ഇമ്രാന്‍ ഖാന്‍ പാകിസ്താനിലെ ഗാന്ധിജിയോ...
ഇസ്ലാമാബാദ്: ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരെ തുരത്താന്‍ ഗാന്ധിജി പണ്ട് നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തു. എന്തായാലും സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പഴയ ഇന്ത്യ രണ്ടായി. ഒരു ഭാഗം പാകിസ്താനായി.
ഇപ്പോഴിതാ പാകിസ്താനിലും നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയിരിക്കുന്നു. ആഹ്വാനം ചെയ്തിരിക്കുന്നത് മറ്റാരുമല്ല, പഴയ ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹ്‌റീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവും ആയ ഇമ്രാന്‍ ഖാന്‍ തന്നെ.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കുക എന്നതാണ് ലക്ഷ്യം. ഇനി മുതല്‍ നികുതി അടക്കേണ്ടെന്നും വൈദ്യുതി ബില്ലും, പാചകവാതക ബില്ലും അടക്കേണ്ടതില്ലെന്നും ഇമ്രാന്‍ ഖാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
എന്നാല്‍ പാകിസ്താനിലെ ആഭ്യന്ത്ര പ്രശ്‌നം ഇന്ത്യ-പാക് യുദ്ധത്തിലേക്ക് നയിക്കുമോ എന്നാണ് ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹം സംശയിക്കുന്നത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ നവാസ് ഷെരീഫിന്റെ മുന്നിലുള്ള പോംവഴി അത് മാത്രമാണ്. അതിര്‍ത്തില്‍ ഇപ്പോള്‍ പാകിസ്താന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഇതിന്റെ സൂചനയാണെന്നും സംശയിക്കപ്പെടുന്നുണ്ട്.
പാകിസ്താനിലെ പ്രതിപക്ഷ നേതാവാണ് ഇമ്രാന്‍ ഖാന്‍. നവാസ് ഷെരീഫിന്റെ കീഴില്‍ രാജ്യം ബിസിനസ്സുകാരുടെ ഭരണത്തിലായിപ്പെയന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. താന്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഒരു മാര്‍ച്ച് നടത്തിയാല്‍ പോലീസ് അതിനെ തയും. അതോടെ കുറേ പോലീസുകാര്‍ കൊല്ലപ്പെടും. അത് താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
രണ്ട് ദിവസത്തെ സമയമാണ് ഇമ്രാന്‍ഖാന്‍ നവാസ് ഷെരീഫിന് നല്‍കിയിട്ടുള്ളത്. അക്രമാസക്തരായ ജനക്കൂട്ടത്തെ അതിനപ്പുറം തനിക്ക് തടഞ്ഞ് നിര്‍ത്താനാവില്ലെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. രണ്ട് ദിവസത്തെ സമയമാണ് രാജി വക്കാനായി നവാസ് ഷെരീഫിന് ഇസ്ലാമിക പണ്ഡിതനായ തപീരുള്‍ ഖുദ്രി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications