ഇന്ത്യ നല്‍കിയ വിമാനം താലിബാന്‍ പിടിച്ചു; ഇന്ത്യ-പാക് പോരില്‍ തങ്ങളില്ല, ദോഹ കരാര്‍ നോക്കൂ...
കാബൂള്‍/ദോഹ: അഫ്ഗാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കിയ താലിബാന്‍ ഇന്ത്യ സംഭാവന ചെയ്ത ഹെലികോപ്റ്റര്‍ പിടിച്ചെടുത്തു. കുന്തുസ് വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ച വേളയിലാണ് എംഐ-24 യുദ്ധ ഹെലികോപ്റ്റര്‍ പിടിച്ചെടുത്തത്. താലിബാന്‍കാര്‍ കോപ്റ്ററിന് അടുത്ത് നിന്ന് എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ സൈന്യം നല്‍കിയ ആയുധങ്ങളും വെടിക്കോപ്പുകളും മറ്റും നേരത്തെ താലിബാന്‍ പിടിച്ചിരുന്നു. അഫ്ഗാന്‍ സൈനികര്‍ ഇവ താലിബാന് കൈമാറി കീഴടങ്ങുന്ന വീഡിയോകളും പുറത്തുവന്നിരുന്നു. അതേസമയം, ഇന്ത്യ-പാകിസ്താന്‍ പോരില്‍ തങ്ങള്‍ ഭാഗമാകില്ലെന്ന് താലിബാന്‍ നേതാവ് ഇന്ത്യ ടുഡെക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

നാല് യുദ്ധ ഹെലികോപ്റ്ററുകളാണ് ഇന്ത്യ അഫ്ഗാന്‍ ഭരണകൂടത്തിന് കൈമാറിയിരുന്നത്. 2019ല്‍ കൈമാറിയ ഈ ഹെലികോപ്റ്ററുകള്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലും സൈനിക കേന്ദ്രത്തിലുമായി നിര്‍ത്തിയിട്ടിരിക്കുകയാണ്. കുന്തുസ് വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു ഹെലികോപ്റ്ററാണ് താലിബാന്‍ പിടിച്ചതെന്ന് ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!

മൂന്ന് ചീറ്റ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും ഒരു എംഐ 24വി ഹെലികോപ്റ്ററുമാണ് ഇന്ത്യ അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയിരുന്നത്. അഫ്ഗാനും ബലാറസും തമ്മിലായിരുന്നു ഇതുമായി ബന്ധപ്പെട്ട കരാര്‍. ഹെലികോപ്റ്ററിന് വേണ്ടി വന്ന സാമ്പത്തിക ചെലവ് ഇന്ത്യയാണ് വഹിച്ചത്. കൂടാതെ ഹെലികോപ്റ്ററിന്റെ ഉപയോഗം അഫ്ഗാന്‍ സൈനികരെ പരിശീലിപ്പിക്കാനും ഇന്ത്യ പങ്കാളിയായിരുന്നു.

അതിനിടെ ബദക്ഷാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഫൈസാബാദ് നഗരം താലിബാന്‍ പിടിച്ചെടുത്തു. ഈ മുന്നേറ്റം താലിബാന്‍ തുടര്‍ന്നാല്‍ 90 ദിവസത്തിനകം അഫ്ഗാന്‍ മൊത്തം അവര്‍ക്ക് കീഴിലാകുമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ട്. അതിവേഗമാണ് താലിബാന്‍ ഓരോ നഗരങ്ങളും നിയന്ത്രണത്തിലാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Also Read: ദിവസവും 180 രൂപ മാറ്റി വയ്ക്കൂ; റിട്ടയര്‍മെന്റ് പ്രായത്തില്‍ നേടാം 2 കോടി

അഫ്ഗാന്‍ സൈന്യം ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്. അഫ്ഗാന്‍ സേനാ മേധാവി ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു എങ്കിലും രാജ്യത്തെ സാഹചര്യം വഷളാകുന്നതിനാല്‍ തീരുമാനം മാറ്റി. അഫ്ഗാനിലെ ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തേക്ക് കൊണ്ടുവന്നു. ചില ഉദ്യോഗസ്ഥരെ കാബൂളിലേക്ക് മാറ്റി. കാണ്ഡഹാറിലെയും മസാറെ ശെരീഫിലേയും ഇന്ത്യന്‍ ഓഫീസുകള്‍ അടച്ചു.

യുദ്ധം ശക്തമായാല്‍ അഫ്ഗാനിലേക്കുള്ള വിമാന സര്‍വീസ് പൂര്‍ണമായി ഇന്ത്യ നിര്‍ത്തിയേക്കും. ഇതിന് മുമ്പ് പൗരന്‍മാര്‍ തിരിച്ചുപോരണം എന്നാണ് ഇന്ത്യ നല്‍കിയ നിര്‍ദേശം. അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയുടെ ജീവനക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് അഫ്ഗാനിലെ ഇന്ത്യന്‍ കാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്നും ഉപദേശം നല്‍കി.

ഇന്ത്യയുടെയും പാകിസ്താന്റെയും വിഷയത്തില്‍ തങ്ങള്‍ ഇടപെടില്ലെന്ന് താലിബാന്‍ അറിയിച്ചു. പാകിസ്താന്റെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നു എന്ന ആരോപണം തെറ്റാണ്. ദോഹ കരാര്‍ പ്രകാരം അഫ്ഗാന്റെ മണ്ണ് അയല്‍ രാജ്യങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് അനുവദിക്കാന്‍ പാടില്ലെന്ന കാര്യവും താലിബാന്‍ നേതാവ് മുഹമ്മദ് സുഹൈല്‍ ഷഹീം പറഞ്ഞു.

ഖത്തറിലെ ദോഹയില്‍ അഫ്ഗാന്‍ സമാധാന ചര്‍ച്ച നടക്കുകയാണ്. ഇതിന് വേണ്ടി എത്തിയതാണ് താലിബാന്റെ നേതൃത്വ സംഘം. താലിബാന് പാകിസ്താന്റെ പിന്തുണയുണ്ട് എന്ന ആരോപണം അഫ്ഗാന്‍ ഭരണകൂടം പ്രചരിപ്പിക്കുന്നതാണ്. പാകിസ്താന്‍ അയല്‍രാജ്യമാണ്. ലക്ഷണക്കിന് അഫ്ഗാനികള്‍ പാകിസ്താനില്‍ അഭയാര്‍ഥികളാണ്. അഫ്ഗാനിലെ ജനങ്ങളാണ് അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടിയത് എന്നും മുഹമ്മദ് സുഹൈല്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു.
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?












Click it and Unblock the Notifications