Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ അന്ത്യശാസനം; നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും മാറ്റി കാനഡ

ഒട്ടാവ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് നേരെ സംശയമുന എറിഞ്ഞ കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റുന്നു. ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിനെ കുറിച്ച് സംശയമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ, കാനഡയ്‌ക്കെതിരെ ശക്തമായ നടപടികളുമായി രംഗത്തെത്തിയിരുന്നു.

ഒക്ടോബര്‍ 10 ന് മുമ്പായി കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് മാറ്റണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കാനഡ തങ്ങളുടെ നയതന്ത്രജ്ഞരെ സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും മാറ്റുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കനേഡിയന്‍ പക്ഷം ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

canada

ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാനാണ് ന്യൂദല്‍ഹി ഒട്ടാവയോട് ആവശ്യപ്പെട്ടത്. നയതന്ത്ര ബന്ധങ്ങളുടെ തരംതാഴ്ത്തലായാണ് ന്യൂദല്‍ഹി ഇതിനെ കാണുന്നത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. കനേഡിയന്‍ നയതന്ത്രജ്ഞരില്‍ ചിലര്‍ ദല്‍ഹിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതായാണ് ഇന്ത്യ ആരോപിക്കുന്നത്.

ദല്‍ഹിക്ക് പുറത്ത് ഇന്ത്യയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം കനേഡിയന്‍ നയതന്ത്രജ്ഞരെയും ക്വാലാലംപൂരിലേക്കോ സിംഗപ്പൂരിലേക്കോ മാറ്റിപ്പാര്‍പ്പിച്ചു എന്നാണ് വിവരം. ചില നയതന്ത്രജ്ഞര്‍ക്ക് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഭീഷണികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇത് എന്നാണ് രാജ്യത്തിന്റെ നയതന്ത്ര, കോണ്‍സുലാര്‍ ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ട്മെന്റായ ഗ്ലോബല്‍ അഫയേഴ്സ് കാനഡ പറയുന്നത്.

നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ ഉയര്‍ത്തിയത് അസംബന്ധവും തെറ്റിദ്ധാരണാജനകവുമായ ആരോപണങ്ങളാണ് എന്ന് ഇന്ത്യ പറഞ്ഞിരുന്നു. അതേസമയം ഒരു മാസത്തോളമായി തുടരുന്ന അസ്വാരസ്യങ്ങള്‍ക്കിടെ പരസ്പര നയതന്ത്രത്തിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഈ വിഷയത്തില്‍ ഇന്ത്യ നിലപാട് പുനഃപരിശോധിക്കില്ലെന്ന വ്യക്തമായ സൂചന നല്‍കിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

കാനഡയിലെ ഇന്ത്യയുടെ ശക്തിയെ അപേക്ഷിച്ച് ഇന്ത്യയില്‍ കനേഡിയന്‍ നയതന്ത്ര സാന്നിധ്യം വളരെ കൂടുതലാണ് എന്നും അതില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര ശക്തിയില്‍ തുല്യത ഉറപ്പാക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നയതന്ത്ര സംഭാഷണത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+