
കുഞ്ഞുങ്ങൾക്ക് ജോലി വാഗ്ദാനവുമായി ജപ്പാൻ, ശമ്പളം നാപ്കിനും പാലും
കൗതുക കരമായ വാർത്തകൾ കൊണ്ട് എപ്പോഴും ശ്രദ്ധ ആകർഷിക്കുന്ന രാജ്യമാണ് ജപ്പൻ. പലപ്പോഴും രസകരമായ വാർത്തകൾ രാജ്യത്ത് നിന്ന് കേൾക്കാറുണ്ട്. ഇപ്പോഴിത കുഞ്ഞുങ്ങൾക്ക് ജോലി വാഗദാനം ചെയ്താണ് ജപ്പാൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.കാര്യം തമാശയാണന്ന് തെറ്റിദ്ധരിക്കേണ്ട.
നല്ലൊന്നാന്തരം ജോലിയാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ശബളമായി നൽകുന്നത് പാലും നാപ്കിനും.30 ഓളം കുഞ്ഞുങ്ങൾ ഇപ്പോൾ തന്നെ ജോലിക്കാരായി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾസതേൺ ജപ്പാനിലെ ഒരു നഴ്സിംഗ് ഹോമിലേക്കാണ് നാലുവയസ്സുവരെയുള്ള കുട്ടികളെ ജോലിക്കാരായി എടുക്കുന്നത്.
നഴ്സിംഗ് ഹോമിലെ പ്രായമായ അന്തേവാസികൾക്കൊപ്പം സമയം ചിലവഴിക്കണം എന്നതാണ് കുഞ്ഞുങ്ങളുടെ ജോലി.ചിരിച്ചും കളിച്ചും അപ്പൂപ്പൻമാർക്കും അമ്മൂമാർക്കും ഒപ്പം സന്തോഷമായിരിക്കുക എന്നത് മാത്രം ചെയ്താൽ മതി.കുറച്ച് ഗംഭീര ഓഫറുകളും കുഞ്ഞ് ജോലിക്കാർക്ക് സർക്കാർ നൽകുന്നുണ്ട്. മൂഡിന് അനുസരിച്ച് മാത്രം ജോലി ചെയ്താൽ മതി. വിശക്കുമ്പോൾ ഭക്ഷണം കഴിയ്ക്കാം ഉറക്കം വരുമ്പോൾ ഉറങ്ങാം. ഒരു പ്രശ്നവുമില്ല, ജോലിയും പോവില്ല. അവരുടെ ഇഷ്ടാനുസരണം എല്ലാം ചെയ്യാം. ഇതിനിടയിലെ സമയങ്ങളിൽ മാത്രം അന്തേവാസികൾക്കൊപ്പം ചിലവഴിച്ചാൽ മതിയാകും.
ഒരു പാർക്കിൽ വരുന്നതുപോലെ വന്നു പോകാം എന്നാണ് നഴ്സിങ്ങ് ഹോം അധികൃതർ പറയുന്നത്.രക്ഷിതാക്കളോടൊപ്പം ആണ് കുട്ടികൾ നഴ്സിംഗ് ഹോമിൽ എത്തേണ്ടത്. കുട്ടികളോടൊപ്പം എപ്പോഴും അമ്മമാർക്ക് നിൽക്കാം.ജോലിയുടെ പരസ്യം കണ്ട് മുപ്പത് കുട്ടികളുടെ മാതാപിതാക്കളാണ് തയാറായി ഇതുവരെ വന്നിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
കൗതുകകരമായ വാർത്തയ്ക്ക് അപ്പുറം പുതിയ ആശയത്തിലൂടെ ലോകത്തെ ചിന്തിപ്പിക്കുകയും കൂടി ചെയ്യുകയാണ് ജപ്പാൻ. ഏതായാലും നഴ്സിങ്ങ് ഹോമിലെ അന്തേവാസികൾക്ക് കുട്ടികളുമൊത്തുള്ള ഈ കമ്പനി നല്ലതുപോലെ ഇഷ്ടപ്പെട്ടു കഴിഞ്ഞു. പലരിലും നല്ല മാറ്റം കണുന്നതായാണ് അധികൃതർ പറയുന്നത്.
ആഴ്ചകൾക്ക് മുമ്പ് യുവാക്കളെ മദ്യം കുടിക്കാൻ പ്രോത്സാഹിപ്പിച്ചും ജപ്പാൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.കൊവിഡിന് ശേഷം രാജ്യത്തെ മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനം ഇടിഞ്ഞതായിരുന്നു സര്‍ക്കാരിന്റെ പ്രോത്സാഹനത്തിന് പിന്നില്‍.ഇതിനായി ഒരു മത്സര പദ്ധതിയും സർക്കാർ നടത്തിയിരുന്നു.യുവാക്കളെ മദ്യത്തിലേക്ക് ആകര്‍ഷിക്കാനുള്ള ആശയങ്ങളായിരുന്നു മത്സരത്തില്‍ നിര്‍ദേശിക്കണ്ടേത്.
ജപ്പാനിലെ യുവാക്കളുടെ ശരാശരി വാര്‍ഷിക ഉപഭോഗം 75 ലിറ്ററായി കുറഞ്ഞെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഒരാള്‍ 100 ലിറ്റര്‍ മദ്യപിച്ചിരുന്നിടത്താണ് കൊവിഡാനന്തരം ഈ കുറവുണ്ടായത്. മദ്യപാനത്തിലെ ഈ ഇടിവ് ജപ്പാന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാവുന്നതല്ല എന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍. അതിനായാണ് യുവാക്കളെ മദ്യത്തിലേക്ക് ആകർഷിക്കാൻ മത്സര പദ്ധതിയുമായി ജപ്പാൻ സർക്കാർ മുന്നിട്ടിറങ്ങിയത്
സാരിയിൽ അതീവ സുന്ദരിയായി ഹണി റോസ്... പുത്തൻ ചിത്രങ്ങളും വൈറൽ...