ഷെരീഫ് പോയാല്‍ ഇന്ത്യക്കെന്ത്..?കരുതല്‍ ശക്തം!!സൂക്ഷ്മനീരീക്ഷണം!!

Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാനമ അഴിമതിക്കേസില്‍ സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് നവാസ് ഷെരീഫിന്റെ രാജിയും തുടര്‍ന്ന് പാകിസ്താനില്‍ നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും സശ്രദ്ധം വീക്ഷിക്കുകയാണ് അയല്‍ രാജ്യമായ ഇന്ത്യ. രാജ്യത്ത് ജനാധിപത്യ ഭരണത്തിന്റെ തുടര്‍ച്ച ആഗ്രഹിച്ചിരുന്ന ഷെരീഫ് അയോഗ്യനാക്കപ്പെട്ടതോടെ പിന്‍ഗാമി ആരാണെന്നത് ഇന്ത്യയെയും ബാധിക്കും. പട്ടാള അട്ടിമറിക്കുള്ള സാധ്യതകളെയും ഇന്ത്യ വിലയിരുത്തുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തീവ്രവാദ സംഘടനകള്‍ കൂടുതല്‍ വളര്‍ച്ച പ്രാപിക്കുകയും ഇന്ത്യക്ക് അതു വെല്ലുവിളിയാകുകയും ചെയ്യും.

സൈന്യത്തിന്റെ അനുമതി ഇല്ലാതെയുള്ള ചര്‍ച്ചകള്‍ക്ക് ഷെരീഫിന് വിലക്കുകളുണ്ടായിരുന്നു. അതു കൊണ്ടു പാകിസ്താനും ഇന്ത്യയുമായി കാര്യമായ ചര്‍ച്ചകള്‍ അടുത്ത കാലത്ത് നടന്നിട്ടുമില്ല. ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ഊഷ്മളമാകുന്നുവെന്ന തോന്നല്‍ പല ഘട്ടത്തിലും ഉണ്ടായെങ്കിലും തീവ്രവാദികളുടെ നുഴഞ്ഞു കയറ്റവും നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘനവും പഠാന്‍കോട്ട് ഭീകരാക്രമണവുമെല്ലാം ഇന്ത്യയുടെ ഉറക്കം കെടുത്തി. എങ്കിലും പാകിസ്താനില്‍ ജനാധിപത്യ സര്‍ക്കാര്‍ നിലനില്‍ക്കുന്നതു തന്നെയാണ് ഇന്ത്യക്ക് ഗുണകരം.

തീവ്രവാദം ശക്തിപ്പെടുമോ..?

തീവ്രവാദം ശക്തിപ്പെടുമോ..?

പാകിസ്താനില്‍ പട്ടാള അട്ടിമറിക്കുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്യുക. അതിനാല്‍ അയല്‍രാജ്യമായ ഇന്ത്യയും പാകിസ്താനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. നവാസ് ഷെരീഫിന്റെ പിന്‍ഗാമി ആരായിരിക്കുമെന്ന് ലോകരാഷ്ട്രങ്ങളും ഉറ്റു നോക്കുകയാണ്.

ഷെരീഫും സൈന്യവും

ഷെരീഫും സൈന്യവും

പാക് സൈന്യവും ഷെരീഫും തമ്മില്‍ അത്ര നല്ല യോജിപ്പിലായിരുന്നില്ല. ഇന്ത്യയെ ആക്രമിക്കാന്‍ ഷെരീഫ് വേണ്ടത്ര ധനസഹായം നല്‍കുന്നില്ലെന്ന ആരോപണം പലപ്പോഴും ലഷ്‌കര്‍-ഇ-ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് പോലുള്ള തീവ്രവാദ സംഘടനകള്‍ ഉന്നയിച്ചിട്ടുമുണ്ട്.

മഞ്ഞുരുകിയില്ല

മഞ്ഞുരുകിയില്ല

2014 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരില്‍ നവാസ് ഷെരീഫുമുണ്ടായിരുന്നു. മഞ്ഞുരുകുന്നുവെന്ന തോന്നല്‍ അന്ന് ഉണ്ടായെങ്കിലും സ്ഥിതിഗതികള്‍ വീണ്ടും വഷളായി. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ച നിശ്ചയിച്ചതിനു ശേഷമാണ് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് കശ്മീര്‍ വിഘടനവാദികളെ ചര്‍ച്ചക്കു ക്ഷണിച്ചത്. ഇതേത്തുടര്‍ന്ന് സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കുകയും ചെയ്തു.

കുല്‍ഭൂഷന്‍ യാദവ്

കുല്‍ഭൂഷന്‍ യാദവ്

കുല്‍ഭൂഷന്‍ യാദവ് വിഷയത്തിലും സൈന്യത്തിന്റെ താത്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചത്. ഇക്കാര്യത്തില്‍ ഷെരീഫ് സര്‍ക്കാരിന്റെ നിലപാടുകളെ സൈന്യം പൂര്‍ണ്ണമായും തള്ളി.

കുടുംബവാഴ്ചയോ പട്ടാള ഭരണമോ..?

കുടുംബവാഴ്ചയോ പട്ടാള ഭരണമോ..?

പാകിസ്താനില്‍ കുടുംബവാഴ്ചയാണോ അതോ പട്ടാള ഭരണമാണോ നടപ്പിലാകുക എന്നതാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. നവാസ് ഷെരീഫിന്റെ പിന്‍ഗാമിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഭാര്യ കുല്‍സൂം നവാസിനാണ് പ്രഥമ സ്ഥാനം. ഇളയ സഹോദരന്‍ ഷെഹബാസ് ഷെരീഫിനെ പിന്‍ഗാമിയാക്കിയാല്‍ അത് കൂടുതല്‍ നിയമ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പാനമ അഴിമതിക്കേസ്

പാനമ അഴിമതിക്കേസ്

1990 കളില്‍ പാക് പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ സാമ്പത്തിക അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്നു കണ്ടെതത്തിയ കോടതി അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഷെരീഫ് രാജി വെയ്ക്കുകയും ചെയ്തു. കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് പാകിസ്താനിലെ തെഹ്‌രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

English summary
India keeps close watch as verdict on Nawaz Sharif puts Pakistan in a flux
Please Wait while comments are loading...