര്യ വിഷയമാണ്. വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീ പൊതുരംഗത്ത് ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത വ്യക്തിയാണ്. ഈ സാഹചര്യത്തില്‍ അനുചിതമായ ചര്‍ച്ചയാണ് നടക്കുന്നതെന്നും തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു.

മറ്റു ചില കാര്യങ്ങള്‍

മറ്റു ചില കാര്യങ്ങള്‍

ബുശ്‌റയുമായുള്ള വിവാഹത്തിന് ഇമ്രാന്‍ ഖാന്‍ തയ്യാറായെന്നത് സത്യമാണ്. കുടുംബവുമായും മക്കളുമായും ചര്‍ച്ച ചെയ്ത ശേഷം മറുപടി തരാമെന്നാണ് ബുശ്‌റ പറഞ്ഞിട്ടുള്ളത്. ബുശ്‌റയുടെ അന്തിമ തീരുമാനത്തിന് അനുസരിച്ചായിരിക്കും ഭാവി കാര്യങ്ങള്‍ തീരുമാനിക്കുക. എന്നാല്‍ വാര്‍ത്തകളില്‍ നിറഞ്ഞത് മറ്റു ചില കാര്യങ്ങളാണ്.

 വധുവിനെ കുറിച്ച്

വധുവിനെ കുറിച്ച്

ബുശ്‌റക്ക് 40 വയസായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനായ ഖവാര്‍ ഫരീദ് മനേകയെ ആണ് ബുശ്‌റ നേരത്തെ വിവാഹം ചെയ്തിരുന്നത്. ഇസ്ലാമാബാദിലെ പ്രമുഖ ഉദ്യോഗസ്ഥനായിരുന്നു ഖവാര്‍ ഫരീദ്.

പുതിയ ജീവിതം

പുതിയ ജീവിതം

തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനായ ഇമ്രാന്‍ ഖാന്‍ 2018 ജനുവരി ഒന്ന് മുതല്‍ പുതിയ ജീവിതം തുടങ്ങുന്നുവെന്നാണ് ദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ലാഹോറില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം ഭീകരവിരുദ്ധ കോടതിയില്‍ ഹാജരാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ റിപ്പോര്‍ട്ടുകള്‍ തന്നെയാണ് മറ്റു മാധ്യമങ്ങളും നല്‍കിയത്.

ആത്മീയ ചികില്‍സക

ആത്മീയ ചികില്‍സക

ബുശ്‌റയെ ഇമ്രാന്‍ ഖാന്‍ ആദ്യം കാണുന്നത് ഒരു ആത്മീയ ചികില്‍സയുടെ ഭാഗമായിട്ടാണ്. ഇവര്‍ ഇത്തരം ചികില്‍സ നടത്തുന്ന സ്ത്രീയാണ്. രാഷ്ട്രീയ നീക്കങ്ങളില്‍ ഉപദേശം തേടിയാണ് ഇമ്രാന്‍ ബുശ്‌റയെ സമീപിച്ചിരുന്നത്. ഇത് ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹമാണ്. 1995ലാണ് ഇമ്രാന്‍ ആദ്യ വിവാഹം ചെയ്തത്. ജെമീമ ഗോള്‍ഡ്‌സ്മിത്താണ് ആദ്യ ഭാര്യ.

 ടിവി അവതാരക

ടിവി അവതാരക

ഒമ്പതു വര്‍ഷത്തിന് ശേഷം 2004ല്‍ ജമീമയുമായുള്ള വിവാഹ ബന്ധം ഒഴിഞ്ഞു. പിന്നീട് ടിവി അവതാരകയായ റിഹാമിനെ വിവാഹം ചെയ്തു. പത്ത് മാസം മാത്രമേ ഈ ബന്ധം നിലനിന്നുള്ളൂ. 2015ലാണ് റിഹാമുമായുള്ള വിവാഹം നടന്നതെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നിക്കാഹ് 2014 നവംബറില്‍ തന്നെ നടന്നിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Imran Khan Confirms Proposing to Faith Healer, Denies Secret Wedding

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്